ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മല്‍സ്യങ്ങള്‍ കേടാകാതിരിക്കാന്‍ മൃതദേഹം അഴുകാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോര്‍മാലിനെന്ന രാസവസ്തുവാണ് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍. അമരവിള, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ നിന്നായി രണ്ടാഴ്ചക്കിടെ പതിനാലായിരം കിലോ പച്ച മത്സ്യം മടക്കി അയച്ചു. ഫോര്‍മാലിന്‍ അമിതമായി ശരീരത്തിലെത്തിയാല്‍ അര്‍ബുദമടക്കമുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും. ...