Category: Kerala

കനത്ത മഴ: കോട്ടയത്തെയും അട്ടപ്പാടിയിലെയും സ്‌കൂളുകള്‍ക്ക് അവധി

കോട്ടയം: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കലക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കൈപ്പുഴ എസ്‌കെവി എല്‍പിഎസ്, പുന്നത്ര സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, അയര്‍ക്കുന്നം...

ഗൗരി ലങ്കേഷിന്റെ കൊലയാളി പിടിയില്‍

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെ കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പരശുറാം വാഗ്മോറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളാണ് ഗൗരിക്ക് നേരെ വെടിയുതിര്‍ത്തത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി 14 ദിവസത്തെ എസ്ഐടി കസ്റ്റഡിയിലേക്ക്...

‘അഭിപ്രായ ഭിന്നത എന്നതൊന്നും നിങ്ങള്‍ക്ക് ഈ ലോകത്ത് ഒരിടത്തും മനസിലാവുന്ന കാര്യമല്ല കമ്മ്യൂണിസ്റ്റുകാരാ’, ട്രോളുകള്‍ക്ക് മറുപടിയുമായി വി.ടി ബല്‍റാം

കോഴിക്കോട്: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിയോജിപ്പോടെ വോട്ട് ചെയ്യുമെന്ന തന്റെ പരാമര്‍ശത്തെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. ജനാധിപത്യപരമായ അഭിപ്രായ ഭിന്നത എന്നതൊന്നും നിങ്ങള്‍ക്ക് ഈ ലോകത്ത് ഒരിടത്തും മനസിലാവുന്ന കാര്യമല്ല കമ്മ്യൂണിസ്റ്റുകാരാ...

കൊച്ചി മെട്രോയില്‍ എല്ലാവര്‍ക്കും സൗജന്യ യാത്ര !!

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാവര്‍ക്കും സൗജന്യയാത്രയുമായി കെഎംആര്‍എല്‍. ജൂണ്‍ 19നാണ് സൗജന്യയാത്രയ്ക്കുള്ള അവസരം. കഴിഞ്ഞ വര്‍ഷം 17നായിരുന്നു കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷം 19നായിരുന്നു യാത്രക്കാരെ കയറ്റിയുള്ള യാത്ര ആരംഭിച്ചത്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് കെ.എം.ആര്‍.എല്‍...

ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് രാജിയ്ക്ക് കാരണം: പൊട്ടിത്തെറിച്ച് സുധീരന്‍

തിരുവനന്തപുരം: ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് താന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചതെന്ന് വി.എം സുധീരന്‍. കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപ്പെടില്ലെന്നും ഇതേ അവസ്ഥയില്‍ തുടരുമെന്നും വി.എം. സുധീരന്‍ പ്രതികരിച്ചു. ഗ്രൂപ്പ് പ്രവര്‍ത്തനം കാരണം സംഘടനാ സംവിധാനം ഒരുമിച്ചു കൊണ്ടുപോകാനായില്ല. ഇതില്‍ പിഴവു വന്നു. ഗ്രൂപ്പ്...

പാര്‍ട്ടിയ്ക്കു വേണ്ടി വെള്ളം കോരിയിട്ടും തന്നെ തഴഞ്ഞു, .പാര്‍ട്ടിയുടെ ഭാരം മൂന്നുപേരും കൂടി താങ്ങി പിടലി ഒടിക്കരുതെന്ന വിമര്‍ശനവുമായി ഉണ്ണിത്താന്‍

തിരുവനന്തപുരം: കെ.പി.സി.സി നേതൃയോഗത്തില്‍ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍. പാര്‍ട്ടിക്കുവേണ്ടി വെള്ളം കോരിയിട്ടും തന്നെ തഴഞ്ഞെന്നും സ്വന്തം നാട്ടില്‍ ഒരു സീറ്റ് ചോദിച്ചിട്ട് തന്നില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു.പാര്‍ട്ടിയുടെ ഭാരം മൂന്നുപേരും കൂടി താങ്ങി പിടലി ഒടിക്കരുതെന്നും ചെങ്ങന്നൂരിലും നേതാക്കള്‍ക്ക് ഗ്രൂപ്പ് താല്‍പര്യമാണെന്നും എന്‍.എസ്.എസ് പുറത്താക്കിയ...

ഇപ്പോള്‍ പശ്ചാത്തപിക്കുന്നു; ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണമെന്ന് മാതാപിതാക്കള്‍

കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു പോയ മാതാപിതാക്കള്‍ക്ക് കുറ്റബോധം. കുഞ്ഞിനെ ഉപേക്ഷിച്ചതില്‍ പശ്ചാത്താപമുണ്ടെന്നും കുട്ടിയെ തിരികെ വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു. മാതാപിതാക്കളുടെ നിലവിലെ സാമ്പത്തിക ശേഷിയും മറ്റ് സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം കുട്ടിയെ...

വീണ്ടും താരമായി കലക്ടർ അനുപമ; എറികാട് തീരവാസികള്‍ നടത്തി വന്ന സമരം കലക്ടറുടെ വാഗ്ദാനത്തെ തുടര്‍ന്ന് അവസാനിപ്പിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ ഉറപ്പിന് മേല്‍ എറിക്കാട് തീരവാസികളുടെ ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു. 150 മീറ്റര്‍ ദൂരം കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പല നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ചെറു സമരങ്ങള്‍ സംഘടിപ്പിച്ചിട്ടും ഫലം കാണാത്തത്തിനെ തുടര്‍ന്നാണ് സമരക്കാര്‍ ദേശീയ...

Most Popular