Tag: corona latest news

അച്ചായന്‍ ഇങ്ങനാണ്…!!! കൊറോണ സന്നദ്ധ സേനയില്‍ അംഗമായി ടോവിനോ

കൊറോണ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് രാജ്യം തന്നെ സ്തംഭിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി സിനിമാ താരങ്ങള്‍ അടക്കം മുന്നോട്ടുവരുന്നുണ്ട്. സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്ത് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. താനുള്‍പ്പെടെയുള്ള...

തൊഴിലാളികളുടെ നെറ്റിയില്‍ ‘ഞാന്‍ ലോക്ക്‌ഡോണ്‍ ലംഘിച്ചു’ എന്നെഴുതി പൊലീസ്

തൊഴിലാളികളുടെ നെറ്റിയില്‍ 'ലോക്ക്ഡൗണ്‍ ലംഘിച്ചു' എന്ന് എഴുതിയ മധ്യപ്രദേശ് പോലീസിന്റെ നടപടി വിവാദത്തില്‍. ഉത്തര്‍പ്രദേശില്‍നിന്നെത്തിയ മൂന്നു തൊഴിലാളികളെയാണു ഛത്തര്‍പുര്‍ ജില്ലയിലെ ഗൗരിഹാര്‍ പോലീസ് കഴിഞ്ഞദിവസം ഇത്തരത്തില്‍ അപമാനിച്ചത്. വഴിയില്‍നിന്നു പിടികൂടിയ തൊഴിലാളികളെ ചോദ്യം ചെയ്ത ശേഷം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഡോക്ടറെ കാത്തിരിക്കുന്നതിനിടെ സ്ഥലത്തെത്തിയ...

വിലക്ക് ലംഘിച്ച് ആയിരക്കണക്കിന് തൊഴിലാളികള്‍ തെരുവിലിറങ്ങി; നാട്ടില്‍ പോകണമെന്ന് ആവശ്യം; ഡല്‍ഹിക്ക് സമാനമായി കേരളത്തിലും

ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തടിച്ചു കൂടുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. നാട്ടിലേക്കു തിരികെ പോകാന്‍ വാഹനസൗകര്യം ഒരുക്കണമെന്നും ആവശ്യമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു. ഡല്‍ഹിയില്‍നിന്നും...

കിറ്റില്‍ 16 ഇനങ്ങള്‍; 87 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭിക്കും… കിറ്റില്‍ ഉള്‍പ്പെടുന്നത് ഇവയാണ്…

തിരുവനന്തപുരം: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടേയും പലവ്യജ്ഞനങ്ങളുടേയും കിറ്റില്‍ 16 ഇനങ്ങള്‍. 87 ലക്ഷം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാന്‍ 800 കോടിരൂപ ചെലവു വരുമെന്നാണു പ്രാഥമിക വിലയിരുത്തല്‍. ഏപ്രില്‍ മാസത്തില്‍ ഘട്ടംഘട്ടമായി കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. റേഷന്‍...

ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശികള്‍ക്ക് ഇനി ആശ്വസിക്കാം…

കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ കൊറോണ ബാധിച്ചതിന്റെ പേരില്‍ ഏറെ വിവാദമായത് ഇറ്റിലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ ജാത്രഗക്കുറവ് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരുടെ പരിശോധന ഫലം പുറത്തുവന്നിരിക്കുന്നു. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് ഭേദമായെന്ന് പത്തനംതിട്ട കലക്ടര്‍ പിബി നൂഹ്. സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍...

കൊവിഡിൽ മരണം 30,000 കടന്നു; പാക്കിസ്ഥാനിലും റഷ്യയിലും രോഗികളുടെ എണ്ണം കൂടുന്നു

കൊവിഡിൽ വിറങ്ങലിച്ച് ലോകം. ആഗോള കൊവിഡ് മരണസംഖ്യ 30,000 കടന്നിരിക്കുകയാണ്. അതേ സമയം 6,63,168 പേരാണ് ഇന്നലെ വരെ ലോകത്ത് കൊവിഡ് ബാധിതരായത്. സുഖം പ്രാപിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. അതേ സമയം അമേരിക്കയിൽ മാത്രം രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികം...

രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി

ചുമയും പനിയുമായി എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കുകയും മെഡിക്കൽ കോളേജിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് മുന്നറിയിപ്പ് നൽകി. ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും ചില ആശുപത്രികളെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. രോഗികൾക്ക് കോവിഡ് ലക്ഷണങ്ങൾ...

ചിത്രമെടുത്തത് മലയാളി വിദ്യാര്‍ഥിനിയില്‍നിന്ന്; കൊറോണ വൈറസിന്റെ ചിത്രം ഇന്ത്യ പുറത്തുവിട്ടു

കൊറോണ വൈറസിന്റെ രൂപഘടന എങ്ങനെയെന്ന് ഇന്ത്യ പുറത്തുവിട്ടു. ജനുവരി 30ന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കൊറോണ സ്ഥിരീകരിച്ചയാളുടെ തൊണ്ടയിലെ സ്രവത്തില്‍നിന്നാണ് കോവിഡ്–19 രോഗത്തിനു കാരണമായ സാര്‍സ് – കോവ് –2 വൈറസിന്റെ ചിത്രമെടുക്കാനായത്. ചൈനയില്‍നിന്നു കേരളത്തില്‍ തിരിച്ചെത്തിയ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഒരാളായ...
Advertismentspot_img

Most Popular

G-8R01BE49R7