Category: NEWS

കോവിഡ് നിരീക്ഷണത്തിലിരിക്കെ രോഗി മരിച്ചു; ആംബുലന്‍സ് നാലു മണിക്കൂര്‍ വൈകിയെന്ന് ബന്ധുക്കള്‍

കണ്ണൂര്‍: കോവിഡ് നിരീക്ഷണത്തിലിരിക്കെ ആരോഗ്യസ്ഥിതി മോശമായ അര്‍ബുദ രോഗി മരിച്ചു. പായം കാപ്പാടന്‍ ശശിധരനാണ് മരിച്ചത്. കോവിഡ് സെന്ററില്‍ അറിയിച്ചിട്ടും ആംബുലന്‍സ് നാലു മണിക്കൂര്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രോഗി മരിച്ചു. മോര്‍ച്ചറിയില്‍ വയ്ക്കാന്‍ ജില്ലാ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍...

ജംഷീദിന്റെ മരണത്തിന് പിന്നില്‍ രണ്ട് യുവതികള്‍; 15 ലക്ഷം രൂപ നഷ്ടപ്പെട്ട വഴിയും കണ്ടെത്തി

കോഴിക്കോട്: യുവാവ് ട്രെയിന്‍ തട്ടി മരിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച് സംഘം. കോഴിക്കോട് ഫറോഖ് സ്വദേശി ജംഷീദിന്റെ മരണത്തിലാണ് രണ്ട് യുവതികളുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചത്. ജംഷീദിന്റെ ഫോണ്‍ വിളിയുള്‍പ്പെടെയുള്ള തെളിവുകളും പതിനഞ്ച് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട വഴിയും ക്രൈംബ്രാഞ്ച്...

20 കോടിയുടെ പദ്ധതിയില്‍നിന്ന് ഒരു കോടി സ്വപ്‌നയ്ക്ക്’ ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയിലെ ക്രമക്കേടുകള്‍ സര്‍ക്കാരിനു തലവേദനയാകുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണത്തിനിടെ അവിചാരിതമായി പുറത്തുവന്ന ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയിലെ ക്രമക്കേടുകള്‍ സംസ്ഥാന സര്‍ക്കാരിനു തലവേദനയാകുന്നു. 20 കോടിയുടെ പദ്ധതിയില്‍നിന്ന് ഒരു കോടി തനിക്കു കമ്മിഷന്‍ ലഭിച്ചുവെന്നു സ്വപ്നയും അതു നല്‍കിയെന്ന് നിര്‍മാണ കമ്പനിയായ യൂണിടാക് ഉടമയും അറിയിക്കുക കൂടി ചെയ്തതോടെ...

നെല്ലിക്കയ്ക്ക് മധുരം വന്നില്ല; ഇനി കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുക പോലീസല്ല; മുഖ്യമന്ത്രിയുടെ നിലപാടില്‍ മാറ്റം വരുത്തി

കോവിഡ്‌ പ്രതിരോധ നടപടികളുടെ ഭാഗമായി കണ്ടെയ്‌ന്‍മെന്റ്‌ സോണുകള്‍ നിശ്‌ചയിക്കാനുള്ള അധികാരം പോലീസില്‍നിന്നു മാറ്റി. ഇതു സംബന്ധിച്ചു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക്‌ ഇന്നലെ രാത്രി ഉത്തരവിറക്കി. ദുരന്ത നിവാരണ അതോറിറ്റിക്കായിരിക്കും ഇക്കാര്യത്തില്‍ പൂര്‍ണ അധികാരമെന്ന്‌ ഉത്തരവില്‍ പറയുന്നു. ഡോ. ജയതിലകിന്റെ ഉത്തരവില്‍ പറയുന്നത്...

ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിക്കുന്നതിനു വേണ്ടി സ്വപ്‌നയ്ക്ക് ഒരു കോടി രൂപ കമ്മിഷന്‍ നല്‍കിയെന്ന് ഉടമ

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിക്കുന്നതിനു വേണ്ടി ഒരു കോടി രൂപ കമ്മിഷന്‍ നല്‍കിയെന്നു കരുതുന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രേഖപ്പെടുത്തി. കേസിലെ...

എന്‍.ഐ.എ. വീണ്ടും സെക്രട്ടേറിയറ്റില്‍; മന്ത്രി ജലീലിന് പിന്നാലെ അന്വേഷണം

തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് വഴി നയതന്ത്ര ബാഗേജില്‍ ഖുറാനുകള്‍ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണവുമായി എന്‍.ഐ.എ. വീണ്ടും സെക്രട്ടേറിയറ്റില്‍. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ എസ്. സുനില്‍കുമാറില്‍ നിന്നു മൊഴിയെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയെത്തിയ നയതന്ത്ര ബാഗുകളുടെ എണ്ണമടക്കമുള്ള വിശദാംശങ്ങളാണു ചോദിച്ചത്. നയതന്ത്ര ബാഗില്‍ മതഗ്രന്ഥമെത്തിച്ച സംഭവം...

സോബി പറഞ്ഞ വഴിയെ സിബിഐ; ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐയുടെ നിര്‍ണായക പരിശോധന

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐയുടെ നിര്‍ണായക പരിശോധന ഇന്ന്. അപകടം നടന്ന സ്ഥലത്തെത്തി തെളിവ് ശേഖരിക്കും. അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ സോബിക്കൊപ്പമാണ് അന്വേഷണ സംഘത്തിന്റെ പരിശോധന. കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും മകളും മരിച്ചതും ഭാര്യ...

ധൃതിപിടിച്ച് വാങ്ങില്ല; റഷ്യന്‍ വാക്‌സിന്‍ ഉടന്‍ ഇന്ത്യയിലെത്തില്ല

റഷ്യ വികസിപ്പിച്ച ‘സ്പുട്നിക് 5’ വാക്സീന്റെ കാര്യത്തിൽ ധൃതിപിടിച്ചുള്ള നീക്കത്തിന് ഇന്ത്യ തയാറായേക്കില്ല. പകരം, വാക്സീന്റെ ഉപയോഗം സംബന്ധിച്ചു റഷ്യയുടെ അനുഭവം മനസ്സിലാക്കിയ ശേഷമാവും തുടർ നടപടിയെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന. വാക്സീൻ പരീക്ഷണം നടത്താൻ നേരത്തെ താൽപര്യം അറിയിച്ച 20 രാജ്യങ്ങളുടെ കൂട്ടത്തിൽ...

Most Popular

G-8R01BE49R7