തിരുവനന്തപുരം: എന്തിന്റെ പേരിലായാലും ശബരിമല കര്‍മ്മസമിതിയുടെ പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അമൃതാനന്ദമയിയുടെ ആരാധകര്‍ക്കും വിശ്വാസികള്‍ക്കും പോലും ഇഷ്ടമില്ലാത്ത കാര്യമാണ് അവര്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ലായിരുന്നു വിമര്‍ശനം.
അവരെ തെറ്റായ വഴിയിലേക്ക് തള്ളിവിടാനുള്ള...