Category: Kerala

വീണ്ടും താരമായി കലക്ടർ അനുപമ; എറികാട് തീരവാസികള്‍ നടത്തി വന്ന സമരം കലക്ടറുടെ വാഗ്ദാനത്തെ തുടര്‍ന്ന് അവസാനിപ്പിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ ഉറപ്പിന് മേല്‍ എറിക്കാട് തീരവാസികളുടെ ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു. 150 മീറ്റര്‍ ദൂരം കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പല നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ചെറു സമരങ്ങള്‍ സംഘടിപ്പിച്ചിട്ടും ഫലം കാണാത്തത്തിനെ തുടര്‍ന്നാണ് സമരക്കാര്‍ ദേശീയ...

ഷോക്കടിപ്പിക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്; നിരക്ക് കൂട്ടാതെ നിവര്‍ത്തിയില്ലെന്ന് മന്ത്രി എം.എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമെന്ന സൂചനയുമായി മന്ത്രി എം എം മണി. നിലവില്‍ 7300 കോടിയുടെ കടബാധ്യത സംസ്ഥാനത്തിനുണ്ട്. അതിനാല്‍ വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും സ്വാഭാവിക വര്‍ധനവ് വേണ്ടിവരുമെന്ന് മന്ത്രി അറിയിച്ചു. ഇപ്പോള്‍ 70%...

ഒരു പാലം വേണമെന്ന് രാജഗോപാല്‍, അതിനവിടെ പുഴയില്ലല്ലോയെന്ന് മുഖ്യമന്ത്രി, എന്നാല്‍ ഒരു പുഴ അനുവദിച്ചുകൂടെയെന്ന് രാജഗോപാലിന്റെ മറുചോദ്യം; ഒ. രാജഗോപാലിനെ ട്രോളി സോഷ്യല്‍ മീഡിയ

നിയമസഭയില്‍ വീണ്ടും മണ്ടന്‍ ചോദ്യവുമായെത്തിയ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നേമം മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണ് എന്നതായിരുന്നു ചോദ്യം. ഇതിന് സര്‍ക്കാര്‍ നല്‍കിയ ഉത്തരം ഇതായിരുന്നു. ഈ...

ചപ്പാത്തിയും ചിക്കന്‍ കറിയും 30 രൂപ!!! ചിക്കന്‍ ബിരിയാണി 60 രൂപ!!! ജനകീയമായി ജയില്‍ വകുപ്പിന്റെ ന്യായവില ഹോട്ടല്‍

തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് യാത്ര ചെയുന്നവര്‍ ഭക്ഷണ ചെലവിന്റെ കാര്യമോര്‍ത്ത് ഇനി ഭയപ്പെടേണ്ട. ചുരുങ്ങിയ ചെലവില്‍ ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കി ജയില്‍ വകുപ്പ്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ചപ്പാത്തിക്കും ചിക്കന്‍കറിക്കും കൂടി 30 രൂപ മാത്രമാണ് ഈടാക്കുന്നത്. 60 രൂപ...

കൊച്ചിയില്‍ ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി മനോജ് ആണ് ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായ ഭാര്യ സിന്ധു, ഭാര്യാ മാതാവ് എന്നിവരെയാണ് മനോജ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇരുവരുടെയും പരുക്ക് ഗുരുതരമാണ്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.

അടിമാലിയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ച് വ്യാപാരി വെന്തു മരിച്ചു

അടിമാലി: ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ച് വ്യാപാരി വെന്തുമരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.30ന് വെള്ളത്തൂവല്‍- കൊന്നത്തടി റോഡിലാണ് സംഭവം. പൊന്‍മുടി കോലത്ത് ബേബി മാത്യു (52) ആണ് മരിച്ചത്. പൊന്‍മുടിയിലെ വീട്ടില്‍നിന്ന് ആനച്ചാലില്‍ കെ.എം.ട്രേഡിങ് എന്ന തന്റെ സ്ഥാപനത്തിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ ജീപ്പിന് തീപിടിച്ചെന്നാണ്...

ഡി സിനിമാസ്: ഭൂമി കൈയേറിയിട്ടില്ലെന്ന കലക്റ്ററുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കോടതി

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്ററിന് ഭൂമി കൈയേറിയിട്ടില്ലെന്ന കലക്ടറുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. തൃശൂര്‍ ഡിവൈ.എസ്.പിക്കാണ് തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയത്. കൈയേറ്റമില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് തള്ളി എഫ്.ഐ.ആര്‍ രജിസ്റ്റര്‍...

ഷൂട്ടിങ്ങിനായി വിദേശയാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ദിലീപ് പിന്‍വലിച്ചു

കൊച്ചി: വിദേശത്തുപോകാനുള്ള അനുമതി തേടി കോടതിയില്‍ നല്‍കിയ അപേക്ഷ നടന്‍ ദിലീപ് പിന്‍വലിച്ചു. സിനിമ ചിത്രീകരണത്തിനായി വിദേശത്ത് പോകാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. എന്നാല്‍ തീരുമാനിച്ച സിനിമയുടെ ഷൂട്ടിങ് മാറ്റിവെച്ചതിനാല്‍ ഹരജിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അപേക്ഷ തള്ളിയത്....

Most Popular