തൃശൂർ: ചേലക്കരയിൽ ബിജെപിക്ക് വോട്ട് വര്‍ധിച്ചത് പ്രത്യേക സാഹചര്യത്തിലാണെന്ന് കെ. രാധാകൃഷ്ണൻ എംപി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 28,000 വോട്ട് ആയിരുന്നു. ഇപ്പോള്‍ 33,000 ലേക്ക് എത്തി. ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. വലിയ രീതിയിലുള്ള വര്‍ഗീയ വേര്‍തിരിവ്...
വാഷിങ്ടൺ: ഇന്ത്യൻ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയും ഒരു ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മികവിനെയും പ്രശംസിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കലിഫോർണിയയിൽ വോട്ടെണ്ണി തീരാത്തതിനെ പരിഹസിച്ചായിരുന്നു മസ്കിന്റെ എക്സ് പോസ്റ്റ്. “ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകൾ...
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിനെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. സഖാവ് സരിന്‍ കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമാകുമെന്ന് ബാലൻ പറഞ്ഞു. സരിനെ നല്ല രീതിയില്‍ തങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും സംഘടന രംഗത്തും പാര്‍ലമെന്ററി രംഗത്തും ഏറ്റവും...
കല്പറ്റ: കഴിഞ്ഞ തവണ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിച്ച സ്ഥലത്താണ് വയനാട്ടുകാർക്ക് തീർത്തും അപരിചിതയായ നവ്യ ഹരിദാസ് അപ്രതീക്ഷിതമായി ചുരം കയറി എത്തിയത്. നവ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചതിലൂടെ മത്സരരംഗത്തു നിന്നും എൻഡിഎ പിൻവലിഞ്ഞുവെന്ന തോന്നൽ അണികൾക്കിടയിൽ പോലും ഉണ്ടായി. എന്നാൽ പ്രചാരണം...
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നാളെ തുടങ്ങും. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ...
പാലക്കാട്: പിണറായി വിജയന്റെ പഞ്ച് ഡയലോഗുകൾ കേട്ട് കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരിക്കുന്നുവെന്നും കുത്തിത്തിരിപ്പുകൾ ഇനിയെങ്കിലും സി.പി.എം ഒഴിവാക്കിയാൽ അവർക്ക് നല്ലതാണെന്നും കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. സി.പി.എമ്മിനെ ബി.ജെ.പിയുടെ സഖ്യകക്ഷി മാത്രമായാണ് ജനങ്ങൾ കാണുന്നത്. ‘മതേതരത്വം സംരക്ഷിക്കാൻ’ സി.പി.എം ഒരു കാലത്തും...
ആലപ്പുഴ: കേരളത്തിലെ എൻഡിഎക്ക് ഐക്യമില്ലെന്നും പരസ്പരം കലഹമാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ അവർ വളർന്നു കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എതിരാളികളുടെ ദോഷം കൊണ്ടാണ് എൻഡിഎ വളരുന്നതെന്നും എൻഡിഎ വളർന്നത് കൊണ്ട് ഗുണം എൽഡിഎഫിന് കിട്ടിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിൽ ബിജെപിയ്ക്ക്...