Category: Kerala

ബല്‍റാം പറഞ്ഞതുവെച്ച് എല്ലാ തരത്തിലും ആക്രമിക്കണം, പക്ഷേ കീ ബോര്‍ഡിലെ അക്ഷരങ്ങള്‍ കൊണ്ടാവണമെന്ന് മാത്രം: എന്‍.എസ് മാധവന്‍

തിരുവനന്തപുരം: എ.കെ.ജിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഇടത് പ്രവര്‍ത്തകര്‍ വി.ടി. ബല്‍റാം എം.എല്‍.എയ്ക്ക് നേരെ ചീമുട്ടയെറിയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കി സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍.വി.ടി ബല്‍റാമിന് നേരെ കല്ലെറിയാനുള്ള ആശയം മോശമാണെന്നും ഭീകരമായ ആശയമാണ് അതെന്നും എന്‍.എസ് മാധവന്‍ പറയുന്നു....

ബല്‍റാമിന് നേരെ കല്ലേറും,ചീമുട്ടയേറും, തൃത്താലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

തൃത്താല: വിടി ബല്‍റാമിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. തൃത്താല കുറ്റനാട്ട് സ്വകാര്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു ബല്‍റാമിന് നേരെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍...

കലാകിരീടം നിലനിര്‍ത്തി കോഴിക്കോടിന്, അടുത്ത അങ്കം ആലപ്പുഴയില്‍

തൃശ്ശൂര്‍: 58ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണപ്പോള്‍ കലാകിരീടം ആര്‍ക്കും വിട്ടുകൊടുക്കാതെ കോഴിക്കോട്. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്. തുടര്‍ച്ചയായ 12ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. 893 പോയിന്റുമായി രണ്ടാം സ്ഥാനത്ത് പാലക്കാടും 875 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനത്തും...

ദുരന്തനിവാരണ ഫണ്ടുപയോഗിച്ചുള്ള മുഖ്യമന്ത്രയുടെ ആകാശയാത്ര; ചെലവായ പണം പാര്‍ട്ടി നല്‍കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്തനിവാരണ ഫണ്ടുപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയെന്ന വിവാദം കൊഴുക്കുന്നു. അതേസമയം, ഹെലികോപ്ടര്‍ യാത്രയ്ക്കു ചെലവായ എട്ടുലക്ഷം രൂപ പാര്‍ട്ടി നല്‍കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പണം നല്‍കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ട്. ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളുമെന്നും മന്ത്രി തിരുവനന്തപുരത്തു...

ഓഖി ഫണ്ട് വകമാറ്റല്‍: മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയ്ക്ക് വിനിയോഗിച്ച നടപടിക്കെതിരെ പരിഹാസവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയ്ക്ക് വിനിയോഗിച്ച നടപടിക്കെതിരെ പരിഹാസവുമായി സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസ്. 'പാഠം 4 ഫണ്ട് കണക്ക്' എന്ന പേരില്‍ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ജേക്കബ് തോമസ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഡിജിപി ജേക്കബ് തോമസിന്റെ പോസ്റ്റ് ഇങ്ങനെ: ...

ചെരുപ്പിനകത്ത് ഒളിക്യാമറയുമായി കലോത്സവ നഗരിയില്‍നിന്നു കറങ്ങി നടന്ന മധ്യവയസ്‌കനെ പൊലീസ് പിടികൂടി

തൃശൂര്‍ : ചെരുപ്പിനകത്ത് ഒളിക്യാമറയുമായി കലോത്സവ നഗരിയില്‍നിന്നു കറങ്ങി നടന്ന മധ്യവയസ്‌കനെ പൊലീസ് പിടികൂടി. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. കാല്‍പ്പാദം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകള്‍ഭാഗം മുറിച്ച് അതിനകത്തു മൊബൈല്‍ ഫോ!ണ്‍ ഒളിപ്പിച്ചു ചുറ്റിക്കറങ്ങുമ്പോഴാണു ചിയ്യാരം സ്വദേശി പിടിയിലായത്. നൂറോളം...

വി.ടി ബല്‍റാം എം.എല്‍.എയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം; എം.എല്‍.എ പങ്കെടുത്ത പൊതുപരിപാടിക്കിടെ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍, പൊലീസിന് നേരെയും കല്ലേറ്

പാലക്കാട്: എ.കെ.ജി പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ വി.ടി.ബല്‍റാം എം.എല്‍.എയ്ക്ക് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം. സംഭവത്തെ തുടര്‍ന്ന് എം.എല്‍.എ പങ്കെടുത്ത പൊതു പരിപാടി അലങ്കോലമായി. പാലക്കാട് ജില്ലയിലെ കൂറ്റനാടില്‍ എം.എല്‍.എ പങ്കെടുത്ത പൊതുപരിപാടിയിലാണ് സംഘര്‍ഷമുണ്ടായത്. എംഎല്‍എക്കെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഇതോടെ സിപിഐഎം-കോണ്‍ഗ്രസ്...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ പോലെയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെപ്പോലെയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്. പിണറായി നോട്ടത്തിലും പെരുമാറ്റത്തിലും പ്രവൃത്തിയിലും കിം ജോങ്ങിനെ പോലെയാണെന്നാണ് മന്ത്രിയുടെ വാക്കുകള്‍. ഉത്തരകൊറിയയില്‍ കിം ചെയ്യുന്നതുപോലെ, സംസ്ഥാന സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ശാരീരികമായി ഇല്ലായ്മ ചെയ്യുകയാണ് സി.പി.ഐഎം...

Most Popular