ബ്ലസി- പൃഥിരാജ് ചിത്രം 'ആടുജീവിതം' ഓസ്കാർ പ്രാഥമിക പരിഗണനാപട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൊണ്ണൂറ്റി ഏഴാമത് ഓസ്‌കർ അവാർഡ് നിർണയത്തിനായുള്ള പ്രൈമറി റൗണ്ടിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ജനറൽ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നതെന്ന് സംവിധായകൻ ബ്ലസി പറഞ്ഞു.
ഏഷ്യയിൽ നിന്നടക്കമുള്ള സിനിമകൾ സാധാരണയായി വിദേശസിനിമ വിഭാഗത്തിലാണ് പരിഗണിക്കാറുള്ളത്. എന്നാൽ ആടു...