കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണയുമായി സംഭാവന പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും. തുക എത്രയാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കുമെന്ന് ഇരുവരും വ്യക്തമാക്കി....
കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് റെയ്‌ന നല്‍കിയ 52 ലക്ഷം രൂപയുടെ സംഭാവന മുന്‍നിര്‍ത്തി അഭിനന്ദനവുമായി പ്രധാനമന്ത്രി രംഗത്തെത്തി. 'ഈ ഫിഫ്റ്റി ഉജ്ജ്വലം' – പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ കായിക താരങ്ങളില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സംഭാവനയെന്ന പ്രത്യേകതയോടെയാണ് റെയ്‌ന കഴിഞ്ഞ ദിവസം 52...
രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറ്റവും ബുദ്ധിമുട്ടിലായിരിക്കുന്നത് ദിവസവേതനക്കാരായ സാധാരണക്കാരാണ്. ബോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയിലെ ദിവസ വേതനക്കാരുടെ സ്ഥിതിയും ദയനീയമാണ്. ഉപജീവനം പ്രതിസന്ധിയിലായിരിക്കുന്ന ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ 24,000 ദിവസവേതന തൊഴിലാളികള്‍ക്ക് സഹായവുമായി സല്‍മാന്‍ ഖാന്‍. ഫെഡറേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഇന്ത്യ സിനി എപ്ലോയിസ് സംഘടനയിലെ ആര്‍ട്ടിസ്റ്റുകള്‍ക്കാണ്...
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി തെന്നിന്ത്യന്‍ താരം പ്രഭാസ് നാലുകോടി രൂപ സംഭാവന നല്‍കി. മൂന്നു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അമ്പത് ലക്ഷം രൂപവീതം ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്കുമാണ് താരം നല്‍കിയത്.
ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും...
എല്ലാവര്‍ക്കും സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബിപിഎല്‍ വിഭാഗത്തിന് 35 കിലോ സൗജന്യ അരിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നീല, വെള്ള കാര്‍ഡുകള്‍ക്ക് 15 കിലോ സൗജന്യ അരിയും ലഭ്യമാക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
പലവ്യഞ്ജന സാധനങ്ങള്‍ നല്‍കുന്നതും പരിഗണനയിലുണ്ട്. അതേസമയം, നിരീക്ഷണത്തിലുള്ളവര്‍ക്ക് കിറ്റ്...