Category: Kerala

വീട്ടുകാര്‍ നോക്കിനില്‍ക്കെ വീട് നിലംപതിച്ചു, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്‌

കൊച്ചി:ഒരു ആയ്യുസുന്റെ മുഴുവന്‍ അധ്വാനം കണ്‍മുന്നില്‍ നിലംപതിക്കുന്ന കാഴ്ച്ച കണ്ട് നിലവിളിക്കുന്ന വീട്ടുകാരുടെ വീഡിയോ എല്ലാവരേയും കണ്ണീരലാഴ്ത്തുന്നതാണ്.മഹാപ്രളയത്തില്‍ കുതിര്‍ന്ന് നില്‍ക്കുന്ന വീടിന് ചുറ്റം വെള്ളമുണ്ടായിരുന്നു.വെട്ടുകല്ലില്‍ പണിത വാര്‍ക്കവീട് ഒറ്റനിലം പതിക്കലായിരുന്നു. https://www.facebook.com/Newzscoopmalayalam/videos/501612423599911/

‘ദുരിതാശ്വാസക്യാംപുകളില്‍ കൊടികളും ബാനറുകളും വേണ്ട’,പതിപ്പിച്ചവര്‍ അവ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍

കൊച്ചി: രാഷ്ട്രീയപാര്‍ട്ടികളുടെയും മതസ്ഥാപനങ്ങളുടെയും കൊടികളും ബാനറുകളും ദുരിതാശ്വാസ ക്യാംപുകളില്‍ അനുവദിക്കില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള. അത്തരത്തില്‍ ബോര്‍ഡുകളും ബാനറുകളും പതിപ്പിച്ചവര്‍ അവ നീക്കം ചെയ്യണമെന്ന് അദ്ദേഹം അറിയിച്ചു എറണാകുളം ജില്ലയില്‍ ദുരിതബാധിത പ്രദേശങ്ങളിലെല്ലാം സന്നദ്ധ സേവനത്തിനായി ഡോക്ടര്‍മാര്‍ എത്തിക്കഴിഞ്ഞു. വീടുകള്‍ വൃത്തിയാക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരെയും...

‘നിങ്ങള്‍ എന്തുചെയ്യുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ..? രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ‘ഓ..പോട്’ നല്‍കി തമിഴ് സ്‌റ്റെയിലില്‍ അഭിനന്ദിച്ച് കളക്ടര്‍ (വീഡിയോ)

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് തുനിഞ്ഞിറങ്ങിയവര്‍ക്ക് ആത്മവിശ്വാസവും നന്ദിയും രേഖപ്പെടുത്തി ജില്ലാ കളക്ടകര്‍ ഡോ.കെ വാസുകി. കോട്ടണ്‍ഹില്‍ സ്‌കൂളിലെ ദുരിതാശ്വാസക്യാംപിലെത്തിയാണ് വാസുകി രക്ഷാപ്രവര്‍ത്തകരെയും ക്യാംപ് വളന്റിയര്‍മാരെയും അഭിനന്ദിച്ചത്.'നിങ്ങള്‍ എന്തുചെയ്യുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ..? യൂ ആര്‍ മേക്കിംഗ് ഹിസ്റ്ററി. മലയാളികള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ലോകത്തിന് തന്നെ...

‘എവനോ ഒരു ഫോട്ടോ എടുത്തിട്ട് അത് നാടുമുഴുവന്‍ പ്രചരിപ്പിച്ചു, ഇത് ഒരു വല്ലാത്ത ചെയ്ത്തായിപ്പോയി’;സത്യാവസ്ഥ വെളിപ്പെടുത്തി മല്ലികാ സുകുമാരന്‍

കൊച്ചി: കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോഴും ട്രോളന്‍മാര്‍ അടങ്ങിയിരിക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു ചെറുന്യൂനപക്ഷം ഇതിന് പിന്നാലെയാണ്. നടി മല്ലികാ സുകുമാരനും ഇതിന് ഇരയായിരിക്കുകയാണ്. വിട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മല്ലികയെ രക്ഷാപ്രവര്‍ത്തകര്‍ ചെമ്പിലിരുത്തി രക്ഷപെടുത്തുന്നു എന്ന് പറഞ്ഞ് ചിത്രങ്ങളും ട്രോളുകളും പ്രചരിപ്പിച്ച് പലരും രംഗത്തെത്തി....

മഹാപ്രളയം,കേരളത്തിന് സഹായം തേടി ശശി തരൂര്‍ ഐക്യരാഷ്ട്രസഭയിലേക്ക്

ന്യൂഡല്‍ഹി: കേരളത്തിന് സഹായം തേടി ശശി തരൂര്‍ എം.പി ഐക്യരാഷ്ട്രസഭയിലേക്ക്. ഡല്‍ഹിയിലെ പട്യാല കോടതി തരൂരിന് ഐക്യരാഷ്ട്ര സഭ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഉപാധികളോടെയാണ് കോടതി തരൂരിന് വിദേശ യാത്രയ്ക്കുള്ള അനുമതി നല്‍കിയിരിക്കുന്നത്. യാത്രക്കുമുമ്പ് രണ്ടര...

കേരളത്തിലെ മഹാ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ല, വീണ്ടും നിലപാട് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: കേരളത്തില്‍ വീശിയടിച്ച മഹാ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം മാത്രമാണ്. ലെവല്‍ മൂന്ന് ദുരന്തമായി കേരളത്തിലെ പ്രളയത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയക്കെടുതിയിലുണ്ടായ...

‘ഇനി എന്തുദുരിതം വന്നാലും,യുദ്ധം വന്നാലും നമുക്ക് അതിജീവിക്കാനാകും’,ആത്മവിശ്വാസം പകര്‍ന്ന് (വീഡിയോ)

കൊച്ചി: ഇനി എന്തുദുരിതം വന്നാലും അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് ഈ പ്രളയക്കെടുതി നമുക്ക് തന്നതെന്ന് നടന്‍ ടൊവിനോ. നമുക്ക് ഉണ്ടായ നഷ്ടങ്ങള്‍ വലുതാണ് എങ്കിലും നമുക്ക് ഇതിന്റെ നല്ല വശം മാത്രം കാണാം. ദുരിതാശ്വാസക്യാംപിലുള്ളവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ എത്തിയപ്പോഴായിരുന്നു ടൊവിനോയുടെ വാക്കുകള്‍ ഒരുപാട് പേര്‍ക്ക് കിടപ്പാടം നഷ്ടമായിട്ടുണ്ട്....

പിതാവ് നല്‍കിയ ഒരേക്കര്‍ സ്ഥലം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് പതിനൊന്നാം ക്ലാസുകാരിയും സഹോദരനും

പയ്യന്നൂര്‍: പ്രളയത്തെ അതിജീവിക്കാന്‍ കേരളമൊന്നാകെ കൈകോര്‍ക്കുമ്പോള്‍ പിതാവ് തങ്ങള്‍ക്ക് നല്‍കിയ ഒരേക്കര്‍ സ്ഥലം സംഭാവന ചെയ്ത് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി സ്വാഹയും സഹോദരനും. ഷേണായ് സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിനിയാണ് സ്വാഹ. അനിയന്‍ ബ്രഹ്മ ഇതേ സ്‌കൂളിലെ ഒമ്പതാം...

Most Popular

G-8R01BE49R7