Category: BREAKING NEWS

ഇടുക്കി രാവിലെ 11 മണിക്ക് തുറക്കും; ലോവര്‍ പെരിയാര്‍ തുറക്കില്ല

ചെറുതോണി: കനത്തമഴ വരുന്നുവെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടുക്കി ഡാം ശനിയാഴ്ച രാവിലെ 11മണിക്ക് തുറക്കാന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു. ചെറുതോണിയിലെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതം ഒഴുക്കിവിടാനാണ് തീരുമാനം. ഒരു ഷട്ടര്‍ മാത്രം തുറക്കുന്നതുകൊണ്ട് ആശങ്കവേണ്ടെന്ന് വൈദ്യുതിബോര്‍ഡ് വ്യക്തമാക്കി. വൈദ്യുതിബോര്‍ഡിന്റെ പ്രധാന...

ഇടുക്കി അണക്കെട്ട് രാവിലെ ആറ് മണിക്ക് തുറക്കും

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് കുറയ്ക്കാന്‍ ചെറുതോണി അണക്കെട്ട് ശനിയാഴ്ച രാവിലെ ആറിന് തുറക്കും. സെക്കന്‍ഡില്‍ 50 ക്യുമെക്‌സ് വെള്ളം ഒരു ഷട്ടര്‍ തുറന്ന് പുറത്തേക്ക് വിടും. ശനിയാഴ്ച രാവിലെ ജില്ലാ കളക്ടര്‍ അവലോകന യോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷമാവും...

കോഴിക്കോട് കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടലും മലവെളളപ്പാച്ചിലും

കോഴിക്കോട്: കോഴിക്കോട് കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടലും മലവെളളപ്പാച്ചിലും. പ്രളയകാലത്ത് ഏറെ ദുരന്തം വിതച്ച പ്രദേശമാണിത്. പ്രദേശത്ത് മഴപെയ്യുന്നില്ലെങ്കിലും ശക്തമായ മലവെള്ളപ്പാച്ചിലാണ് കണ്ണപ്പന്‍ കുണ്ട് പുഴയില്‍ അനുഭവപ്പെടുന്നത്. വനത്തില്‍ ഉരുള്‍പൊട്ടിയത് കൊണ്ടാവാം മലവെള്ളപ്പാച്ചില്‍ ഉണ്ടാവാന്‍ കാരണമെന്നാണ് കരുതുന്നത്. ന്യൂനമര്‍ദ സാധ്യതയുള്ളതിനാല്‍ ഇതിനകം...

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനുമുന്നില്‍ വീന്‍ഡീസ് തകരുന്നു; രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍….

രാജ്കോട്ട്: ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ഗ്രൗണ്ടിലിറങ്ങിയ വിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് രണ്ടാംദിവസത്തെ കളി അവസാനിക്കുമ്പോള്‍ 96 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായി. രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ഒന്നുവീതം വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനും രവീന്ദ്ര...

ഇടുക്കി ഡാം തുറക്കില്ല; മുഖ്യമന്ത്രിയുടെ യോഗം വൈകീട്ട്‌

ചെറുതോണി: കനത്ത മഴ തുടര്‍ന്നതിനാല്‍ ഇടുക്കി ജലസംഭരണിയുടെ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതു തല്‍ക്കാലം മാറ്റി. രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2387.76 അടിയായിരുന്നത് ഇപ്പോള്‍ 2387.72 അടിയായി താഴ്ന്നു. ഇതോടെയാണു അണക്കെട്ടു തുറക്കുന്ന നടപടികള്‍ തല്‍ക്കാലത്തേക്കു മാറ്റിയത്. മഴ കൂടിയാല്‍ നാളെ രാവിലെ അണക്കെട്ടിന്റെ ഷട്ടര്‍...

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നാദിയയ്ക്കും ഡെന്നിസിനും

സ്റ്റോക് ഹോം: നാദിയ മുറാദിനും ഡെന്നിസ് മുക്വേഗിനും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ലൈംഗികാതിക്രമങ്ങളെ യുദ്ധമുറയാക്കി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം. ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നാദിയ മുറാദ്. ഐഎസിന്റെ പിടിയില്‍പ്പെട്ട് ബലാത്സംഗത്തിനും കൊടിയ പീഡനങ്ങള്‍ക്കും ഇരയായ മൂവായിരത്തിലധികം യസീദി സ്ത്രീകളില്‍ ഒരാളാണ് അവര്‍....

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ വായ്പാ നയം

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ ഇത്തവണ റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.50ശതമാനമായി തുടരും. ആറംഗ സമിതിയിലെ അഞ്ചുപേരും നിരക്ക് വര്‍ധനയ്ക്കെതിരെ വോട്ട് ചെയ്തു. ഇന്ധന വില വര്‍ധനയും പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യവും രൂപയുടെ മൂല്യശോഷണവും കണക്കിലെടുത്ത്...

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന് നടക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചിരുന്നു. അതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. എന്നാല്‍ ഉദ്ഘാടകനെ നിശ്ചയിച്ചിട്ടില്ല. രാഷ്ട്രപതി ഉദ്ഘാടനത്തിനെത്തിയേക്കുമെന്നാണ് സൂചന. ഉദ്ഘാടനത്തിന് ശേഷം കുറച്ചുദിവസങ്ങള്‍ക്കകം...

Most Popular