കൊല്‍ക്കത്ത: സീരിയല്‍, ടെലിവിഷന്‍ രംഗത്ത് മതിയായ വിജയം കൈവരിക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് പ്രമുഖ ബംഗാളി സീരിയല്‍ നടി തൂങ്ങിമരിച്ചു. ബംഗാളി സീരിയലുകളിലും ടിവി ഷോകളിലും സജീവ സാന്നിദ്ധ്യമായിരുന്ന മൗമിത സാഹ(23)യെയാണ് കൊല്‍ക്കത്തയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൂഗ്ലി ജില്ലയിലെ ബണ്ടേല്‍ സ്വദേശിയായ മൗമിത...
ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ ബദ്വീര്‍ ഷെട്ടി, മഞ്ചപ്പ ഷെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. നാലു പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തിരുപ്പൂര്‍ തീര്‍ഥാടനത്തിനു പോകുമ്പോഴായിരുന്നു അപകടം. പരുക്കേറ്റവരെ...
തിരുവനന്തപുരം: കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2.6 മീറ്റര്‍ മുതല്‍ 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്നാണ് വിവരം. കന്യാകുമാരിക്ക് സമീപം ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത 36 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ...
സിംഗപ്പൂര്‍: താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ നോട്ട് നിരോധനത്തിനുള്ള നിര്‍ദേശം മുന്നിലെത്തിപ്പോള്‍ ചവറ്റുകുട്ടയില്‍ എറിഞ്ഞേനെയെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം രാജ്യത്തിന് ഒരിക്കലും ഗുണകരമായിരുന്നില്ലെന്നും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിനിടെ രാഹുല്‍ പറഞ്ഞു.
പിതാവിന്റെ ഘാതകരോടു താനും സഹോദരി പ്രിയങ്കാഗാന്ധിയും പൂര്‍ണമായും ക്ഷമിച്ചുകഴിഞ്ഞെന്നും രാഹുല്‍...
ആലപ്പുഴ: ചെങ്ങന്നൂരില്‍ നാളെ ചേരാനിരുന്ന എന്‍.ഡി.എ ആലപ്പുഴ ജില്ലാ കമ്മറ്റി യോഗം മാറ്റിവെച്ചു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ഡി.ജെ.എസ് അറിയിച്ചതോടെയാണ് യോഗം മാറ്റിവെച്ചത്.ബി.ഡി.ജെ.എസ് ബി.ജെ.പി ബന്ധം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. 14ന് ആലപ്പുഴയില്‍ ചേരുന്ന ബി.ഡി.ജെ.എസ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍.ഡി.എയില്‍ വിശ്വാസം...
തിരുവനന്തപുരം: ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്‍ സി.പി.ഐ.എം വിരുദ്ധനല്ലെന്ന പ്രസ്താവനയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ടി.പി. ചന്ദ്രശേഖരന്‍ ഒരിക്കലും സി.പി.ഐ.എം പാര്‍ട്ടി വിരുദ്ധനായിരുന്നില്ലെന്നും കോടിയേരി പറഞ്ഞു. സി.പി.ഐ.എം നശിക്കണമെന്ന് ടി.പി ആഗ്രഹിച്ചിരുന്നില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
അതേസമയം ടി.പിയുടെ കോണ്‍ഗ്രസ്സ്- ബി.ജെ.പി വിരുദ്ധനയങ്ങള്‍ ഇപ്പോള്‍ ആര്‍.എം.പിയില്‍...