Category: Kerala

‘പകല്‍ ചെഗുവേര രാത്രി ബിന്‍ ലാദന്‍’ സി.പി.ഐ.എമ്മിനെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സി.പി.ഐ.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. പകല്‍ ചെഗുവേരയും രാത്രി ബിന്‍ ലാദനുമായാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കെ സുരേന്ദ്രന്റെ പരിഹാസം. സിപിഎമ്മിലും എസ് എഫ് ഐയിലും ഡി വൈ എഫ് ഐയിലും കോണ്‍ഗ്രസിലും പോലീസിലും മറ്റും വ്യാപകമായി എസ് ഡി...

കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേരുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടികള്‍ ആരംഭിച്ചു

കാസര്‍കോട്: സംസ്ഥാനത്തു നിന്നു ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടികള്‍ ആരംഭിച്ചു. കൊച്ചി എന്‍.ഐ.എ. കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായിരിക്കുന്നത്. കാസര്‍കോട് പടന്ന സ്വദേശിയായ അബ്ദുള്‍ റാഷിദിന്റെ സ്വത്തു വിവരങ്ങള്‍ ഇതിനായി...

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യര്‍; അമിത വേഗത്തിന് പിഴയടച്ച് ഗവര്‍ണര്‍ പി. സദാശിവം

തിരുവനന്തപുരം: അമിത വേഗത്തിന് പിഴയടച്ച് വ്യത്യസ്തനായി ഗവര്‍ണര്‍ പി. സദാശിവം. ഗവര്‍ണറുടെ ഔദ്യോഗിക വാഹനം 55 കിലോമീറ്റര്‍ സ്പീഡില്‍ പാഞ്ഞുപോയപ്പോള്‍ ക്യാമറ കൃത്യമായി രേഖപ്പെടുത്തി. എന്നാല്‍ നിയമം ലംഘിച്ചത് ഗവര്‍ണറായതുകൊണ്ട് അത് വിളിച്ചു പറയാന്‍ ക്യാമറയ്ക്ക് ബുദ്ധിമുട്ടില്ലായിരുന്നുവെങ്കിലും പിഴയടപ്പിക്കാന്‍ മോട്ടോര്‍ വകുപ്പിന് മടിയായിരുന്നു. എന്നാല്‍...

ഫോണിലൂടെയും അശ്ലീല ചുവയോടെയാണ് ബിഷപ്പ് സംസാരിച്ചിരുന്നത്!!! ആത്മഹത്യയെ കുറിച്ച് പോലും കന്യാസ്ത്രീ ആലോചിച്ചിരുന്നു; നിര്‍ണായക തെളിവായി ഫോണ്‍ സംഭാഷണം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കുരുക്ക് മുറുകുന്നു. കേസില്‍ കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ നിര്‍ണയക തെളിവായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫോണിലേക്ക് ബിഷപ്പ് നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നതായും അശ്ലീലചുവയുള്ള സംഭാഷണങ്ങളായിരുന്നെന്നും കന്യാസ്ത്രീ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഈ ഫോണില്‍ സംഭാഷണം...

ദിലീപ് മാന്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നതെന്ന് നടി രഞ്ജിനി

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട താരസംഘടനയായ അമ്മയില്‍നിന്ന് പുറത്താക്കിയ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച പ്രധാനപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു നടി രഞ്ജിനി. മലയാള സിനിമയില്‍ ആണ്‍മേധാവിത്തമാണ് നടക്കുന്നതെന്നുള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് രഞ്ജിനി രംഗത്ത് എത്തിയത്. ഇപ്പോള്‍ നിരപരാധിത്വം തെളിയിക്കാതെ താന്‍ ഒരു സംഘടനയിലേക്കും തിരികെ വരില്ലെന്ന ദിലീപിന്റെ നിലപാടിനെ...

രാജിവയ്ക്കുന്നതിനെ കുറിച്ച് മഞ്ജുവിന്റെ പ്രതികരണം

നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ മലയാള സിനിമാ ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു മഞ്ജുവാര്യര്‍ ഡബ്ല്യൂസിസിയില്‍നിന്ന് രാജിവച്ചുവെന്ന വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയുമായി മഞ്ജു വാര്യര്‍ എത്തിയിരിക്കുന്നത്. താന്‍ ഡബ്ലുസിസിയില്‍ നിന്നും രാജി വെയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് മഞ്ജു വാര്യര്‍...

അഭിമന്യൂവിന്റെ കൊലയാളിയെ തിരിച്ചറിഞ്ഞു; നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍, പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണോ എന്ന കാര്യത്തില്‍ നിയമോപദേശം തേടും

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കൊന്നയാളെ തിരിച്ചറിഞ്ഞു. കേസില്‍ എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ നാല് പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ...

അഭിമന്യുവിനെ വട്ടവടയിലെ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തുകയായിരിന്നു; കൊലപാതകം ആസൂത്രിതമെന്ന് കുടുംബം

വട്ടവട: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടന്നതായി കുടുംബം. കൊല ആസൂത്രിതമാണെന്ന് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍ ആരോപിച്ചു. അഭിമന്യുവിനെ വട്ടവടയില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. കോളെജിലെത്തി അരമണിക്കൂറിനകം കൊലപാതകം നടന്നു. കുറ്റക്കാരെ ഉടന്‍ പിടികൂടി പരമാവധി ശിക്ഷ നല്‍കണം. അതേസമയം...

Most Popular