പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം ചൈനയില്‍ 28 ആയി. ഇത്തരത്തില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതോടെ ചൈനയില്‍ വീണ്ടും ഭീതി പടരുന്നു. 28 കേസുകളില്‍ 22 ഉം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വുഹാനിലാണ്.
82993 കോവിഡ് രോഗികളാണ് നിലവില്‍ ചൈനയില്‍ ചികിത്സയിലുള്ളത്....
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 81,970 ആയി. മരണം 2649. കഴിഞ്ഞ 24 മണിക്കൂറിനിടെ 3967 കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു. 100 പേര്‍ മരിച്ചു. നിലവില്‍ 51,401 പേരാണ് ചികിത്സയിലുള്ളത്. 27,919 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ മരണം 1019 ആയി.
മറ്റു...
ബെയ്ജിങ്: കോവിഡ് മഹാമാരിയില്‍നിന്നു പതിയെ മോചനം നേടുന്നതിനിടെ ചൈനയില്‍ വീണ്ടും രോഗഭീതി. ലോകത്താകെ കോവിഡ് വ്യാപനത്തിനു തുടക്കം കുറിച്ച വുഹാനിലും റഷ്യന്‍ അതിര്‍ത്തിക്കു സമീപമുള്ള ഷുലാന്‍ നഗരത്തിലുമാണ് ആശങ്കയുയര്‍ത്തി വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അപകടസാധ്യത കുറഞ്ഞയിടങ്ങളായി രാജ്യത്തെ എല്ലാ മേഖലകളും ചൈന പ്രഖ്യാപിച്ച്...
കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് വുഹാനിലെത്തി അന്വേഷണം നടത്താന്‍ അമേരിക്കന്‍ സംഘത്തിന് അനുമതി നല്‍കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം ചൈന തള്ളി. തങ്ങള്‍ കോവിഡ് 19ന്റെ ഇരകളാണെന്നും കുറ്റവാളികളല്ലെന്നും ചൈന വ്യക്തമാക്കി. കൊറോണ വ്യാപനം തടയുന്നതില്‍ ആദ്യഘട്ടത്തില്‍ ചൈന വീഴ്ച വരുത്തിയെന്ന ആഗോളപ്രതികരണത്തില്‍...
കോറോണ വ്യാപനത്തിന്റെ ഭയപ്പെടുത്തുന്ന ദിനങ്ങള്‍ക്ക് ശേഷം വീണ്ടും ചൈനയില്‍ രോഗികളുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരുദിവസം മാത്രം ചൈനയില്‍ 99 പേരില്‍ കൊറോണ സ്ഥിരീകരിച്ചുവെന്നാണ് വിവരം. ഇതില്‍ 63 പേരിലും രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ല എന്നതാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്. ഇതോടെ 82,052 പേരിലാണ് ചൈനയില്‍...
കൊറോണ വൈറസ് ചൈനയുടെ ജനിതക ആയുധം തന്നെയെന്ന് ആവര്‍ത്തിച്ച് ബ്രിട്ടനും. ചൈനിസ് മാര്‍ക്കറ്റായ വുഹാനില്‍ നിന്ന് പടര്‍ന്നതാണെന്ന ധാരണ തിരുത്തിയാണ് ചൈനക്കെതിരെ ബ്രിട്ടനും രംഗത്തെത്തിയിട്ടുള്ളത്. ലോകം മുഴുവനുമുള്ള ആയുധങ്ങള്‍ പിടിച്ചടക്കാന്‍ വെമ്പല്‍ കൊളളുന്ന ചൈന ജനിതക ആയുധങ്ങളും സംഭരിച്ചിരുന്നു. ഇതിനായ കരുതിയ വൈറസ് പുറത്തായതോടെയാണ്...
കൊവിഡ് 19 പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ വന്യ ജീവികളുടെ ഇറച്ചി വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ചൈനീസ് നഗരം. പട്ടിയുടേയും പൂച്ചയുടേയും ഉള്‍പ്പെടെ മാസം വില്‍ക്കുന്നതിനാണ് ചൈനീസ് നഗരമായ ഷെന്‍സന്‍ നിരോധനമേര്‍പ്പെടുത്തിയത്.
കൊവിഡുള്‍പ്പെടെ ഭാവിയില്‍ വരാനിടയുള്ള മഹാമാരികളെ തടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് കൊവിഡ് 19 ആദ്യം...
കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ ചൈന രംഗത്ത്. ചൈന കൊറോണ വൈറസിനെ സൃഷ്ടിക്കുകയോ ബോധപൂര്‍വ്വം വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോങ്. ഇത് ചൈനയെ കുറ്റപ്പെടുത്താനോ ചൈനീസ് ജനതയെ അപമാനിക്കാനോ ഉള്ള സമയമല്ല. മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി...