Category: BREAKING NEWS

ആരോപണ വിധേയനെ പൂമാലയിട്ട് നടക്കുന്ന രീതി സിപിഐഎമ്മിന് ഇല്ല; പി കെ ശശിയെ തള്ളി എളമരം കരീം ; ഗൂഢാലോചനയെന്നത് ശശിയുടെ അഭിപ്രായം മാത്രം

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ വിമര്‍ശനവുമായി എളമരം കരീം എം പി. ആരോപണ വിധേയനെ പൂമാലയിട്ട് നടക്കുന്ന രീതി സിപിഐഎമ്മിന് ഇല്ലെന്ന് കരീം പറഞ്ഞു. ഗൂഢാലോചനയെന്നത് ശശിയുടെ അഭിപ്രായം മാത്രമാണെന്നും കരീം കൂട്ടിച്ചേര്‍ത്തു.അതേസമയം, യുവതിയില്‍ നിന്ന് പീഡനപരാതിയുയര്‍ന്ന സാഹചര്യത്തില്‍ പി.കെ....

പി.കെ ശശി രാജിവെച്ച് അന്വേഷണം നേരിടണം, എം.എല്‍.എ സ്ഥാനത്ത് തുടര്‍ന്നാല്‍ അത് കേരളാ പോലീസിന് സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: പീഡന ആരോപണ വിധേയനായ പി.കെ. ശശി എം.എല്‍.എ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. ആരോപണ വിധേയനായിരിക്കെ എം.എല്‍.എ സ്ഥാനത്ത് തുടര്‍ന്നാല്‍ അത് കേരളാ പോലീസിന് സമ്മര്‍ദ്ദമുണ്ടാക്കും. അതിനാല്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് പി.കെ. ശശി...

കന്യാസ്ത്രീ തിങ്കളാഴ്ച മാധ്യമങ്ങളെ കാണും; ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ കുരുക്ക് മുറുകുന്നു, ആരോപണങ്ങളുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്

കൊച്ചി:ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ നിര്‍ണ്ണായക നീക്കവുമായി കന്യാസ്ത്രീ. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. അതിന് മുന്‍പ് മാധ്യമങ്ങളെ കാണാനും കന്യാസ്ത്രീ തീരുമാനിച്ചിട്ടുണ്ട്. കന്യാസ്ത്രീയുടെ നീക്കം അന്വേഷണ സംഘത്തെയും സര്‍ക്കാരിനെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. അന്വേഷണം 70 ദിവസം പിന്നിട്ടിട്ടും ബിഷപ്പിന്റെ അറസ്റ്റ്...

കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല, തിങ്കളാഴ്ച എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ ആറ് വരെയാണ് ഹര്‍ത്താല്‍. പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍ഡിഎഫ് വ്യക്തമാക്കി.അതേസമയം, പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. താന്‍ ഹര്‍ത്താലിനെതിരെ...

കേരളത്തിലെ പ്രളയത്തില്‍ നിന്ന് പാഠം പഠിക്കണം, വിലപിച്ചിട്ടു കാര്യമില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം മറ്റ് സംസ്ഥാനങ്ങള്‍ക്ക് പാഠമാകണമെന്ന് സുപ്രിംകോടതി. സര്‍ക്കാരുകള്‍ ദുരന്തനിവാരണത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. ദുരന്തം ഉണ്ടായശേഷം വിലപിച്ചിട്ടു കാര്യമില്ലെന്നും സുപ്രിംകോടതി പറഞ്ഞു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഹരജിയിലായിരുന്നു ജസ്റ്റിസ് മദന്‍ ബി. ലോക്കൂറിന്റെ നിരീക്ഷണം. സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്തനിവാരണത്തെ ഗൗരവത്തോടെയല്ല കാണുന്നത്. ദുരന്തനിവാരണ നിയമത്തിന്റേയും...

പി.കെ ശശി എം.എല്‍.എക്കെതിരായ പീഡനപരാതി, പരസ്യപ്രസ്താവനയ്ക്ക് പാര്‍ട്ടിയുടെ വിലക്ക്

പാലക്കാട്: യുവതിയില്‍ നിന്നും പീഡനപരാതിയുയര്‍ന്ന സാഹചര്യത്തില്‍ പി.കെ ശശി എം.എല്‍.എ പരസ്യപ്രസ്താവനകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് സി.പി.എം. പ്രകോപനം ഒഴിവാക്കണമെന്നും പാര്‍ട്ടി ശശിയ്ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് എം.എല്‍.എയ്ക്ക് താക്കീത് രൂപേണ നിര്‍ദ്ദേശം നല്‍കിയത്. ആരോപണ നിഴലില്‍ നില്‍ക്കുമ്പോഴും ശശി പ്രകോപനപരമായ പ്രസ്താവനകള്‍...

മാധ്യമങ്ങള്‍ വേട്ടയാടുന്നു! ചോദ്യങ്ങള്‍ ചോദിച്ച് വെട്ടിലാക്കാന്‍ നോക്കണ്ട, അന്വേഷണത്തെ നേരിടാന്‍ കമ്മ്യൂണിസ്റ്റ് ശക്തിയുണ്ടെന്ന് പി.കെ ശശി

തിരുവനന്തപുരം: പരാതിയൊന്നുമില്ലാതെയാണ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നതെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശി. തനിക്കെതിരെ ഉയര്‍ന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണ്. തെറ്റ് ചെയ്തിട്ടില്ല. പാര്‍ട്ടിക്ക് അകത്തുള്ള കാര്യങ്ങള്‍ പുറത്തു പറയില്ല.ചില വിവരദോഷികള്‍ പുറത്ത് പറഞ്ഞേക്കാം. അന്വേഷണത്തെ നേരിടാന്‍ കമ്മ്യൂണിസ്റ്റ് ശക്തിയുണ്ട്. ഏത് നടപടിയും സ്വീകരിക്കാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ട്. അച്ചടക്ക...

വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്; പള്ളികളില്‍ സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കില്ലെന്ന് ക്ലിമ്മീസ് കാതോലിക്ക ബാവ

കൊച്ചി: സഭയെ സംബന്ധിച്ച് വിവാഹം എന്നതു പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. അതിനാല്‍ ഒരേ ലിംഗത്തില്‍പെട്ടവരുടെ വിവാഹം അംഗീകരിക്കാനാവില്ലെന്നും പള്ളികളില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കില്ലെന്നും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കാതോലിക്ക...

Most Popular