കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയിൽ. സാധാരണയായി ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകൾ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്ന സാഹചര്യമാണുള്ളത്. അതിനാൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്നു വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നൽകിയത്. കേസിൽ സാക്ഷിവിസ്താരമടക്കം പൂർത്തിയായ...