സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കാന്‍ ഇത്തിഹാദ് വിമാനക്കമ്പനി രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകോത്തര വിമാനക്കമ്പനിയാണ് ഇത്തിഹാദ്.
ജെറ്റ് എയര്‍വേയ്‌സ് സ്വന്തമാക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ ഇത്തിഹാദും അപേക്ഷ നല്‍കിക്കഴിഞ്ഞു. വെള്ളിയാഴ്ച വരെയായിരുന്നു ലേലത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. നിലവില്‍ ജെറ്റ് എയര്‍വേയ്സിന്റെ...