Category: BREAKING NEWS

ത്രിപുരയില്‍ വോട്ടെണ്ണലില്‍ ക്രമക്കേട്; വീണ്ടും വോട്ടെണ്ണും; പ്രതീക്ഷയോടെ സിപിഎം

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയതിനു പിന്നാലെ വേട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ആരോപണത്തെ തുടര്‍ന്ന് മണിക് സര്‍ക്കാരിന്റെ മണ്ഡലമായ ധന്‍പൂരില്‍ വോട്ടെണ്ണല്‍ വിണ്ടും. മാണിക് സര്‍ക്കാരിന്റെ ധന്‍പൂര്‍ ഉള്‍പ്പടെ മൂന്ന് മണ്ഡലങ്ങളിലാണ് വേട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ...

‘നിങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ ഉണ്ടാക്കിത്തരലും ഞങ്ങളുടെ ജോലിയാണോ’, ന്യായീകരണവുമായി എത്തിയ സിപിഐഎമ്മിനെ പരിഹസിച്ച് വിടി ബല്‍റാം

കൊച്ചി:ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ പരാജയം എറ്റുവാങ്ങിയ സിപിഐഎമ്മിനെ പരിഹസിച്ച് വിടി ബല്‍റാം രംഗത്ത.സ്വയം തകര്‍ന്നടിഞ്ഞതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റേതാണെന്ന് സ്ഥാപിച്ചെടുക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നുവെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. കോണ്‍ഗ്രസില്‍ നിന്ന് ഒഴുകിയതിനേക്കാള്‍ സി.പി.ഐ.എമ്മില്‍ നിന്ന് തന്നെയാണ് ബിജെപിയിലേക്ക് വോട്ടര്‍മാരുടെ കൂട്ടപ്പലായനം ഉണ്ടായിരിക്കുന്നതെന്ന് ബല്‍റാം പറഞ്ഞു. ത്രിപുരയിലെ...

വിസ ഇടപാടുകള്‍ക്ക് പുതിയ സൗകര്യങ്ങള്‍ വരുന്നു

ദുബൈ: വിസ ഇടപാടുകള്‍ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ എമിറേറ്റില്‍ അമര്‍ സെന്ററുകള്‍ തുറക്കുമെന്ന് താമസ കുടിയേറ്റ വകുപ്പ്. ഈ വര്‍ഷം അവസാനത്തോടെ അമര്‍ സെന്ററുകളുടെ എണ്ണം എഴുപതാകും. ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളിലായി 21 അമര്‍ സെന്ററുകളാണ് ജിഡിആര്‍എഫ്എ ആരംഭിച്ചത്. ഈ...

‘ഉപ്പുവച്ച കലം പോലെ ഇല്ലാതാവുകയാണ് സി.പി.ഐ.എം, ബി.ജെ.പിയെ ഒറ്റയ്ക്ക് നേരിടുന്നത് അണ്ണാന്‍ ആനയ്ക്ക് കല്യാണമാലോചിച്ചത് പോലെ’യെന്ന പരിഹാസവുമായി കെ.സുധാകരന്‍

കണ്ണൂര്‍: ബി.ജെ.പിയുടെ വര്‍ഗ്ഗീയതയെ ഒറ്റയ്ക്ക് നേരിടാമെന്ന സി.പി.ഐ.എമ്മിന്റെ അവകാശവാദം അണ്ണാന്‍ ആനയ്ക്ക് കല്യാണമാലോചിച്ചത് പോലെയെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്റെ പരിഹാസം. കേരളത്തില്‍ മാത്രമിരുന്ന് സി.പി.ഐ.എം ഫാസിസത്തെ എന്ത് ചെയ്യുമെന്നാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം...

ത്രിപുരയിലെ ബി.ജെ.പിയുടെ വിജയം പണത്തിന്റെ ബലം കൊണ്ട്, ആരോപണവുമായി സീതാറാം യെച്ചൂരി

അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി ജയിച്ചത് പണത്തിന്റെ ശക്തി കൊണ്ടും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മറ്റു സൗകര്യങ്ങള്‍ കൊണ്ടുമാണെന്ന് സി.പി.എം. ഇടതുവിരുദ്ധ വോട്ടുകളെല്ലാം മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനു പകരം സ്വന്തമാക്കാന്‍ ബി.ജെ.പിക്കായെന്നും പ്രസ്താവനയില്‍ സി.പി.എം പറയുന്നു. 60 അംഗ സഭയില്‍ 43 സീറ്റുകള്‍ നേടി ബി.ജെ.പി സഖ്യം ത്രിപുരയില്‍ വലിയ...

ത്രിപുര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിപ്ലബ് കുമാര്‍ ദേബ് എത്തുന്നു

അഗര്‍ത്തല: അടുത്ത ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് സ്ഥാനമേല്‍ക്കുമെന്ന് സൂചന. നാല്‍പ്പത്തെട്ടുകാരനായ ബിപ്ലവ് കുമാര്‍ നിലവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റാണ്. മുഖ്യമന്ത്രി പദത്തിലേക്കു ഇദ്ദേഹത്തിന് എതിരില്ലെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലാണ് ബിപ്ലബ് കുമാര്‍ മത്സരിച്ചത്. കഴിഞ്ഞതവണ ഒറ്റ സീറ്റു പോലുമില്ലാതിരുന്ന...

നഴ്‌സസ് അസോസിയേഷനുമായി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

കൊച്ചി: വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് സമരം പ്രഖ്യാപിച്ച നഴ്‌സസ് അസോസിയേഷനുമായി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയം. നഴ്‌സുമാരുടെ ആവശ്യങ്ങല്‍ സംബന്ധിച്ച് ചര്‍ച്ചയില്‍ തീരുമാനമായില്ല. സര്‍ക്കാര്‍ ചൊവ്വാഴ്ച വീണ്ടും നഴ്‌സുമാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ശമ്പള വര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് അഞ്ചാം തീയതി...

മേഘാലയയില്‍ കോണ്‍ഗ്രസ്, നാഗാലാന്‍ഡില്‍ ബി.ജെ.പി സഖ്യം,തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വ്യക്തമായ സാന്നിധ്യമുറപ്പിച്ച് ബി.ജെ.പി. 25 വര്‍ഷത്തെ സി.പി.എം ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ ഒരു സീറ്റു പോലും നേടാന്‍ കഴിയാതിരുന്ന...

Most Popular