Category: BREAKING NEWS

മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണം!!! വീണ്ടും മാധ്യമസ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിട്ട് യോഗി ആദിത്യനാഥ്

ലക്‌നൗ: യു.പിയില്‍ വീണ്ടും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കടന്നുകയറ്റം. മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ് ഗ്രൂപ്പുകളെല്ലാം സര്‍ക്കാര്‍ സംവിധാനത്തിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് യു പിയിലെ ലളിത്പൂര്‍ ജില്ലാഭരണകൂടത്തിന്റെ ഉത്തരവ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള സംസ്ഥാന വിവരശേഖരണ വകുപ്പിലാണ് മാധ്യമപ്രവര്‍ത്തകര്‍ വാട്‌സ്ആപ്...

ഇന്ത്യന്‍ രൂപ നിലംപതിക്കുന്നു!!! നേരിടുന്നത് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച

മുംബൈ: രൂപയുടെ മൂല്യം വീണ്ടും താഴേക്ക്. ഇന്നു രാവിലെ വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 71 എന്ന നിലയിലേക്ക് നിലംപതിച്ചു. അസംസ്‌കൃത എണ്ണ വിലയുടെ വര്‍ധനയും ഡോളറിന്റെ ആവശ്യകത ഉയര്‍ന്നതുമാണു രൂപയ്ക്കു തിരിച്ചടിയായത്. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ത്യന്‍ രൂപ നേരിട്ടത്....

ഓണപ്പരീക്ഷകള്‍ ഒഴിവാക്കി; സി.ബി.എസ്.ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്തുമുതല്‍

തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങി ഓണപ്പരീക്ഷകള്‍. പ്രളയത്തെ തുടര്‍ന്ന് തുടര്‍ച്ചയായി ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇത്തവണ ഓണപ്പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനമായത്. എന്നാല്‍ പൊതു വിദ്യാലങ്ങളിലെ പരീക്ഷകള്‍ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്ത് മുതല്‍ തുടങ്ങും. പൊതുവിദ്യാലയങ്ങളിലെ ഒഴിവാക്കിയ ഓണപരീക്ഷ മറ്റേതെങ്കിലും രീതിയില്‍...

വീണ്ടും ഭീഷണിയുമായി ട്രംപ്; ലോക വ്യാപാര സംഘടനയില്‍നിന്ന് പിന്‍വാങ്ങും

വാഷിംഗ്ടണ്‍: ലോക വിപണിയില്‍ തിരിച്ചടി നേരിടുന്ന അമേരിക്ക പുതിയ ഭീഷണിയുമായി രംഘത്ത്. ലോകവ്യാപാര സംഘടനയില്‍ (WTO) നിന്ന് അമേരിക്ക പിന്‍വാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ആഗോളവിപണിയില്‍ അമേരിക്ക തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍...

അഞ്ച് പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരരുടെ വിലസല്‍; അഞ്ചു പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ട് നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ അതിക്രമിച്ചു കയറിയ ഭീകരരാണു കുടുംബാംഗങ്ങളെ പിടിച്ചുകൊണ്ടുപോയത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷാസേന വിവിധയിടങ്ങളില്‍ തെരച്ചില്‍ നടത്തിയ നിരവധി ഭീകരരുടെ...

പുതിയ കാര്‍, ബൈക്ക് വാങ്ങുന്നവര്‍ക്ക് എട്ടിന്റെ പണി; വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ദീര്‍ഘകാലത്തേക്ക് ഒന്നിച്ചടയ്ക്കണം

കൊച്ചി: സെപ്റ്റംബര്‍ ഒന്നു മുതല്‍ കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്കുള്ള തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനായി വന്‍ തുക ചെലവഴിക്കേണ്ടി വരും. പുതുതായി വാങ്ങുന്ന കാറുകള്‍ക്കു മൂന്നു വര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം നാളെ മുതല്‍ നടപ്പാകുന്നതിനാലാണിത്. വാഹനം...

ഇന്ധനവില വീണ്ടും കൂട്ടി പകല്‍ക്കൊള്ള!!! കേരളത്തില്‍ വില റെക്കോര്‍ഡില്‍

കൊച്ചി: ഇന്ന് രാവിലെ മുതല്‍ ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ ഇന്ധനവില റെക്കോര്‍ഡിലെത്തി. ആഗസ്റ്റ് 31ലെ പുതിയ വിലപ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍ യഥാക്രമം 74.57ഉം...

എലിപ്പനി പടര്‍ന്നു പിടിക്കുന്നു! കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം; കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്: മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് എലിപ്പനി പടരുന്നു പിടിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍മാത്രം 75പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ മുന്നൂറോളംപേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സതേടിയ സാഹചര്യത്തില്‍ 16 താല്‍കാലിക ചികില്‍സാകേന്ദ്രങ്ങള്‍ ഉടന്‍ തുടങ്ങും. മറ്റു ജില്ലകളിലും ഇരുന്നൂറോളംപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം...

Most Popular