Category: NEWS

ഭീതി ഒഴിയുന്നില്ല; നിപ്പാ വൈറസിന് കാരണം വവ്വാലുകളല്ല, സാമ്പിള്‍ പരിശോധനാ ഫലം പുറത്ത്

ഭോപ്പാല്‍: സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന നിപ്പാ വൈറസിന് കാരണം പഴംതീനി വവ്വാലുകളല്ലെന്ന് സ്ഥിരീകരണം. പരിശോധനക്കയച്ച വവ്വാലുകളുടെ സ്രവത്തില്‍ വൈറസില്ല. ഭോപ്പാലിലെ ലാബില്‍ നിന്നുള്ള പരിശോധന ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശേഖരിച്ച പതിമൂന്ന് സാമ്പിളുകളിലും നെഗറ്റീവ് റിസല്‍ട്ടാണ് പരിശോധന ഫലം. ചങ്ങരോത്തിനുടുത്തുള്ള ജാനകിക്കാട്ടില്‍ നിന്നുമാണ് വവ്വാലുകളുട സാമ്പിളുകള്‍...

രാജ്യസഭ വൃദ്ധസദനമല്ല; ചെറുപ്പക്കാര്‍ പാര്‍ലമെന്റിലേക്ക് വന്നിട്ട് പതിറ്റാണ്ടുകളായി, രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദേശിച്ച് വിടി ബല്‍റാം

കൊച്ചി: രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അഞ്ച് പേരുകള്‍ നിര്‍ദ്ദേശിച്ച് വിടി ബല്‍റാം എംഎല്‍എ. ഷാനിമോള്‍ ഉസ്മാന്‍,ഡോ.മാത്യു കുഴല്‍നാടന്‍, ടി.സിദ്ധീഖ്, എം.ലിജു, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരില്‍ ആരെയെങ്കിലും ഒരാളെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്ന് ബല്‍റാം ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും ഇതുവരെ പാര്‍ലമെന്ററി അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പരിഗണന...

സര്‍ക്കാര്‍ തീരുമാനം കാറ്റില്‍ പറത്തി, തിരുവനന്തപുരം കിംസിലെ നഴ്സുമാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്സുമാര്‍ ഇന്ന് രാത്രി മുതല്‍ സമരത്തിലേക്ക് നീങ്ങുകയാണ്.300 ബെഡിന് താഴെ ഉള്ള ക്യാറ്റഗറിയില്‍ ശമ്പളം തരാന്‍ കഴിയുകയുള്ളു എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ സമരം. മാത്രമല്ല, കഇഡ യുകളില്‍ മൂന്ന് ബെഡുകളെ ഒന്നായി കാണാന്‍ കഴിയുകയുള്ളൂ എന്ന് മാനേജ്മന്റ്...

ഒന്‍പതുമണി ചര്‍ച്ച നടത്തുന്ന ചിലര്‍ വിധികര്‍ത്താക്കളാകുന്നു, ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്ന് പിണറായി

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കുനേരെ വീണ്ടും വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും ഒന്‍പതുമണി ചര്‍ച്ച നടത്തുന്ന ചിലര്‍ വിധികര്‍ത്താക്കളാകുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. രാജ്യത്ത് മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത് പ്രചാരണായുധമാക്കാന്‍ ബിജെപി ശ്രമിച്ചുവരികയാണ്. സംസ്ഥാനത്തും അത്തരം ശ്രമങ്ങളുണ്ടായി. ചെങ്ങന്നൂരില്‍ മാധ്യമങ്ങളെ ഉപയോഗിച്ച് എല്‍ഡിഎഫിനെ തകര്‍ക്കാന്‍...

കെവിന്‍ വധം: പണം വാങ്ങിയ പൊലീസുകാര്‍ക്ക് ജാമ്യം

കോട്ടയം: കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ പൊലീസുകാര്‍ക്ക് ജാമ്യം. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയ് കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ ഏറ്റുമാനൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി പണം വാങ്ങിയതിനാണ്...

നിപ്പാ വൈറസിന്റെ പേരില്‍ വ്യാജപ്രചാരണം, കോഴിക്കോട്ട് അഞ്ചുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: നിപ്പാ വൈറസ് ബാധ ജനങ്ങളില്‍ ആശങ്കയുണ്ടാക്കാവെ ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. ഫറോക്ക് സ്വദേശികളാണ് അറസ്റ്റിലായത് നിമേഷ്, ബില്‍ജിത്ത്, വിഷ്ണുദാസ്, വൈഷ്ണവ്, വിവിജ് എന്നിവരാണ് അറസ്റ്റിലായത്. നിപ്പാ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി...

കെവിന്റെ കൊലപാതകത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടായി,.എസ്.ഐ മാത്രം വിചാരിച്ചാല്‍ ഒരാളെ കടത്തികൊണ്ടു പോകാന്‍ കഴിയുമെന്ന് കരുതുന്നില്ല: സിബിഐ അന്വേഷിക്കണം ആവിശ്യപ്പെട്ട് കണ്ണന്താനം

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പോലീസുകാര്‍ പ്രതികളായ കേസായതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു എ.എസ്.ഐ മാത്രം വിചാരിച്ചാല്‍ കോട്ടയത്ത് നിന്ന് ഒരാളെ കടത്തികൊണ്ടു പോകാന്‍ കഴിയുമെന്ന് കരുതുന്നില്ല. ഇതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍...

നിപ്പ വൈറസ്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് 12 വരെ നീട്ടി

കോഴിക്കോട്: നിപ്പ വൈറസ് ഭീതിയില്‍ കൂടുതല്‍ കരുതലോടെ കോഴിക്കോട്. ജില്ലയിലെ സ്‌കൂളുകളും കോളേജുകളും തുറക്കുന്നത് ഈ മാസം 12 വരെ നീട്ടി. പ്രൊഫഷണല്‍ കോളേജുകളും ഇതില്‍ ഉള്‍പ്പെടും. നേരത്തെ അഞ്ചാം തീയതി വരെയായിരുന്നു നീട്ടിയിരുന്നത്. കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. ജില്ലയിലെ തിരക്കുള്ള...

Most Popular