Category: Kerala

കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല; ബോണറ്റ് തുറന്നപ്പോള്‍ ഉടമ ഞെട്ടി!!!

മേപ്പയൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല, കാറിന്റെ ബോണറ്റ് തുറന്ന ഉടമസ്ഥന്‍ കണ്ടത് പത്തടി നീളമുള്ള പെരുമ്പാമ്പിനെ. കീഴരിയൂര്‍ നമ്പൂരികണ്ടി അബ്ദുല്‍സലാമിന്റെ കാറിന്റെ ബോണറ്റിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. സമീപപ്രദേശങ്ങളിലൊക്കെ വെള്ളംകയറിയിരുന്നെങ്കിലും സലാമിന്റെ വീട്ടില്‍ കയറിയിരുന്നില്ല. അകലാപ്പുഴയുടെ കൈവഴിയായ നെല്ല്യാടിപ്പുഴയില്‍ നിന്ന് 250...

പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന് നഷ്ടം 220 മുതല്‍ 250 കോടി വരെ

കൊച്ചി: പ്രളയത്തെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന് 220 കോടി മുതല്‍ 250 കോടി വരെ നഷ്ടമെന്ന് കണക്ക്. പ്രവര്‍ത്തനം നിര്‍ത്തിവെച്ച വിമാനത്താവളം 26ന് പ്രവര്‍ത്തനം പുനരാരംഭിക്കും. ഇതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി ആരംഭിച്ചു. വിമാനത്താവളത്തിലെ റണ്‍വേയിലും ടാക്സി വേയിലും വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഏപ്രണിലും വെള്ളമിറങ്ങി. വിമാനത്താവളത്തിനു ചുറ്റുമുള്ള...

പ്രളയത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ നേതൃത്വം നല്‍കിയ മത്സ്യതൊഴിലാളികളെ ആദരിക്കും; യുവജനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ആദരം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത് ആദരം നല്‍കും. രക്ഷാപ്രവര്‍ത്തനത്തില്‍ യുവജനങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ യുവത്വം മനുഷ്യത്വത്തിന്റെ പാതയിലാണെന്നാണ് ഇതു കാണിക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികളും...

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരാജയമെന്ന് സൈന്യം, പ്രളയക്കെടുതിയില്‍ വൈദ്യുതബോര്‍ഡിന് നഷ്ടം 820 കോടി

ചെങ്ങന്നൂര്‍: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന ചെങ്ങന്നൂരില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരാജമാണെന്ന പരാതിയുമായി രക്ഷാപ്രവര്‍ത്തന രംഗത്തുള്ള സൈന്യം. രക്ഷാപ്രവര്‍ത്തനത്തിനുള്ള ഏകോപനം നടക്കുന്നില്ലെന്ന് സൈന്യം സജി ചെറിയാന്‍ എംഎല്‍എയെ അറിയിച്ചു. പാണ്ടനാട്, വെണ്‍മണി, ആല തുടങ്ങിയ സ്ഥലങ്ങളിലെ ഉള്‍പ്രദേശങ്ങളാണ് ഇനിയും ഒറ്റപ്പെട്ടു കഴിയുന്നത്. ഈ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍...

ദുരിത ബാധിതര്‍ക്ക് കൈത്താങ്ങുമായി യൂസഫലിയുടെ മരുമകനും,50 കോടിയുടെ സഹായം പ്രഖ്യാപിച്ചു

കൊച്ചി:പ്രളയം ദുരിതം വിതച്ച കേരളത്തില്‍ പുനരധിവാസ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു യുഎഇ ആസ്ഥാനമായ വി.പി.എസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോക്ടര്‍ ഷംസീര്‍ വയലില്‍ 50 കോടിയുടെ ബഹുമുഖ പദ്ധതികള്‍ പ്രഖ്യാപിച്ചു.ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ മരുമകനാണ് ഷംസീര്‍ വയലില്‍. ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം,...

ഒരു ലക്ഷത്തിന്റെ സാധനങ്ങളുമായി 73നിന്റെ അവശതകള്‍ വകവെക്കാതെ ശാന്തകുമാരി എത്തി, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കല്‍പ്പറ്റ: പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തെ നെഞ്ചോട് ചേര്‍ത്തു പിടിക്കുകയാണ് ഓരോ വ്യക്തിയും. വെള്ളം നാടിന്റെ ഹൃദയത്തിലുണ്ടാക്കിയ മുറിവുണക്കാന്‍ മരുന്നു വച്ചു കെട്ടുകയാണ് ഓരോരുത്തരും. പണക്കുടുക്ക പൊട്ടിച്ച് കുരുന്നുകള്‍ മുതല്‍ വേതനം മാറ്റിവച്ച് മുതിര്‍ന്നവര്‍ വരെ നാടിന് കൈത്താങ്ങാവുകയാണ്. ഇപ്പോഴിതാ പ്രളയം ഏറെ ദുരിതം...

‘കമ്പ്യൂട്ടറിന് മുന്നിലിരുന്ന് പൊങ്കാലയിടാന്‍ മാത്രമല്ല’, നല്ലോണം ചത്ത് പണിയെടുക്കുന്ന പിള്ളേര് തന്നെയാ കേരളത്തിലേതെന്ന് ജയസൂര്യ (വീഡിയോ)

കൊച്ചി:പ്രളയക്കെടുതിയില്‍ നട്ടം തിരിഞ്ഞ കേരളത്തെ ഒറ്റക്കെട്ടായി നിന്നാണ് എല്ലാ മലയാളികളും നേരിട്ടത്. രാഷ്ട്രീയക്കാര്‍, സിനിമാ താരങ്ങള്‍ മുതല്‍ സാധാരണ മനുഷ്യര്‍ വരെ. കേരളത്തിലെ യുവത്വം ആണ് ഇതിനു മുന്നിട്ട് ഇറങ്ങിയത്. ക്യാമ്പുകളില്‍ വോളന്റീയര്‍മാരായും സാധനങ്ങള്‍ എത്തിച്ചു കൊടുക്കാനും ഒറ്റക്കെട്ടായി അവര്‍ നിന്നു. കേരളത്തിലെ യുവാക്കളെ...

താന്‍ ചെയ്ത കാര്യം തെറ്റാണെന്ന് തോന്നുന്നില്ല, രാജിവെയ്ക്കില്ലെന്ന് വനംമന്ത്രി കെ രാജു

തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ ജര്‍മ്മനി സന്ദര്‍ശിച്ചതിന്റെ പേരില്‍ രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്ന് വനംമന്ത്രി കെ രാജു. താന്‍ ചെയ്ത കാര്യം തെറ്റാണെന്ന് തോന്നുന്നില്ല. പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരുന്നതായും നാട്ടില്‍ തിരിച്ചെത്തിയശേഷം രാജു മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ജര്‍മ്മനിയിലേക്ക് പോകുമ്പോള്‍ സംസ്ഥാനത്ത് കാര്യങ്ങള്‍ രൂക്ഷമായിരുന്നില്ല. പിന്നിടാണ് സ്ഥിതി...

Most Popular

G-8R01BE49R7