Category: OTHERS

കുടിക്കുന്നത് ചായയോ, വിഷമോ..? ചായപ്പൊടിയില്‍ മായം കണ്ടെത്തി; നിയമനടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍

കൊച്ചി: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് പിടികൂടിയ ചായപ്പൊടിയില്‍ മായം ചേര്‍ത്തതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ ഫലം. കളര്‍ചായപ്പൊടി ഉപയോഗിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി രാജമാണിക്യം വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം എടപ്പാളിലെ നരിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച ചായപ്പൊടി കളര്‍ ചേര്‍ത്തുവെന്ന് പരിശോധനയില്‍...

കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് സഹോദരിയുടെ കുഞ്ഞിന്റെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയപ്പോള്‍…!!! ബിഷപ്പിനെതിരേ വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയപ്പോഴാണെന്ന വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ. 2014 മേയ് അഞ്ചിന് കുറവിലങ്ങാട് മിഷണറീസ് ഒഫ് ജീസസ് കോണ്‍വെന്റിലെ 20ാം നമ്പര്‍ മുറിയിലായിരുന്നു പീഡനം. അന്ന് മഠത്തിലെത്തിയ...

കന്യാസ്ത്രീ സമരത്തിന് പിന്തുണയുമായി സമരപ്പന്തലില്‍ വൈദികരും

കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍ എത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെയും മര്‍ത്തോമാ സഭയിലെയും പത്തിലധികം വൈദികരാണ് കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കൊച്ചിയിലെ സമരപ്പന്തലില്‍ എത്തിയത്. നേരത്തെ കന്യാസ്ത്രീകളുടെ സമരത്തിനെതിരെ...

നമ്പി നാരായണന്റെ പേരും രൂപവും എന്റെ പേരും രൂപവും വ്യത്യസ്തമാണ് സുഹൃത്തുക്കളേ…; പ്രതികരണവുമായി മഅ്ദനി

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ സുപ്രീം കോടതി ഉത്തരവ് വന്നയുടനെ മഅ്ദനിയുടെ കേസും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. മഅ്ദനിയുടെ കേസും കുറ്റവിമുക്തമാക്കിയ പഴയെ കോടതി വിധികളും എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഒമ്പതര വര്‍ഷം...

ബിഷപ്പിനെതിരെ വത്തിക്കാനും, തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെടും; ഫ്രാങ്കോ മുളക്കലിന്റെ കുരുക്ക് മുറുകുന്നു

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രണ്ട് ദിവസത്തിനകം നടപടി ഉണ്ടാകുമെന്ന് സൂചന. ബിഷപ്പിനോട് തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കും. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ വത്തിക്കാന്റെ അടിയന്തര ഇടപെടല്‍...

പീഡനം നടന്നിട്ടില്ല എന്നതിന് തെളിവ് ആണ്‌ പിതാവിനോടൊപ്പം ചിരിച്ചുല്ലസിച്ച് അടുത്തിരിക്കുന്ന സിസ്റ്ററുടെ ഫോട്ടോ; കന്യാസ്ത്രീയെ അപമാനിച്ച് അന്വേഷണ റിപ്പോര്‍ട്ട്

ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ കുറ്റപ്പെടുത്തിയും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെള്ള പൂശിയും മിഷണറീസ് ഓഫ് ജീസസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എം.ജെ കോണ്‍ഗ്രിഗേഷന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറുപ്പില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പീഡനം നടന്നോ എന്നതായിരുന്നില്ല മറിച്ച് ആരോപണത്തിനു പിന്നിലുള്ള ഗൂഢാലോചനയാണ് അന്വേഷണത്തിന്റെ പ്രധാനലക്ഷ്യമെന്ന്...

കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസിനെതിരേ കേസ്; കന്യാസ്ത്രീ ഉള്‍പ്പെട്ട സന്യാസിനി സമൂഹത്തിനെതിരേ കൊച്ചിയിലും പരാതി

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിനെതിരെ കേസ്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇതിനിടെ കന്യാസ്ത്രീയുടെ ചിത്രം അടങ്ങുന്ന കുറിപ്പ് പുറത്തിറക്കിയ സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസിനെതിരെ കൊച്ചി...

ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ഇതിലൂടെ ലഭിക്കും; ശമ്പള പരിഷ്‌കരണത്തിന്റെ നാലാം ഗഡു പണമായി നല്‍കും, സാലറി ചലഞ്ചില്‍ ജീവനക്കാര്‍ക്ക് ആശ്വാസ വഴിയൊരുക്കി ധനവകുപ്പ്

തിരുവനന്തപുരം: സാലറി ചാലഞ്ചില്‍ ജീവനക്കാര്‍ക്ക് ആശ്വാസ വഴിയൊരുക്കി ധനവകുപ്പ്. ശമ്പളപെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ നാലാം ഗഡു പണമായി ഒന്നാം തിയ്യതി നല്‍കാനാണ് ധനവകുപ്പിന്റെ തീരുമാനം. കൈയില്‍ കിട്ടുന്ന ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ഇതിലൂടെ ജീവനക്കാര്‍ക്ക് ലഭിക്കും. ശമ്പള പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ ആദ്യമൂന്ന്...

Most Popular

G-8R01BE49R7