Tag: business

ചൈനയ്‌ക്കെതിരേ ഭീഷണി മുഴക്കി ഡൊണാള്‍ഡ് ട്രംപ്; ഇറക്കുമതിക്ക് 10 ശതമാനം നികുതി; ഐഫോണിനെ ഒഴിവാക്കി

വാഷിങ്ടണ്‍: ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധ ഭീഷണി മുഴക്കി മേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയില്‍ നിന്നുള്ള ഇരുപതിനായിരം കോടി ഡോളറിന്റെ ഇറക്കുമതിക്ക് അമേരിക്ക പത്തുശതമാനം നികുതി ഏര്‍പ്പെടുത്തി. ആപ്പിളിന്റെയും ഫിറ്റ്ബിറ്റിന്റെയും സ്മാര്‍ട് വാച്ചുകള്‍, സൈക്കിള്‍ ഹെല്‍മെറ്റുകള്‍, ബേബി കാര്‍ സീറ്റുകള്‍ എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കി....

ബാങ്കുകളുടെ തട്ടിപ്പിനെ കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു: രഘുറാം രാജന്‍

ന്യൂഡല്‍ഹി: നിഷ്‌ക്രിയ ആസ്തികളുമായി ബന്ധപ്പെട്ട ബാങ്കുകളുടെ വന്‍ തട്ടിപ്പുകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ (പി.എം.ഒ.) നേരത്തേ അറിയിച്ചിരുന്നതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന ബി.ജെ.പി. നേതാവ് മുരളീ മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ് സമിതിക്കയച്ച റിപ്പോര്‍ട്ടിലാണ് രാജന്‍ ഇക്കാര്യം...

ബംഗാളിലും ഇന്ധനവില കുറച്ചു

കൊല്‍ക്കത്ത: രാജ്യത്ത് ഇന്ധന വില അടിക്കടി ഉയരുന്നതിനിടെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. ലിറ്ററിന് ഒരു രൂപ വീതമാണ് കുറച്ചത്. ഇന്ധനവില റിക്കാര്‍ഡിലെത്തിയതിനേത്തുടര്‍ന്നാണ് ഇത്. സംസ്ഥാനത്തെ പുതുക്കിയ ഇന്ധനവില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഇന്ന്...

പെട്രോള്‍ വില 90 കടന്നു; രാജ്യത്ത് ഏറ്റവും വിലക്കൂടുതല്‍ ഇവിടെ…

കൊച്ചി: പെട്രോള്‍, ഡീസല്‍ വില ഇന്നും കുതിച്ചുയര്‍ന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.62 രൂപയാണിപ്പോള്‍. രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന എണ്ണവിലയുള്ള മഹാരാഷ്ട്രയിലെ പര്‍ഭാനി നഗരത്തില്‍ ചൊവ്വാഴ്ച പെട്രോളിന്റെ വില 90.05...

പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പലിശരഹിത വായ്പ

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ നാശനഷ്ടങ്ങളുണ്ടായവരെ സഹായിക്കാനായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതി ആരംഭിക്കുന്നു. പ്രളയത്തെത്തുടര്‍ന്ന് വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്ക് ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങാനും ഉപജീവനത്തിനും ഒരു ലക്ഷം രൂപയാണ് പലിശ ഒഴിവാക്കി ബാങ്ക് വായ്പ നല്‍കുന്നത്. ഇതു സംബന്ധിച്ച നടപടികള്‍ക്ക് കുടുംബശ്രീ എക്‌സിക്യൂട്ടിവ്...

നോട്ട് നിരോധനമല്ല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നതിന് കാരണം ; രഘുറാം രാജനാണെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തെ തുടര്‍ന്ന് 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ട് വന്നതോടെ രൂക്ഷ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാര്‍ നേരിടേണ്ടി വന്നത്. ഇതിനെ പ്രതിരോധിക്കാന്‍ പലതരത്തിലും ബിജെപി മുന്നിട്ടിറങ്ങിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇടക്കാലത്ത് മന്ദഗതിയിലാക്കിയതു നോട്ടുനിരോധനമല്ലെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം...

വിലകുറഞ്ഞില്ലെങ്കിലും; പണം ചെലവാക്കിയിട്ടുണ്ട്..!!! ജിഎസ്ടി പരസ്യത്തിന് ചെലവിട്ടത് 132 കോടി

ന്യൂഡല്‍ഹി: വിലക്കുറവുണ്ടാകുമെന്ന് ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍ ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യം ഉള്‍പ്പടെയുള്ള പ്രചാരണത്തിനായി സര്‍ക്കാര്‍ ചെലവിട്ടത് 132.38 കോടി രൂപയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍...

കിട്ടാക്കടം എത്രയെന്നു പറയാമോ…? പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് ചിദംബരം

ന്യൂഡല്‍ഹി: വായ്പകളേയും കിട്ടാക്കടങ്ങളേയും സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. 2014 മുതല്‍ എന്‍.ഡി.എ സര്‍ക്കാര്‍ നല്‍കിയ വായ്പകളില്‍ കിട്ടാക്കടമോ, നിഷ്‌ക്രിയ ആസ്തിയോ ആയി മാറിയത് എത്രയെന്ന് വെളിപ്പെടുത്താന്‍ തയ്യാറാകുമോ എന്നാണ് ചിദംബരം ടിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ ഇക്കാര്യങ്ങള്‍...
Advertismentspot_img

Most Popular