Category: NEWS

ദാവൂദ് ഇബ്രാഹിം ഒളിവില്‍ കഴിയുന്നത് കറാച്ചിയിലെ ദ്വീപില്‍!!! കാവല്‍ നില്‍ക്കുന്നത് പാക് തീരസേന, മണിക്കൂറുകള്‍ക്കുള്ളില്‍ കടല്‍ മാര്‍ഗം ദുബായില്‍ എത്താന്‍ സംവിധാനം

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഒളിത്താവളം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കറാച്ചിക്കു സമീപമുള്ള ഒരു ദ്വീപില്‍ മുഴുവന്‍ സമയവും പാകിസ്താന്‍ തീരസേനയുടെ കാവലിലാണ് ഈ രഹസ്യസങ്കേതം. അത്യാവശ്യ ഘട്ടത്തില്‍ മണിക്കൂറുകള്‍ക്കകം ദാവൂദിനു കടല്‍ മാര്‍ഗം ദുബായില്‍ എത്താന്‍ തയാറാക്കിയ രക്ഷാമാര്‍ഗവും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. കറാച്ചിക്കു...

ഇമ്രാന്‍ ഖാന് നേരെ റാലിക്കിടെ ചെരുപ്പേറ്; മൂന്നു പേര്‍ അറസ്റ്റില്‍

തഹരീകെ ഇന്‍സാഫ പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ ഖാന് നേരെ റാലിക്കിടെ ചെരുപ്പേറ്. പഞ്ചാബ് പ്രവിശ്യയിലെ ഗുജറത നഗരത്തില്‍ വാഹനത്തില്‍ നിന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ ഇമ്രാന്‍ ഖാന് നേരെ ആക്രമി ചെരുപ്പെറിഞ്ഞത്. ഇമ്രാന്‍ ഖാന് വലതുവശത്തായി നില്‍ക്കുകയായിരുന്ന പാര്‍ട്ടി നേതാവ് അലീം ഖാന്റെ നെഞ്ചിലാണ്...

ഊതിപ്പെരുപ്പിച്ച മോദി മാജിക്കിന് അന്ത്യം,ബാലറ്റിലൂടെ ജനം അര്‍ഹമായ ശിക്ഷ നല്‍കിയെന്ന് പിണറായി

തിരുവന്തപുരം: ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊതിപ്പെരുപ്പിച്ച മോദി മാജിക്കിന് അന്ത്യമായെന്ന സൂചനയാണ് തെരഞ്ഞടുപ്പ് ഫലം വ്യക്തമാക്കുന്നതായി പിണറായി ട്വിറ്ററില്‍ കുറിച്ചു. ഇത്രനാളും മോഹനവാഗ്ദാനങ്ങള്‍ നല്‍കി മോദിസര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയായിരുന്നു. ഇതിന് ജനം ബാലറ്റിലൂടെ അര്‍ഹമായ ശിക്ഷ നല്‍കിയെന്നും...

വിദേശ നിര്‍മിത വിദേശമദ്യം ഇനി കേരളത്തിലും ലഭ്യം !

തിരുവനന്തപുരം: വിദേശ നിര്‍മിത വിദേശമദ്യം വില്‍ക്കുന്നതിന് പ്രത്യേക വില്‍പനശാലകള്‍ തുറക്കാന്‍ നീക്കം. സംസ്ഥാനത്തിന്റെ അടുത്ത വര്‍ഷത്തേക്കുള്ള കരട് മദ്യനയത്തിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്. കരട് മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സ്‌കോച്ച് വിസ്‌കി അടക്കം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യം വില്‍ക്കാന്‍ സംസ്ഥാനത്ത് പ്രത്യേക ചില്ലറ...

രാജീവ് ഗാന്ധി വധക്കേസ്, പേരറിവാളന്റെ ഹര്‍ജി തള്ളി

രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷാവിധി തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതി എ.ജി പേരറിവാളന്‍ സര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും അതിനാല്‍ തനിക്കെതിരെ വിചാരണ കോടതി പുറപ്പെടുവിച്ച വിധി തള്ളണമെന്നുമായിരുന്നു പേരറിവാളന്റെ ആവശ്യം. പേരറിവാളനെ എതിര്‍ത്ത് സി.ബി.ഐ കോടതിയെ സമീപിച്ചിരുന്നു. പേരറിവാളന് അനുകൂലമായി...

‘ഇത് കേന്ദ്രസര്‍ക്കാരിനുള്ള ഒരു സാമ്പിള്‍ വെടികെട്ട് മാത്രം, ജയത്തില്‍ മായാവതിയോട് നന്ദി’ :അഖിലേഷ് യാദവ്

ലക്നൗ: ഗോരഖ്പൂരിലേയും ഫൂല്‍പൂരിലേയും വിജയത്തിന് വോട്ടര്‍മാര്‍ക്കും ബി.എസ്.പിയ്ക്കും നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബി.ജെ.പിയ്ക്കും അവരുടെ ദുര്‍ഭരണത്തിനുമെതിരെ ജനങ്ങള്‍ ഒന്നിച്ചു വോട്ടുചെയ്തതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നിലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിനു കൂടിയുള്ള മുന്നറിയിപ്പാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു....

കോളത്തിലെ മന്ത്രിമാരുടെ ശമ്പളം ഇരട്ടിയാക്കി, എംഎല്‍എമാരുടെ ശമ്പളത്തിലും വര്‍ധനവ്

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. മന്ത്രിമാരുടെ ശമ്പളം 50000 രൂപയില്‍ നിന്നും 90,300 രൂപയാക്കി ഉയര്‍ത്തും. എംഎല്‍എമാരുടെ ശമ്പളം 62000 രൂപയാക്കിയും വര്‍ധിപ്പിക്കാനുളള ബില്ലിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ച ബില്ല് നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും. ജെയിംസ് കമ്മീഷന്‍ ശുപാര്‍ശയാണ്...

ഇലക്ഷനില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് !!

ലഖ്നൗ: ഗോരഖ്പൂരില്‍ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ജില്ലാ മജിസ്‌ട്രേറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടത്. വോട്ടെണ്ണലിന്റെ തത്സമയ ഫലം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു മണ്ഡലത്തിലെ മുഴുവന്‍ വോട്ടെണ്ണി കഴിഞ്ഞാല്‍ മാത്രമെ തങ്ങള്‍ പ്രഖ്യാപനം നടത്തുവെന്നാണ്...

Most Popular