Category: BREAKING NEWS

കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്‌സിനുകളില്‍ അണുബാധ

ഡല്‍ഹി: കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്‌സിനില്‍ അണുബാധ. മൂന്ന് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്സിനുകളിലാണ് അണുബാധ കണ്ടെത്തിയത്. മഹാരാഷ്ട്ര, തെലങ്കാന, യുപി എന്നീ സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ നല്‍കിയ വാക്സിനുകളിലാണ് അണുബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ നിന്ന് ഇല്ലായ്മ ചെയ്ത ടൈപ് 2...

ഗീത ഉയരങ്ങളിലേക്ക്…!! ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധയായി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഗീത ഗോപിനാഥ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായ ഗീത ഗോപിനാഥ് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിതയായി. ഹാര്‍വഡ് സര്‍വകലാശാല ഇക്കണോമിക്‌സ് പ്രഫസറും മലയാളിയുമായ ഗീത ലോകത്തെ എണ്ണപ്പെട്ട സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ്. ഗീതയ്ക്ക് മികച്ച വിദ്യാഭ്യാസ യോഗ്യതകളുണ്ടെന്നും ബൗദ്ധികമികവും നേതൃത്വഗുണവും വിപുലമായ...

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍(40) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ 12.57-നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന...

കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ പി.സി ജോര്‍ജിനെതിരെ കേസ്

കോട്ടയം: കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസ്. ജലന്ധര്‍ പീഡനക്കേസിലെ പരാതിക്കാരിയായ കന്യസ്ത്രീയെ അപമാനിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. വാര്‍ത്താ സമ്മേളനത്തിലാണ് എംഎല്‍എ കന്യാസ്ത്രീയെ അപമാനിച്ചത്. ബിഷപ്പ് തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്നും പരാതിയില്‍ ദുരൂഹതയുണ്ടെന്നും പറഞ്ഞ ജോര്‍ജ് കന്യാസ്ത്രീയെ മോശം...

13,000 കോടിയുടെ വായ്പാതട്ടിപ്പു നടത്തിയ നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടിയുടെ വായ്പാതട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ന്യൂയോര്‍ക്കിലെ ആഡംബര അപ്പാര്‍ട്‌മെന്റ് ഉള്‍പ്പെടെ 637 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഇന്ത്യ, യുകെ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നീരവിനുള്ള വസ്തുക്കള്‍, ആഭരണങ്ങള്‍, ഫ്‌ലാറ്റുകള്‍,...

പാചകവാതക നിരക്കും ഇന്ധനവിലയും കൂടി; നട്ടംതിരിഞ്ഞ് ജനങ്ങള്‍

കൊച്ചി: ഇന്ധന വിലവര്‍ധനയില്‍ ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ പാചക വാതക വിലയും വര്‍ധിപ്പിച്ച് സര്‍ക്കാര്‍. എല്ലാ ദിവസം ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കേ പാചകവാതക നിരക്കും കൂടിയത് ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതമാകുകയാണ്.. സബ്‌സിഡിയുള്ള പാചകവാതകത്തിന് 2.89 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 59 രൂപയുമാണ് വര്‍ധിച്ചത്....

കേരളത്തില്‍ നാളെ കനത്ത മഴയ്ക്കു സാധ്യത: തുലാവര്‍ഷം 15നു ശേഷം

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യത. തുലാവര്‍ഷം 15നു ശേഷം എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തുലാവര്‍ഷം തുടങ്ങാന്‍ വൈകുമെങ്കിലും കേരളത്തില്‍ നാലുവരെ മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം പറയുന്നു. നാളെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന...

സ്ത്രീ പ്രവേശനം; ദേവസ്വം ബോര്‍ഡ് പുനഃപരിശോധാ ഹര്‍ജി നല്‍കില്ല

ശബരിമലയില്‍ സത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സൂചന. ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ ദാസ് വ്യക്തമാക്കിയിരിക്കുന്നു. പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍് എം.പത്മകുമാര്‍ പറഞ്ഞിരുന്നു. ശബരിമലയിലെ...

Most Popular