വൈപ്പിൻ; വീണ് കട്ടിൽക്കുഴിയിലായാൽ ആർക്കും വിലയില്ലെന്നു ചില കാർന്നോന്മാരു പറയുന്നതു പോലെയാണ് ഞണ്ടുകളുടേയും അവസ്ഥ. അംഗഭംഗം ഇല്ലെങ്കിൽ വൻ ഡിമാൻഡ്, അല്ലെങ്കിലൊ... ഒരുത്തനും വേണ്ട. വിദേശത്തേക്കു കയറ്റിയയക്കുന്ന ഞണ്ടുകളുടെ കാര്യമാണ് ഈ പറഞ്ഞുവരുന്നത്. വൈപ്പിൻ ദ്വീപിന്റെ കിഴക്കുള്ള വീരൻ പുഴയിൽ നിന്ന് ലഭിച്ചതാണ് ചിത്രത്തിൽ...