Category: BREAKING NEWS

കൊറോണ; കനിക കപൂറുമായി ഇടപഴകിയ 68 വിഐപികളുടെ ലിസ്റ്റ് പുറത്ത്

മുംബൈ: കൊറോണ രോഗം ബാധിച്ചു ചികിത്സയിലുള്ള ഗായിക കനിക കപൂറുമായി ഇടപഴകിയ വിഐപികളുടെ പട്ടിക പുറത്ത്. ഉത്തര്‍ പ്രദേശ് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഗായികയുമായി ഇടപഴകിയ 68 പേരെയാണു കണ്ടെത്തിയത്. ഇതില്‍ 20 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ലണ്ടനില്‍...

കൊറോണ: വരുന്ന നാലാഴ്ച ഇന്ത്യക്ക് നിർണായക ദിനങ്ങൾ

കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അടുത്ത നാലാഴ്ച നിർണായകമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ അകലം പാലിക്കേണ്ടത് നിർബന്ധമാണെന്നും ഇത് ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രിമാർ സംസ്ഥാനങ്ങളെ അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലാണ് പ്രാധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മാത്രമല്ല, വൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ...

കൊറോണ; വൈറ്റ് ഹൗസിലും എത്തി; ഉദ്യോഗസ്ഥനു രോഗം സ്ഥിരീകരിച്ചു, യുഎസില്‍ 230 പേര്‍ മരിച്ചു

വാഷിങ്ടന്‍: വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. എന്നാല്‍ രോഗ ബാധിതനായ ആള്‍ പ്രസിഡന്റ് ട്രംപുമായോ, വൈസ് പ്രസിഡന്റുമായോ ഇടപഴകിയിട്ടില്ല. യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൊറോണ ഭീതി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്...

കൊറോണ: ലോകത്തിന് ആശ്വാസമേകുന്ന വാര്‍ത്ത റഷ്യയില്‍നിന്ന് പുറത്തുവരുന്നു.

ലോകമെങ്ങും കൊറോണ ഭീതിയില്‍ അകപ്പെട്ടിരിക്കേ ഒരു ആശ്വാസ വാര്‍ത്ത പുറത്തുവരുന്നു. കോവിഡ് രോഗബാധയുണ്ടാക്കുന്ന നോവല്‍ കൊറോണ വൈറസിന്റെ ജനിതക ഘടന പൂര്‍ണമായി ഡികോഡ് ചെയ്‌തെടുത്തതായി റഷ്യന്‍ ശാസ്ത്രജ്ഞര്‍ അറിയിച്ചു.. സ്‌മോറോഡിന്‍സ്‌റ്റേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്‌ലുവന്‍സയിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഇതു സാധ്യമാക്കിയതെന്ന് റഷ്യന്‍ ആരോഗ്യ...

കൊറോണ: അടുത്ത 14 ദിവസം സംഭവിക്കാന്‍ പോകുന്നത്…

ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലും സ്ഥിതിഗതികള്‍ വഷളാവുകയാണ്. ഈ സാഹചര്യത്തില്‍ യുഎന്‍ ദുരന്ത ലഘൂകരണ തലവന്‍ മുരളി തുമ്മാരുകുടി പങ്കുവെച്ച കുറിപ്പ് വൈറല്‍ ആവുകയാണ്. മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വരുന്ന പതിനാല് ദിവസങ്ങള്‍ അടുത്ത പതിനാലു ദിവസങ്ങള്‍ നിര്‍ണ്ണായകം ആണെന്നൊരു ഫേസ്ബുക്ക് പോസ്റ്റ് നിങ്ങള്‍ക്ക് ചുരുങ്ങിയത്...

കൊറോണ: രാജ്യം നാളെ നിശ്ചലമാകും

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനകീയ കര്‍ഫ്യൂ നാളെ നടക്കുമ്പോള്‍ രാജ്യം നിശ്ചലമാകും. ജനതാ കര്‍ഫ്യൂവിന് എല്ലാ കോണില്‍നിന്നും പിന്തുണയുണ്ടായിട്ടുണ്ട്. കേരളവും ജനതാ കര്‍ഫ്യൂവില്‍ പങ്ക് ചേരും. കെഎസ്ആര്‍ടിസിയും കൊച്ചി മെട്രോയും ഓടില്ല. കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടും. ഞായറാഴ്ച സ്വകാര്യ...

കൊറോണ: മരണസംഖ്യ കുതിക്കുന്നു; ഇറ്റലില്‍ 4,000 കടന്നു; യുഎഇയിലും മരണം

ലോകത്തെ കൊവിഡ് 19 മരണം 11,383 ആയി. ഇറ്റലിയിലാണ് ഇന്നലെയും ഏറ്റവുമധികം മരണം. 627 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണ സംഖ്യ 4,032 ആയി. ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുപത്തിയയ്യായിരത്തി ഒരുനൂറ്റി എണ്‍പത്തിനാലാണ്. ഇറ്റലിക്ക് പുറമെ...

ഗായികയുമായി സമ്പര്‍ക്കം; 96 എംപിമാര്‍ കൊറോണ ഭീതിയില്‍

ന്യൂഡല്‍ഹി: കോവിഡ് 19 സ്ഥിരീകരിച്ച ഗായിക കനിക കപൂറുമായി ഇടപഴകിയ ദുഷ്യന്ത് സിങ് എംപി സ്വയം ക്വാറന്റീന്‍ ചെയ്തതിനു പിന്നാലെ കനിക കപൂറിനെതിരെ കേസെടുത്തു. വിദേശയാത്രയ്ക്ക് ശേഷം സമ്പര്‍ക്കവിലക്ക് ലംഘിച്ചതിനാണ് അറസ്റ്റ്. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ കനിക ഈ വിവരം മറച്ചു വയ്ക്കുകയായിരുന്നു. ഇതിനു...

Most Popular