Tag: flood kerala

5,645 ക്യാംപുകളില്‍ 7,24,649 പേര്‍; പരമാവധി ജീവന്‍ രക്ഷിച്ചു; രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി; നശിച്ചു പോയ രേഖകള്‍ വേഗത്തില്‍ നല്‍കും

തിരുവനന്തപുരം: മഴക്കെടുതിയെത്തുടര്‍ന്ന് 5,645 ക്യാംപുകളിലായി 7,24,649 പേര്‍ താമസിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി. ഇന്ന് ഇതുവരെ 13 പേര്‍ മരിച്ചു. ഇന്ന് ഉച്ചവരെ 22,034 പേരെ രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാംപില്‍ ആവശ്യമുള്ള സൗകര്യം ഒരുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതിനായി പ്രാദേശിക...

തൃശൂരില്‍നിന്നും പാലക്കാട്, എറണാകുളം, കോഴിക്കോട്, കോട്ടയം, റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് പുനരാരംഭിച്ചു

തൃശൂര്‍: പ്രളയക്കെടുതിയെ തുടര്‍ന്ന് രണ്ടുദിവസത്തിലേറെയായി ഗതാഗതം താറുമാറായിരുന്ന പ്രധാന സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിച്ചു തുടങ്ങി. ഇപ്പോള്‍ റിപ്പോര്‍ട്ട് ലഭിക്കുന്നത് പ്രകാരം കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോയില്‍നിന്ന് കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ഭാഗങ്ങളിലേക്കു ബസ് സര്‍വീസ് തുടങ്ങി. ചങ്ങനാശ്ശേരി, തിരുവല്ല പ്രദേശങ്ങളില്‍ വെള്ളക്കെട്ടു ഭീഷണി...

ക്യാപ്റ്റന്‍ രാജ്കുമാര്‍ വീണ്ടും താരമായി; വീടിന് മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കി; 26 പേരെ രക്ഷപെടുത്തി

ന്യൂഡല്‍ഹി: നാടിനെ നടുക്കിയ പ്രളയക്കെടുതില്‍ അകപ്പെട്ട 26പേരെ അതിസാഹസികമായി രക്ഷിച്ച് രക്ഷാ ദൗത്യത്തില്‍ വീണ്ടും രാജ്യത്തിന് അഭിമാനമായി ക്യാപ്ടന്‍ പി രാജ്കുമാര്‍. വീടിന്റെ ടെറസിനു മുകളില്‍ ഹെലികോപ്ടര്‍ ഇറക്കി വൃദ്ധരും കുട്ടികളും സ്ത്രീകളും അടക്കമുള്ള സംഘത്തെ അതിസാഹസികമായി രക്ഷിച്ചാണ് രാജ്കുമാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം...

നാടിനെ വെറുപ്പിച്ച തമ്മനം ഷാജി പോലും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവം; ആവശ്യങ്ങള്‍ അറിയിച്ച് ജയസൂര്യ

കൊച്ചി: പ്രളയദുരന്തത്തില്‍ സംസ്ഥാനത്തുടനീളം ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഇപ്പോഴും ആവശ്യമുണ്ടെന്ന് അറിയിച്ച് രക്ഷാപ്രവര്‍ത്തകരും വളണ്ടിയര്‍മാരും. എറണാകുളത്ത് അടക്കമുളള നിരവധി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന കെട്ടിടങ്ങളിലേക്കും ഭക്ഷണം, വസ്ത്രം, സാനിറ്ററി നാപ്കിനുകള്‍, കുടിവെള്ളം അടക്കമുളളവ ആവശ്യമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്ക് സഹായവുമായി ചലച്ചിത്ര...

അതിശക്തമായ മഴ ഇനിയുണ്ടാവില്ല; ആശ്വാസ വാര്‍ത്തയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടതുപോലെ അതിശക്തമായ മഴ ഇനി ഉണ്ടാകില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. 19 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ...

പ്രളയത്തിലും വ്യാജന്‍മാര്‍; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കമെന്ന് പറഞ്ഞിട്ടും കുറവില്ല

കൊച്ചി:'മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടി, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തകരാറിലായതിനാല്‍ തുറക്കാനാകാതെ വെള്ളം കവിഞ്ഞൊഴുകുന്നു, മൂന്ന് മണിക്കൂറിനകം എറണാകുളവും തൃശൂരും ആലപ്പുഴയും മുങ്ങും, വെള്ളം എറണാകുളം നഗരത്തിലേക്ക്, ഭൂതത്താന്‍കെട്ട് അണക്കെട്ട് തകര്‍ന്നു..., ' എന്നിങ്ങനെ വ്യാജവാര്‍ത്തകള്‍ പരക്കുകയാണ് തലങ്ങും വിലങ്ങും. എസ്എംഎസ്, വോയ്സ് മെസേജ്,...

‘മിനിറ്റുകള്‍ കൊണ്ടാണ് വെളളം പൊങ്ങിയത്’, പ്രളയഭീതി വിട്ടൊഴിയാതെ നടി അനന്യ വെളിപ്പെടുത്തുന്നു; രക്ഷയ്‌ക്കെത്തിയത് ആശ ശരത്ത് (വീഡിയോ)

കൊച്ചി: നാടിനെ നടുക്കിയ പ്രളയം നേരിട്ട് അനുഭവിച്ചതിന്റെ നടുക്കം നടി അനന്യയ്ക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പ്രളയത്തില്‍ അനന്യയുടെ വീടും വെളളത്തില്‍ മുങ്ങി. ഇപ്പോള്‍ നടിയും കുടുംബവും നടി ആശ ശരത്തിന്റെ വീട്ടിലാണുളളത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് അനന്യ താന്‍ കടന്നുപോയ ദുരിത നിമിഷങ്ങളെക്കുറിച്ചും ഇപ്പോള്‍ സുരക്ഷിതയാണെന്നും...

ആശ്വസിക്കാനായില്ല; വീണ്ടും ന്യൂനമര്‍ദ്ദം; കനത്ത മഴ വരുന്നു; 11 ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് ; 20വരെ മഴ പെയ്‌തേക്കും

തിരുവനന്തപുരം: ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒറീസ പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അതിനാല്‍ 20ാം തിയതി രാവിലെ വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്...
Advertismentspot_img

Most Popular