റിയാദ്: അനുവാദമില്ലാതെ ജീവിതപങ്കാളിയുടെ ഫോണ്‍ പരിശോധിച്ചാല്‍ ഇനി സൗദി അറേബ്യയില്‍ തടവുശിക്ഷയും പിഴയും ലഭിക്കും. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ അവകാശവും സുരക്ഷയും ഉറപ്പുവരുത്തുന്ന പുതിയ സൈബര്‍ നിയമങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി. ഏകദേശം 90 ലക്ഷം ഇന്ത്യന്‍ രൂപയാണ് പിഴ. ഒരു വര്‍ഷമാണ് തടവുശിക്ഷ.
പങ്കാളിയുടെ ഫോണിലെ...
തിരുവനന്തപുരം: 'സുഡാനി ഫ്രം നൈജീരിയ' ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്ന് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. നിര്‍മ്മാതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അതിനെ തുടര്‍ന്ന് തനിക്ക് മാന്യമായ പ്രതിഫലം ലഭിച്ചുവെന്നും കാണിച്ച് സാമുവല്‍ റോബിന്‍സണ്‍ ഫേസ്ബുക്കില്‍ പുതിയ കുറിപ്പ് പ്രസിദ്ധീകരിച്ചു.
നേരത്തെ ഫേസ്ബുക്കില്‍ എഴുതിയിരുന്ന എല്ലാ...
തന്നെ ആപമാനിക്കുന്ന തരത്തില്‍ വാര്‍ത്തയെഴുതി എന്നാരോപിച്ച് വാര്‍ത്താ പോര്‍ട്ടലായ പോസ്റ്റ്കാര്‍ഡ് ന്യൂസിനെതിരെ പരാതിയുമായി നടന് പ്രകാശ് രാജ്.
പരാതിയെ തുടര്‍ന്ന് പോസ്റ്റ്കാര്‍ഡിന്റെ എഡിറ്റര്‍, ഉടമ, ലേഖകന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി കബോണ്‍ പാര്‍ക്ക് പൊലീസ് അറിയിച്ചു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മാര്‍ച്ച് 29ന്...
ചെന്നൈ: കാവേരി മാനേജ്മെന്റ് ബോര്‍ഡും (സിഎംബി) കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും ഉടന്‍ രൂപീകരിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഎം തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളും നിരവധി കര്‍ഷക സംഘടനകളുമാണ് ബന്ദിന്...
രാംപൂര്‍: മൂന്ന് വയസുകാരിയെ ചോക്ലേറ്റ് നല്കി വീട്ടിലേക്ക് വിളിച്ചുവരുത്തി 18കാരനായ അയല്‍വാസി ബലാത്സംഗം ചെയ്തു. കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ ഒരു പെട്ടിക്കുള്ളിലാക്കി പൂട്ടി. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ രാംപൂരിലെ ടാണ്ഡയിലാണ് സംഭവം.
കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നപ്പോഴായിരുന്നു പീഡനം. ചോക്ലേറ്റ് നല്കി പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 21കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിയെ റൂമിലേക്ക് വിളിച്ചു വരുത്തി ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ബാ ഹിന്ദു റാവു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ആരോപണം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഡോക്ടറെ അറസ്റ്റ് ചെയ്തു.
ഒരു മാസം മുമ്പാണ് ജനറല്‍ മെഡിസില്‍ വിഭാഗത്തില്‍ ഇന്റേണ്‍ഷിപ്പിനായി പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. അന്ന്...
കൊല്ലം: ചലച്ചിത്ര നടന് കൊല്ലം അജിത്ത്(56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരിന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ഇന്ന് തന്നെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോകും.
തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ എത്തി ശ്രദ്ധേയനായ നടനാണ് അജിത്ത്. പത്ഭനാഭന്-സരസ്വതി ദമ്പതികളുടെ...