Category: NEWS

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇന്ത്യ വഷളാക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചൈന

ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ഇന്ത്യ വഷളാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സംഘര്‍ഷം ഉടന്‍ പരിഹരിക്കപ്പെടില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു എംബസി. അതിര്‍ത്തിയിലെ നില സങ്കീര്‍ണമാക്കുന്ന ഏതൊരു നടപടിയില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുമെന്ന് കരുതുന്നു. ഒപ്പം അതിര്‍ത്തിയില്‍...

ഹിന്ദു വിരുദ്ധ പോസ്റ്റ്; മുന്‍ എംഎല്‍എയെ എഎപി സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനേ തുടര്‍ന്ന് മുന്‍ ആംആദ്മി എംഎല്‍എ ജര്‍ണയില്‍ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. എന്നാല്‍ തന്റെ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത ഇളയ മകന്‍ അബദ്ധത്തില്‍ ഇട്ട പോസ്റ്റാണതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആം ആദ്മി...

എച്ച്-1ബി വിസയുള്ളവര്‍ക്ക് നിബന്ധനകളോടെ തിരികെ വരാമെന്ന് അമേരിക്ക

വാഷിങ്ടണ്‍: സാധുവായ എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് അമേരിക്ക. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്ന നിബന്ധന പ്രകാരം മാണ് പുതിയ ഇളവ്. ഇങ്ങനെ വരുന്നവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെയും കുട്ടികളെയും കൂടെ കൊണ്ടുവരാനും അനുവാദം...

സമൂഹ മാധ്യമത്തില്‍ പരിചയപ്പെട്ട യുവാവിനെ തേടി വീട്ടമ്മ പാലക്കാട് നിന്ന് കൊല്ലത്ത് എത്തി; പിന്നീട് സംഭവിച്ചത്…

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാലക്കാട് നെന്മാറയില്‍‌നിന്നു യുവതി കല്ലുവാതുക്കലില്‍ എത്തി. വീട്ടില്‍‌ കയറുന്നത് യുവാവിന്റെ മാതാപിതാക്കള്‍ തടഞ്ഞതോടെ ഇരുവരും പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്നു നേരം വെളുപ്പിച്ചു. യുവതിയെ മടക്കി അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ കയ്യൊഴിഞ്ഞതോടെ പൊലീസ് പൊല്ലാപ്പിലായി. കോണ്‍ക്രീറ്റ് ജോലിക്ക് പോകുന്ന യുവാവ്...

ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും കൊവിഡ് പരിശോധന നടത്താം

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കൊവിഡ് പരിശോധന നടത്താം. ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവിറക്കി. അതേസമയം തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നിർബന്ധമാണ്. ആ‍ർടിപിസിആർ, ട്രൂനാറ്റ്, സിബിനാറ്റ്, ആന്‍റിജന്‍ പരിശോധനകൾ നടത്താം. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചാലും...

ചാനല്‍ ചര്‍ച്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ദേശീയ വാക്താവുമായിരുന്ന രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്. വീട്ടില്‍ വെച്ച് പെട്ടെന്ന് തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ഡല്‍ഹി യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മരണത്തിന് തൊട്ടുമുമ്പായി ബെംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയിലും...

ബെംഗളൂരു സംഘര്‍ഷം: പൊതുമുതല്‍ നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കും

ബെംഗളൂരു: പോലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടാനിടയായ ബെംഗളൂരു സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് കര്‍ണാടക മന്ത്രി സി.ടി. രവി. പൗരത്വബില്ലിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന പ്രക്ഷോഭത്തിന് പിന്നാലെ യുപി സര്‍ക്കാര്‍ പൊതുമുതല്‍ നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കിയതിന് സമാനമായി ബെംഗളൂരുവിലും ഈടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍...

കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സെപ്റ്റംബറില്‍ പുനരാരംഭിച്ചേക്കും.

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ പുനരാരംഭിച്ചേക്കും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ആയിരിക്കും കോടതിമുറിയില്‍ വാദംകേള്‍ക്കല്‍ നടക്കുക. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയില്‍ ഉള്ള ഏഴ് ജഡ്ജിമാര്‍ അടങ്ങിയ സമിതിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ കോടതിമുറിയില്‍...

Most Popular

G-8R01BE49R7