പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റും രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് വന്‍ രാഷ്ട്രീയ വിവാദമായി വളരുന്നു. പ്രവാസികള്‍ സര്‍ക്കാര്‍ നിലപാടില്‍ കടുത്ത പ്രതിഷേധത്തിലാണ്. പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കിക്കഴിഞ്ഞു. എന്നാല്‍ആരോഗ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും.
സംസ്ഥാനത്തേക്ക് മടങ്ങുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യസുരക്ഷ കരുതിയാണ്...
ഗൾഫിൽ നിന്ന് നാട്ടിലേക്കു വരുന്നവർക്ക് കോവിഡില്ലെന്ന രേഖ നിർബന്ധമാക്കിയതോടെ യുഎഇയും ഖത്തറും ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾ അനിശ്ചിതത്വത്തിൽ. സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ ആൻറിബോഡി ടെസ്റ്റോ, സർക്കാർ നിർദേശിക്കുന്ന ട്രൂ നാറ്റ് പരിശോധനയോ പ്രായോഗികമല്ല.
യുഎഇയിൽ ആൻറി ബോഡി ടെസ്റ്റും,...
തിരുവനന്തപുരം : കോവിഡില്‍ കേരളത്തിനെതിരായി കുപ്രചാരണം നടത്തുന്നവരില്‍ കേന്ദ്ര സഹമന്ത്രിയും ഉള്‍പ്പെട്ടിരിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ആരോപണങ്ങള്‍ക്കു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ലെന്നു സംസ്ഥാനം പറഞ്ഞിട്ടില്ല. അതിനെ മറ്റുതരത്തില്‍ പ്രചരിപ്പിക്കേണ്ടതില്ല. ഇതു പ്രവാസികള്‍ക്ക് എതിരാണെന്ന് പ്രചാരണം നടക്കുന്നു.
ദൗര്‍ഭാഗ്യവശാല്‍...
തിരുവനന്തപുരം : ചാര്‍ട്ടേഡ് വിമാനങ്ങളിലും വന്ദേഭാരത് മിഷനിലൂടെ വരുന്നവര്‍ക്കും കോവിഡ് പരിശോധന വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല. കോവിഡ് പരിശോധനാസൗകര്യം ഇല്ലാത്തിടത്ത് എംബസികള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ക്രമീകരണം ഏര്‍പ്പെടുത്തണം...
കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം കേരളത്തിലേക്ക് മടങ്ങി വന്നാല്‍ മതിയെന്ന കേരള സര്‍ക്കാരിന്റെ നിലപാടിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. ുരളീധരന്‍. പ്രവാസികളെ വളരെ പ്രതികൂലമായി ബാധിക്കുന്ന നിലപാടാണിത്. സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞു മാറുന്ന നടപടിയാണ് കേരള സര്‍ക്കാരിന്റേതെന്നും വി.മുരളീധരന്‍...
കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി കന്യാസ്ത്രീ മെക്‌സിക്കോയില്‍ മരിച്ചു. പൊന്നാങ്കയം നെടുങ്കൊമ്പില്‍ പരേതനായ വര്‍ക്കിയുടെ മകള്‍ സിസ്റ്റര്‍ അഡല്‍ഡയാണ് (ലൂസി - 67) മരിച്ചത്. മദര്‍ തെരേസ സ്ഥാപിച്ച സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റര്‍ ലൂസി മെക്‌സിക്കോയില്‍ മിഷനറിയായി...
ദുബായ് : തന്റെ കമ്പനി ജീവനക്കാര്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേയ്ക്ക് സൗജന്യ യാത്ര ഒരുക്കി മലയാളി ബിസിനസുകാരന്‍. ഇവരെ കൂടാതെ, വിമാന ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടിലായ പുറത്തുനിന്നുള്ള അമ്പതോളം പേര്‍ക്കും അവസരം നല്‍കി. ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിലെ...
തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. നിലവില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മറ്റു രാജ്യങ്ങളില്‍നിന്ന് വരുന്ന മലയാളികള്‍ക്ക് കോവിഡ്...