തിരുവനന്തപുരം: മാര്‍ച്ച് 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പരീക്ഷ മാര്‍ച്ച് 28 ലേക്ക് മാറ്റി. വൈകുണ്ഠസ്വാമി ജന്മദിനം പ്രമാണിച്ച് നിയന്ത്രിത അവധി പ്രഖ്യാപിച്ചതിനാലാണ് 12ലെ പരീക്ഷ മാറ്റിവച്ചത്.
ഇന്നു ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യു.ഐ.പി മീറ്റിങിലാണ് ഈ തീരുമാനം ഉണ്ടായത്.
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് കമല്‍ഹാസന്‍. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ എല്ലാം ദ്രാവിഡ സംസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്.ദ്രാവിഡ സംസ്‌കാരം ഉള്‍ക്കൊണ്ട് ഐക്യം രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഐക്യത്തിലൂടെ കേന്ദ്രത്തില്‍ നിന്നുള്ള വിവേചനം ഇല്ലാതാക്കാന്‍ സാധിക്കുമെന്നും കമല്‍ഹാസന്‍...
ന്യൂഡല്‍ഹി: വിവാദ സിനിമ പദ്മാവതിന് നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ, ഹരിയാനയും രാജസ്ഥാനും വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു. ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് ഇക്കാര്യം സ്ഥിരീകരിച്ചു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി തീരുമാനമെടുത്തതെന്നും...
തിരുവനന്തപുരം: വരുന്ന ബുധനാഴ്ച, 24 ന് സംസ്ഥാനത്ത് വാഹന പണമുടക്ക്. ഡീസല്‍, പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് സമരം. സ്വകാര്യ ബസ്, ഓട്ടോ, ലോറി, ടാക്സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത യൂണിയനാണ് സമരം പ്രഖ്യാപിച്ചത്.
ന്യൂഡല്‍ഹി: വടക്കുക്കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഫെബ്രുവരിയില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ത്രിപുരയില്‍ 18 നും മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലേക്ക് 27 നുമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിനാണ്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍...
ദില്ലി: ഭാര്യമാരെ ഉപേക്ഷിച്ചു വിദേശത്തേക്ക് മുങ്ങുന്ന വിരുതന്മാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വനിതാ, ശിശുക്ഷേമ വകുപ്പ്. ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനമായി. ഗാര്‍ഹിക പീഡനം, സ്ത്രീധനത്തിനായുള്ള...