ന്യൂഡല്‍ഹി: ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. 23,000ലധികം തട്ടിപ്പ് കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2013 മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലത്തെ തട്ടിപ്പുകളുടെ കണക്കാണ് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്....
തിരുവനന്തപുരം : പി രാജീവും കെ എന്‍ ബാലഗോപാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍. നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റിലെ ആരെയും ഒഴിവാക്കിയിട്ടില്ല. പകരം സെക്രട്ടേറിയറ്റിന്റെ അംഗസംഖ്യ 15 ല്‍ നിന്നും 16 ആക്കി ഉയര്‍ത്തുകയായിരുന്നു. അതേസമയം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നിലവിലെ...
അമ്പലപ്പുഴ: കാര്‍ കുറുകെ നിര്‍ത്തി കെഎസ്ആര്‍ടിസി ബസ് തടഞ്ഞു ഡ്രൈവറെ മര്‍ദിച്ച യുവതിയെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ അരുണിമയെ (26) ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് നിന്നു കൊല്ലത്തേക്കു ജിജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ എറണാകുളത്തുനിന്നു...
കോട്ടയം: പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസായിരുന്നു. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. മകന്‍ സലിം പുഷ്പനാഥ് മരിച്ച് ഒരു മാസം തികയും മുമ്പാണ് പുഷ്പനാഥിന്റെ അന്ത്യം. മുന്നൂറോളം ഡിറ്റക്ടിവ്, മാന്ത്രിക നോവലുകള്‍ കോട്ടയം പുഷ്പനാഥ് എഴുതിയിട്ടുണ്ട്. തമിഴ്,തെലുങ്ക്, കന്നഡ എന്നീ...
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും.
ധനസഹായവും സര്‍ക്കാര്‍ ജോലിയും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞു.
അതേസമയം, ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവ...
പാലക്കാട്: സിനിമാ താരങ്ങള്‍ക്കെതിരേ സംസാരിച്ച മന്ത്രിക്ക് ജോയ് മാത്യുവിന്റെ വക ചുട്ട മറുപടി. വിനായകന് മികച്ച നടനുള്ള പുരസ്‌കാരം നല്കുമ്പോള്‍ വേദി പങ്കിടാന്‍ മടിച്ചവരാണ് സിനിമാ താരങ്ങളെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞതാണ് സംഭവങ്ങള്‍ക്ക് തുടക്കം. പാലക്കാട് ചിറ്റൂരില്‍ - കൈരളി,...
കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത ബോംബേറ് കേസ് പ്രതിയെ സിപിഎമ്മുകാര്‍ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുധാകരനെയാണ് പൊലീസ് ജീപ്പില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടു പോയത്.
കഴിഞ്ഞ മാസമാണ് പേരാമ്പ്രയ്ക്ക് സമീപം സിപിഎമ്മും ആര്‍എസ്എസില്‍ നിന്ന് വിഘടിച്ച് പോയ ശിവശക്തി എന്ന വിഭാഗവും...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ വാട്സാപ്പ് വഴി ആഹ്വാനം നടത്തിയ പതിനേഴുകാരന്‍ അറസ്റ്റില്‍. കോഴിക്കോട് പെരുമണ്ണ സ്വദേശിയാണ് മലപ്പുറം പോത്തുകല്‍ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം നരേന്ദ്രമോദിയെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ ആളെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1998ല്‍ ബോംബ് സ്‌ഫോടനക്കേസില്‍...