മുംബൈ: വീട്ടിൽവച്ചുണ്ടായ ആക്രമണത്തിൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റ സംഭവത്തിൽ കള്ളൻ കപ്പലിൽ തന്നെയെന്ന് പോലീസ്. നാലു നില ആഡംബര ബംഗ്ലാവിൽ വീട്ടിനകത്തുനിന്നുള്ള ആരുടെയെങ്കിലും സഹായമില്ലാതെ അക്രമിക്ക് അകത്തുകയറാനാവില്ലെന്ന പ്രാഥമിക നിഗമനത്തിലാണ്. പോലീസ്.
വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽ വച്ച് നടൻ സെയ്ഫ്...
ബെംഗളൂരു: ഐഎസ്ആർഒയുടെയെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്–01) ടാർഗറ്റും (എസ്ഡിഎക്സ്–02) കൂടിച്ചേർന്നെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവെച്ച് കൂട്ടിയോജിപ്പിക്കുന്നതാണ് സ്പേസ് ഡോക്കിങ്. ഡിസംബർ 30ന് സതീഷ്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിയിടത്തില്‍ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കല്ലറയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം ഗോപന്‍സ്വാമിയുടേത് തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം പൂർണമായി അഴുകിയിട്ടില്ലാത്തതിനാൽ വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക്...
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു വീട്ടിൽവച്ച് കുത്തേറ്റു. ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ അക്രമിയാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. ബഹളംകേട്ടു...
നെയ്യാറ്റിൻകര: പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന ദുരൂഹ സംഭവത്തിൽ വിവാദ കല്ലറ പൊലീസ് തുറന്നു. ഇരിക്കുന്ന നിലയിൽ കല്ലറയിൽ നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (മണിയൻ – 69) മൃതദേഹം കണ്ടെത്തി. മൃതദേഹത്തിനു ചുറ്റും ഭസ്മവും സുഗന്ധദ്രവങ്ങളുമുണ്ട്. തുടർ നടപടികൾക്കായി മൃതദേഹം...
ജറുസലേം: ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി റിപ്പോർട്ട്. ഇതോടെ ഇരു രാജ്യങ്ങളും കരാർ അംഗീകരിച്ചാൽ മധ്യപൂർവ ദേശത്തെ ആശങ്കയിലാക്കിയ ദിവസങ്ങൾക്കു വിരാമമാകും. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. യുദ്ധം ആരംഭിച്ച് 15–ാം മാസമാണ് വെടിനിർത്തൽ കരാർ നിലവിൽ വരുന്നതെന്ന്...
തിരുവനന്തപുരം: വനനിയമ ഭേദഗതി ഉപേക്ഷിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിഷപ്പ് ജോസഫ് പാംപ്ലാനി. സർക്കാരിന്റെ തീരുമാനത്തിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് പറഞ്ഞ പാംപ്ലാനി മലയോര കർഷകരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തിൽ എടുത്തെന്നും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു. ജനപക്ഷത്ത് നിൽക്കുന്ന സർക്കാരിന്റെ നിലപാടായി കാണുന്നു....
കൊച്ചി: കോടികളുടെ രാസലഹരി പിടിച്ച പ്രമാദമായ രണ്ട് കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വന്‍ തിരിച്ചടി. പാകിസ്താനില്‍ നിന്ന് 25000 കോടി രൂപയുടെ മെത്താംഫിറ്റമിന്‍ കടത്തിയ കേസിലെ ഏക പ്രതിയെ വെറുതെ വിട്ടത് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കനത്ത ആഘാതമായി. ലക്ഷദ്വീപ് തീരത്തു നിന്ന്...