Category: BREAKING NEWS

എ.കെ ശശീന്ദ്രനെതിരായ കേസില്‍ സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കണം, നിര്‍ദ്ദേശവുമായി ഹൈക്കോടതി

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ കേസില്‍ സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. രണ്ടു പേര്‍ കൂടി കക്ഷി ചേര്‍ന്ന കേസില്‍ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് മാര്‍ച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട് കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട്...

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ആവശ്യപ്പെട്ടിട്ടില്ല, കേന്ദ്രത്തെ തള്ളി ബെഹ്‌റ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലിസിന്റെ വിശദീകരണം. പൊലിസ് ആസ്ഥാനത്തുനിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരിയില്‍ മധ്യപ്രദേശില്‍ വെച്ച് നടത്ത ഡി.ജി.പിമാരുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏതാനും സംസ്ഥാനങ്ങളിലെ ഡി.ജി.പിമാര്‍ ചേര്‍ന്ന് പ്രബന്ധം തയ്യാറാക്കിയിരുന്നു. ഇത് അവതരിപ്പിച്ചത്...

വര്‍ഗീയതയുടെ പേരില്‍ നിരോധിക്കുന്നുണ്ടെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍.എസ്.എസിനെ!!! പോപ്പുലര്‍ ഫ്രണ്ട് നിരോധന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനുവരിയില്‍ മധ്യപ്രദേശില്‍ ചേര്‍ന്ന ഡിജിപിമാരുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറഞ്ഞതായി ഒരു ദേശീയ മാധ്യമം...

മാണിയെ ഇടതുമുന്നണിയില്‍ കൊണ്ടുവന്ന് സി.പി.ഐയെ പുറത്തുചാടിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ

കോട്ടയം: കെ.എം.മാണിയെ ഇടതു മുന്നണിയില്‍ കൊണ്ടുവന്ന് സിപിഐയെ പുറത്തുചാടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. മാണിയെ ചൊല്ലിയാണ് എല്‍ഡിഎഫില്‍ ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുന്നത്. സിപിഎമ്മം മാണിയിലൂടെ സിപിഐയെ താഴ്ത്താനാണ് ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

നിരക്ക് വര്‍ധന അപര്യാപ്തമെന്ന് ബസുടമകള്‍; സംസ്ഥാനത്ത് നാളെ മുതല്‍ ബസ് സമരം, ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന നിരക്ക് വര്‍ധനയേ സാധിക്കൂവെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് സമരം. നിരക്ക് വര്‍ധനയും സമരവും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നിരക്ക് അപര്യാപ്തമെന്ന് ബസുടമകള്‍ പറഞ്ഞു. ഇതോടെ നാളെ മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍...

മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റുമുട്ടുമെന്ന് ഉറപ്പായി… കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് ഷാജി നടേശന്‍!!!

കൊച്ചി: കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് വ്യക്തമാക്കി ഷാജി നടേശന്‍. കുഞ്ഞാലി മരക്കാര്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നന്നായി പോയി കൊണ്ടിരിക്കുകയാണെന്നും അടുത്ത ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് ശിവന്‍ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍...

പ്രാര്‍ത്ഥിക്കാന്‍ കണ്ണടച്ചാല്‍ അല്ലാഹുവിന് പകരം പ്രിയയുടെ രൂപമാണ് കാണുന്നത്!!! മാണിക്യ മലരായി ഗാനത്തിനെതിരായ വ്യാജ ട്വീറ്റ് വാര്‍ത്തയാക്കി പുലിവാല് പിടിച്ച് ആജ്തക് ചാനല്‍

ന്യൂഡല്‍ഹി: അഡാര്‍ ലവിലെ മാണിക്യ മലരായി എന്നു തുടങ്ങുന്ന ഗാനത്തിനെതിരായ വ്യാജ ട്വീറ്റ് ചര്‍ച്ചയാക്കി പുലിവാല് പിടിച്ച് ആജ്തക് ചാനല്‍. വൈകിട്ടത്തെ ആറു മണി ചര്‍ച്ചയിലാണ് ചാനലിന് അബദ്ധം പറ്റിയത്. ടൈംസ് നൗ ചാനലിനെ അനുകരിച്ചുള്ള 'ടൈംസ് ഹൗ' എന്ന പാരഡി അക്കൗണ്ടില്‍ മൗലാനാ ആതിഫ്...

അമേരിക്കയെ വിറപ്പിച്ച് വീണ്ടും വെടിവെപ്പ്; ഫ്ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പട്ടു, അക്രമി ഇതേ സ്‌കൂളില്‍ നിന്ന പുറത്താക്കപ്പെട്ട 19കാരന്‍

ഫ്ളോറിഡ: അമേരിക്കയെഞെട്ടിച്ചുകൊണ്ട് ദക്ഷിണ ഫ്ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ്. പാര്‍ക്ക്ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ കുറഞ്ഞത് 17 പേര്‍ കൊല്ലപ്പെട്ടു. ഇതേ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട 19-കാരനായ നിക്കോളസ് ക്രൂസ് ആണ് അക്രമി. ഇയാളെ പൊലീസ് പിടികൂടി. ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം...

Most Popular