തൃശൂര്‍: തൃശുര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായതിനാലാണ് അവധി നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
ഹൈദരാബാദ്: മുസ്ലീങ്ങള്‍ ചെമ്മീന്‍ കഴിക്കരുതെന്ന ഫത്വയുമായി മതപഠനശാല. ഹൈദരാബാദ് നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജാമിയ നിസാമിയ്യ എന്ന കല്‍പിത സര്‍വകലാശാലയാണ് വിവാദ ഫത്‌വ പുറത്തിക്കിയത്.
ജനുവരി ഒന്നിനാണ് ഫത്വ ഇറങ്ങിയിട്ടുള്ളത്. ചെമ്മീന്‍ ഒരു തരം പ്രാണി വര്‍ഗത്തില്‍ ഉള്‍പ്പെട്ടതാണെന്നും മത്സ്യവിഭാഗങ്ങളില്‍പ്പെട്ടതല്ലെന്നും ഫത്വയില്‍ പറയുന്നു. ഇത്...
ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറും. കഴിഞ്ഞ ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ നീക്കം നടക്കുന്നതായി സൂചന. നാളെ ചേരുന്ന ദേവസ്വംബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകള്‍. ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പേര് കഴിഞ്ഞ ബോര്‍ഡിന്റെ കാലത്താണ്...
കൊച്ചി: 2018വര്‍ഷം ആദ്യം എത്തിയത് ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് പെസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്്. പിന്നാലെ വൈകിട്ട് നാലരയോടെ ന്യൂസിലന്‍ഡിലെ സമാവത്തിയില്‍ പുതുവര്‍ഷമെത്തി. ഓക്‌ലാന്‍ഡിലെ സ്‌കൈ ടവറിന് ചുറ്റും അഞ്ചുമിനിട്ട് നീണ്ടു നിന്ന വെടിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ പതിനായിരങ്ങള്‍ 2018 നെ വരവേറ്റു....