Category: NEWS

ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍…; ട്വന്റി ട്വന്റി മത്സരം ഇന്നുമുതല്‍

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡും ഇന്ത്യയും തമ്മിലുള്ള മൂന്ന് ട്വന്റി20 കളുടെ ക്രിക്കറ്റ് പരമ്പര ഇന്നു തുടങ്ങും. വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം നടക്കുന്നത്. വെസ്റ്റ്പാക് സ്റ്റേഡിയത്തിന്റെ അപ്രവചനീയത ടോസ് മുതല്‍ ഉദ്വേഗം ജനിപ്പിക്കും. ന്യൂസിലാന്‍ഡില്‍ മത്സരം പകലും രാത്രിയുമായതിനാല്‍...

ബിജെപിക്ക് അറിയാമായിരുന്നു; പക്ഷേ നിര്‍ബന്ധം ആര്‍.എസ്.എസിന്; മോഹന്‍ലാല്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിക്കാനുള്ള കാരണം ഇതാണ്….

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നു നടന്‍ മോഹന്‍ലാല്‍ മാസങ്ങള്‍ക്കുമുമ്പേ തീരുമാനിച്ചിരുന്നു. ഇക്കാര്യം സുഹൃത്തുക്കള്‍ മുഖേന ബി.ജെ.പി. നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയാകുമെന്നു വലിയ പ്രചാരണമുയര്‍ന്നെങ്കിലും പാര്‍ട്ടി ഇത് ചര്‍ച്ചചെയ്യാതിരുന്നതിന്റെ കാരണവും ഇതാകാം. എന്നാല്‍, ലാല്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍.എസ്.എസിന് നിര്‍ബന്ധമുണ്ടായിരുന്നു. സിനിമ മുടങ്ങി...

ശബരിമല യുവതീപ്രവേശനം; എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കോടതിയലക്ഷ്യ ഹര്‍ജികള്‍ ഒഴികെയുള്ള 65 ഹര്‍ജികളാണ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കുന്നത്. ഇതില്‍ 55 എണ്ണം പുന:പരിശോധന ഹര്‍ജികളും അഞ്ചെണ്ണം റിട്ട് ഹര്‍ജികളുമാണ്. രണ്ട് ട്രാന്‍സ്ഫര്‍ ഹര്‍ജികളും രണ്ട് പ്രത്യേക അനുമതി ഹര്‍ജികളും...

കനക ദുര്‍ഗ്ഗ ഭര്‍തൃവീട്ടിലെത്തി; ഭര്‍ത്താവും മാതാവും വീടുമാറി

മലപ്പുറം: ഭര്‍തൃ വീട്ടില്‍ പ്രവേശനവും സുരക്ഷയും നല്‍കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്ന് കനക ദുര്‍ഗ്ഗ അങ്ങാടിപ്പുറത്തെ ഭര്‍തൃ വീട്ടിലെത്തി. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കുട്ടികള്‍ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. കനകദുര്‍ഗ്ഗയോടൊപ്പം താമസിക്കില്ലെന്നാണ് ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാവിന്റെയും നിലപാട്. അതിനാല്‍ അവര്‍ മറ്റൊരു വീട്ടിലേക്ക്...

അണ്ണാ ഹസാരെ നിരാഹാരസമരം അവസാനിപ്പിച്ചു

മുംബൈ: ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. ലോക്പാല്‍, ലോകായുക്ത എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങളില്‍ അനുകൂല നടപടിയെടുക്കാമെന്ന ഉറപ്പ് നല്‍കിയതോടെയാണ് അണ്ണാ ഹസാരെ സമരം പിന്‍വലിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, കേന്ദ്ര കൃഷിമന്ത്രി രാധാ...

കേന്ദ്ര സര്‍ക്കാരിനെതിരെ മമതാ ബാനര്‍ജി നടത്തിവന്ന ധര്‍ണ്ണ അവസാനിപ്പിച്ചു

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിവന്ന ധര്‍ണ്ണ അവസാനിപ്പിച്ചു. ധര്‍ണ്ണ ധാര്‍മ്മിക വിജയമാണെന്ന് മമതാ ബാനര്‍ജി അവകാശപ്പെട്ടു. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചുവെന്നും തങ്ങള്‍ ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഇന്ന് കോടതിയില്‍ നിന്നുണ്ടായ ഉത്തരവ് നേരത്തെയും...

കനകദുര്‍ഗ്ഗയ്ക്ക് വീട്ടില്‍ കയറാം; ആരും തടയരുത്

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ തള്ളിപ്പറഞ്ഞ കനകദുര്‍ഗ്ഗയ്ക്ക് പെരിന്തല്‍മണ്ണയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ കയറാന്‍ അനുമതി. പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്. കനകദുര്‍ഗ്ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തത്കാലം ആര്‍ക്കും വില്‍ക്കരുത് എന്നും നിര്‍ദേശമുണ്ട്. പ്രശ്നപരിഹാരത്തിനായി തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിങ് നല്‍കണമെന്നും...

വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ച കേസ്: രഹ്ന ഫാത്തിമയ്ക്ക് തടവും പിഴയും

ആലപ്പുഴ: വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് തടവും പിഴയും ശിക്ഷവിധിച്ചു. രണ്ടു ലക്ഷത്തിപ്പതിനായിരം രുപ പിഴയടക്കാനും ഒരു ദിവസത്തെ കോടതി തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടത്. ആലപ്പുഴ സിജെഎം കോടതിയിലാണ് ശിക്ഷാവിധി നടപ്പാക്കിയത്. ആലപ്പുഴയിലെ ആദിത്യ...

Most Popular