Category: SPORTS

നാല് ഹോക്കി താരങ്ങള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ ഹൊഷംഗബാദിലുണ്ടായ വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന താരങ്ങളാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

കൂറ്റന്‍ ലീഡ്‌; ഇന്ത്യ ശക്തമായ നിലയില്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 326 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 601-ന് എതിരേ ദക്ഷിണാഫ്രിക്ക 275 റണ്‍സിന് പുറത്തായി. ഇതോടെ ഒരു ഘട്ടത്തില്‍ എട്ടിന് 162 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ഒമ്പതാം വിക്കറ്റില്‍ 109...

സഞ്ജുവിന് ഇരട്ട സെഞ്ച്വറി; റെക്കോര്‍ഡ് കൂട്ടുകെട്ട്…!!!

വിജയ് ഹസാരെ ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി. ഗോവയ്‌ക്കെതിരായ ഏകദിന മത്സരത്തിലാണ് സഞ്ജു മിന്നല്‍ വേഗത്തില്‍ ഇരട്ട സെഞ്ചുറി നേടിയത്. 125 പന്തിലാണ് സഞ്ജു ഇരട്ട സെഞ്ചുറിയിലെത്തിയത്. 129 പന്തില്‍ 21 ബൗണ്ടറിയും 10 സിക്‌സറും അടങ്ങുന്ന ഇന്നിങ്‌സായിരുന്നു സഞ്ജുവിന്റേത്(212...

മേരി കോമിന്റെ തോല്‍വിയെ ചോദ്യം ചെയ്ത് ഇന്ത്യ

ലോക ബോക്‌സിങ് ചാമ്പ്യന്‍ ഷിപ്പില്‍ മേരി കോമിന്റെ തോല്‍വിയെ ചോദ്യം ചെയ്ത് ഇന്ത്യ. രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി കോം സെമിയില്‍ പരാജയപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു. റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ഇന്ത്യ അപ്പീല്‍ നല്‍കിയത്. എന്നാല്‍...

മെഡലുറപ്പാക്കി മേരി കോം; റെക്കോര്‍ഡും സ്വന്തമാക്കി

ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് വെങ്കലം. രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി കോം സെമിയില്‍ പരാജയപ്പെട്ടുവെങ്കിലും ലോക ചാമ്പ്യന്‍ ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന വനിതാ താരം എന്ന നേട്ടം മേരി...

വനിതാ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ വനിത ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. സൂററ്റില്‍ നടന്ന അഞ്ചാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുക്കാനാണ് സാധിച്ചത്. എന്നാല്‍ ഇന്ത്യ 17.1 ഓവറില്‍...

മായങ്കിന് ഡബിള്‍ സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറില്‍

അരങ്ങേറ്റത്തില്‍ തന്നെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നേടിയ ഇരട്ട സെഞ്ചുറിയുടെ ബലത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. കരിയറിലെ ആദ്യ സെഞ്ചുറി തന്നെ മായങ്ക് ഇരട്ടസെഞ്ചുറിയിലെത്തിച്ചു. 358 പന്തില്‍ അഞ്ചു സിക്‌സും 22 ബൗണ്ടറികളുമടക്കമാണ് മായങ്ക് ആദ്യ ഇരട്ട സെഞ്ചുറി...

ഇന്ത്യന്‍ ടീം സെലക്ഷനെതിരേ തുറന്നടിച്ച് ഗവാസ്‌കര്‍

ഇന്ത്യന്‍ ടീമംഗങ്ങളെ സെലക്ട് ചെയ്യുന്ന രീതിക്കെതിരേ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌ക്കര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനിടെ ഇന്ത്യയുടെ പ്ലേയിങ് ഇലവന്റെ നിരന്തരമായ മാറ്റത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോലിയുടെ നേതൃത്വത്തില്‍ ടീം മികച്ച നിലവാരത്തിലേക്ക് ഉയരുന്നുണ്ടെങ്കിലും പ്ലേയിങ് ഇലവനിലെ നിരന്തരമായ മാറ്റത്തില്‍ തനിക്ക്...

Most Popular