Category: NEWS

രാജ്യസഭാ സീറ്റ് വിവാദം: എറണാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടി, റീത്ത്‌..!!!

കൊച്ചി: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തുവെച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരിലാണ് ശവപ്പെട്ടി. ഇരുവര്‍ക്കുമെതിരായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കെ.എം മാണി രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച...

കെവിന്‍ കൊലക്കേസ് പ്രതിയ്ക്ക് പോലീസിന്റെ വഴിവിട്ട സഹായം; കോടതി വളപ്പില്‍ വീട്ടുകാരുമായി വീഡിയോ കോള്‍ ചെയ്യാന്‍ അവസരമൊരുക്കി

കോട്ടയം: കെവിന്‍ കൊലക്കേസിലെ പ്രതി കോടതി വളപ്പില്‍ പോലീസ് കാവലില്‍ ബന്ധുക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചു. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വളപ്പില്‍ പോലീസിന്റെ മുന്നില്‍ വാഹനത്തിലിരുന്ന് പ്രതിയായ ഷെഫിനാണ് ബന്ധുവിന്റെ മൊബൈല്‍ ഫോണിലൂടെ വീട്ടുകാരെ കണ്ടു സംസാരിച്ചത്. ഇന്നലെ വൈകിട്ടു...

ദിലീപിന് ക്ലീന്‍ ചിറ്റ്‌; ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം; റിപ്പോര്‍ട്ട് കൈമാറിയത് അനുപമ എത്തുമുന്‍പ്‌

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റര്‍ ഭൂമി കൈയേറിയിട്ടില്ലെന്നു ജില്ലാ ഭരണകൂടം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ സര്‍വേ ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൈയേറ്റമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം സ്ഥാനമൊഴിഞ്ഞ ജില്ലാ കലക്റ്റര്‍ കൗശിഗനാണ് അന്വേഷണ...

പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയ്‌നിന്റെ കമ്പാര്‍ട്ടുമെന്റുകള്‍ വേര്‍പെട്ടു

പട്ടാമ്പി: യാത്രയ്ക്കിടെ ട്രെയ്‌നിന്റെ ബോഗികള്‍ വേര്‍പെട്ടു. മംഗളൂരു–- ചെന്നൈ മെയിലിന്റെ കമ്പാര്‍ട്ടുകളാണ് വേര്‍പെട്ടത്. കംപാര്‍ട്ടുമെന്റുകളെ ബന്ധിപ്പിച്ചിരുന്ന കപ്ലിങ് ഓടുന്നതിനിടെ പൊട്ടിയതിനെ തുടര്‍ന്നാണ് ബോഗികള്‍ വേര്‍പെട്ടത്. തുടര്‍ന്ന് ട്രെയ്ന്‍ പട്ടാമ്പി സ്‌റ്റേഷനില്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു. രാത്രി ഏഴിനാണു സംഭവം. പട്ടാമ്പി സ്‌റ്റേഷനില്‍ നിര്‍ത്തിയ ട്രെയിന്‍...

ഉപകാരം ചെയ്യ്തില്ലെങ്കിലും ഉപദ്രവിക്കരുത്, പി.സി.ജോര്‍ജിന്റെ ആരോപണങ്ങള്‍ക്കെതിരേ ജെസ്‌നയുടെ സഹോദരിയുടെ വീഡിയോ

കോട്ടയം: ജെസ്‌നയുടെ തിരോധാനത്തിന്റെ പേരില്‍ കുടുംബത്തെ ആക്ഷേപിച്ച പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ കുടുംബം രംഗത്ത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ച് ജെസ്‌നയുടെ സഹോദരിയാണ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാന്‍ പിതാവിനെയും സഹോദരങ്ങളെയും ചോദ്യം ചെയ്യണമെന്നും പിതാവിന്റെ വഴിവിട്ട ജീവിതവുമായി ജെസ്‌നയെ...

കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് പുന: പരിശോധിക്കില്ല, ഘടകക്ഷി നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹെക്കമാന്‍ഡ്

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് പുന: പരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്. മുന്നണി മര്യാദ പാലിച്ചാണ് തീരുമാനം എടുത്തത്. ഘടകക്ഷി നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് വിജയിക്കില്ലെന്നതും തീരുമാനത്തെ സ്വാധീനിച്ചെന്നും ഹൈക്കമാന്‍ഡ് പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ കലാപത്തില്‍ ഹൈക്കമാന്‍ഡ് ഞെട്ടിയിരിക്കുകയാണ്....

സൗദിയില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രം

രജനികാന്ത്- പാ രഞ്ജിത്ത് കൂട്ടുകെട്ടിന്റെ കാല സമ്മിശ്ര പ്രതികരണത്തോടെ തിയറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്. ചെന്നൈയില്‍ നിന്നും ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് കാല സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍ മൊത്തത്തിലുളള കളക്ഷനില്‍ രജനിയുടെ മുന്‍ ചിത്രങ്ങളേക്കാളും പിറകിലാണ് കാലയെന്നാണ് റിപ്പോര്‍ട്ട്. വിവാദങ്ങളുടെ...

ദീപ നിശാന്തിന് നേരേ വധഭീഷണി, ബി.ജെ.പി ഐടി സെല്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൃശൂര്‍: ഫേസ്ബുക്കിലൂടെ ദീപ നിശാന്തിന് നേരേ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി ബിജു നായര്‍ അറസ്റ്റില്‍.ദീപാ നിശാന്തിന്റെ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വിളിച്ചു...

Most Popular

G-8R01BE49R7