കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം ദാര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുന്നത് അപകടകരമാണെന്നും കലാലയ രാഷ്ട്രീയം നിരോധിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ യാഥാര്‍ത്ഥ മുസ്ലീംകളല്ല, മുസ്ലീം നാമധാരികളാണെന്നും...
കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് നടന്മാരായ ലാലും ജയസൂര്യയും. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമാണെന്ന് നടന്‍ ലാല്‍ പറഞ്ഞു. യുവ നടിമാര്‍ രാജിവച്ചത് വ്യക്തിപരമായ നിലപാടാണെന്നും പൊലീസ് അന്വേഷണം നടക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഔദ്യോഗിക...
തിരുവനന്തപുരം: ജിഎസ്ടിയുടെ ആദ്യവര്‍ഷം നിരാശാജനകമെന്നും കേന്ദ്രം ജിഎസ്ടി നടപ്പാക്കിയ രീതി ശരിയായില്ലെന്നും ധനമന്ത്രി തോമസ് ഐസക്. കേരളത്തിന് നേട്ടമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ചെറുകിട വ്യവസായങ്ങള്‍ കുഴപ്പത്തിലായി, നികുതിവരുമാനം കൂടിയില്ല. ജിഎസ്ടിയുടെ വക്താവല്ല. കേരളത്തിന്റെ ധനമന്ത്രി എന്ന രീതിയില്‍ മാത്രമാണ് ഇടപെടലെന്നും തോമസ് ഐസക് പറഞ്ഞു.
താന്‍...
മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയില്‍ താന്‍ സജീവമല്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. അമ്മയില്‍ എന്തുകൊണ്ട് താന്‍ സജീവമല്ലെന്ന് അന്വേഷിച്ചില്ല.
തന്റെ ജോലി ജനങ്ങളെ സേവിക്കുന്നതാണ്. അത് ഭംഗിയായി താന്‍ ചെയ്യുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. യുവനടിമാരുടെ രാജിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു
അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മുകേഷ്. നടിമാരുടെ രാജി വിഷയത്തില്‍ എംഎല്‍എ കൂടിയായ മുകേഷിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മുകേഷിനും ഗണേഷ് കുമാറിനുമെതിരെ മന്ത്രി ജി.സുധാകരനും വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനും രംഗത്ത് വന്നിരുന്നു. ഇതിന്...
കൊച്ചി: പാര്‍ട്ടി പറഞ്ഞാല്‍ രാജ്യസഭാ സീറ്റിലേക്കുള്ള മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാമെന്ന് പി.ജെ.കുര്യന്‍. യുവാക്കളുടെ അവസരത്തിന് തടസമല്ല. അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേത് വലിയ തോല്‍വിയാണ്. ഇതിന്റെ കാരണം പാര്‍ട്ടി പരിശോധിക്കണമെന്നും കുര്യന്‍ പറഞ്ഞു.
രാജ്യസഭാ സീറ്റിലേക്ക് പി.ജെ.കുര്യന്‍ ഇനി മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ...
കോട്ടയം: കെവിന്റേത് ദുരഭിമാനക്കൊലയെന്ന് സാധൂകരിക്കുന്ന തരത്തിലുള്ള ഭാര്യ നീനുവിന്റെ മൊഴി പുറത്ത്. കെവിന്റെ സാമ്പത്തിക സ്ഥിതി എതിര്‍പ്പിനു കാരണമായി. ജാതിയെച്ചൊല്ലിയും വീട്ടുകാര്‍ കല്യാണത്തെ എതിര്‍ത്തു. എന്നിട്ടും ബന്ധത്തില്‍നിന്നു പിന്മാറാതിരുന്നതാകാം കൊലയ്ക്കു കാരണമെന്ന് നീനുവിന്റെ മൊഴിയില്‍ പറയുന്നു.
അതേസമയം, കെവിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു പുറത്തുവന്നു. ആന്തരികാവയവങ്ങളുടെ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി സത്യത്തിന്റെ വിജയം കൂടിയാണ് ഇടത് മുന്നണിക്ക് ഉണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണച്ചു. ജനങ്ങളാണ്...