Category: Kerala

നിപ്പയോട് പടപൊരുതി മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി; നിയമനം ആരോഗ്യ വകുപ്പില്‍

കോഴിക്കോട്: നിപ്പാ രോഗിയെ പരിചരിച്ചതിനെ തുടര്‍ന്ന് വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായിട്ടാണ് സജീഷിന് നിയമനം ലഭിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇതിനുള്ള ഉത്തരവ് പുറത്തിറക്കി. കോഴിക്കോടാണ് നിയമനം. ഒഴിവുള്ള തസ്തിക കണ്ടെത്തിയ ശേഷം...

കലിതുള്ള കാലവര്‍ഷം; മരണം 12 ആയി, എട്ട് കോടി രൂപയുടെ നാശനഷ്ടം, വാരാന്ത്യത്തില്‍ മഴ വീണ്ടും കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തോരാതെ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് വന്‍ നാശനഷ്ടം. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മൂന്നുപേരെ കാണാതായി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദവും പശ്ചിമതീരത്തിനു മുകളിലായി നിലനിന്ന അന്തരീക്ഷ ചുഴിയുമാണ് കേരളത്തെ ദുരിതത്തിലാക്കിയത്. ഇന്ന് മഴയുടെ ശക്തി കുറയുമെങ്കിലും 19 നു...

കന്യാസ്ത്രീയുടെ സഹോദരന് അഞ്ച് കോടി രൂപ വാഗ്ദാനം!! കന്യാസ്ത്രീയ്ക്ക് മദര്‍ ജനറല്‍ പദവി; ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം

കോട്ടയം: ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം. ബിഷപ്പിന്റെ സഹോദരനും രണ്ടു ധ്യാനഗുരുക്കളും വാഗ്ദാനങ്ങളുമായി കന്യാസ്തീയുടെ സഹോദരനെ സമീപിച്ചു. കേസ് പിന്‍വലിക്കാന്‍ കന്യാസ്ത്രീയുടെ സഹോദരന് അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. പരാതിക്കാരിയായ കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവിയിലേക്ക്...

കനത്തമഴയില്‍ മരണം ഒന്‍പതായി, കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പ്പൊട്ടല്‍: വന്‍ കൃഷിനാശം

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി. വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടലും കൃഷിനാശവുമുണ്ട്. മഴക്കെടുതിയെ തുടര്‍ന്ന് കോട്ടയം, എറണാകുളം, കണ്ണൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലായാണ് 9 പേര്‍ ഇന്ന് മരിച്ചത്. കഴിഞ്ഞ ദിവസം മൂന്നുപേര്‍ മരിച്ചിരുന്നു. കോട്ടയത്ത് മാത്രം മൂന്ന് പേരാണ്...

എയര്‍പോര്‍ട്ടില്‍ വെള്ളം കയറിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത; വിമാന സര്‍വീസ് തടസപ്പെട്ടിട്ടില്ല

കൊച്ചി: കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിയാല്‍. വാര്‍ത്തയോടൊപ്പം പ്രചരിക്കുന്ന ചിത്രം വേറേതോ വിമാനത്താവളത്തിന്റേതാണെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെള്ളം കയറിയെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി വാര്‍ത്തയും ചിത്രവും പ്രചരിക്കുന്നത്. വിമാനസര്‍വ്വീസുകള്‍...

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കൊച്ചി: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലെയും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ വിവിധ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ചു. അവധിക്ക് പകരമുള്ള പ്രവര്‍ത്തി ദിവസത്തിന്റെ തീയതി പിന്നീട് അറിയിക്കും. കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ...

നാളത്തെ ഹര്‍ത്താല്‍ പിന്‍വലിച്ചു; കരിദിനം ആചരിക്കുമെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: എസ്.ഡി.പി.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചതായി നേതാക്കള്‍ അറിയിച്ചു. പകരം നാളെ കരിദിനം ആചരിക്കും.നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് നേരത്തെ എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി...

കനത്ത മഴ : കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം : കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ചൊവ്വ ) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പകരം മറ്റൊരു ദിവസം പ്രവൃത്തി ദിവസമായിരിക്കും. ഈ...

Most Popular