Category: BREAKING NEWS

മികവിന്റെ പര്യായമായ ഇ.ശ്രീധരനെ മാരണമായി കാണരുത്, അത് കേരളത്തിന് നല്ലതല്ലെന്ന് ജേക്കബ് തോമസ്

കൊച്ചി: ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറിയ വിഷയത്തില്‍ പ്രതികരണവുമായി ഡിജിപി ജേക്കബ് തോമസ്. മികവിന്റെ പര്യായമായ ഇ.ശ്രീധരനെ മാരണമായി കാണരുത്. അത് കേരളത്തിന് നല്ലതല്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഈ ശ്രീധരനെ കൊച്ചിയില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പദ്ധതി...

ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ച് വിളിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ച് വിളിച്ചു. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പാകിസ്താന്റെ നടപടി.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലയാളുകള്‍ അസഭ്യവര്‍ഷം നടത്തിയെന്ന് പാകിസ്താന്‍ പരാതിപ്പെട്ടിരുന്നു. അതേ സമയം പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സുരക്ഷയും...

ജയരാജന്‍ പെട്ടു, കതിരൂര്‍ മനോജ് വധക്കേസില്‍ യു എ പി എ നിലനില്‍ക്കും

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യു എ പി എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെ ആറുപേര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് യു എ പി എ ചുമത്തിയതെന്നായിരുന്നു ഇവര്‍...

ഡി സിനിമാസ് ഭൂമിയിടപാടില്‍ ദിലീപിനെതിരെ വിജിലന്‍സ് കോടതി; അനുകൂല റിപ്പോര്‍ട്ട് തള്ളി, കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്….

തൃശൂര്‍: ഡി സിനിമാസ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഭൂമി കൈയ്യേറിയിട്ടില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് അതേപടി എടുക്കാനാവില്ലെന്നും ഒറ്റനോട്ടത്തില്‍ കൈയ്യേറ്റം ഉണ്ടെന്ന് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി....

ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നു പിടിച്ചു!!! വിവാദ വെളിപ്പെടുത്തലുമായി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ്

കോട്ടയം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയ്ക്കിടെ കടന്നു പിടിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. 'ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പേരില്‍ ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പിലാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ...

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടന്‍സി ചോദ്യ പേപ്പര്‍ വാട്‌സ് ആപ്പ് വഴി ചോര്‍ന്നതായി ആരോപണം; പരാതിയുമായി രക്ഷിതാക്കള്‍

ന്യൂഡല്‍ഹി: ഇന്ന് രാവിലെ നടന്ന സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം. വാട്സ്ആപ്പ് വഴി ചോദ്യപേപ്പര്‍ പ്രചരിച്ചെന്നാണ് ആരോപണം. ഇന്ന് കാലത്ത് ഒമ്പതരയോടെയാണ് ചില രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത് വന്നത്. ആരോപണമുയര്‍ന്നതിന് പിന്നാലെ സി.ബി.എസ്.ഇ യോഗം ചേര്‍ന്നു. ഇതിനെ തുടര്‍ന്ന്...

കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

മുംബൈ: ഐ.പി.എല്ലില്‍ നിന്നു വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കിയ സംഭവത്തില്‍ കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. തര്‍ക്ക പരിഹാരത്തിലൂടെ നിശ്ചയിച്ച തുക നല്‍കണമെന്നാണ് കോടതി ഉത്തരവ്. 2011 ലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി ടസ്‌കേഴ്സ് ആര്‍ബിട്രേഷന്‍...

ഊതിപ്പെരുപ്പിച്ച മോദി മാജിക്കിന് അന്ത്യം,ബാലറ്റിലൂടെ ജനം അര്‍ഹമായ ശിക്ഷ നല്‍കിയെന്ന് പിണറായി

തിരുവന്തപുരം: ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊതിപ്പെരുപ്പിച്ച മോദി മാജിക്കിന് അന്ത്യമായെന്ന സൂചനയാണ് തെരഞ്ഞടുപ്പ് ഫലം വ്യക്തമാക്കുന്നതായി പിണറായി ട്വിറ്ററില്‍ കുറിച്ചു. ഇത്രനാളും മോഹനവാഗ്ദാനങ്ങള്‍ നല്‍കി മോദിസര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയായിരുന്നു. ഇതിന് ജനം ബാലറ്റിലൂടെ അര്‍ഹമായ ശിക്ഷ നല്‍കിയെന്നും...

Most Popular