Category: LATEST NEWS

ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ട യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ തല്ലിക്കൊന്നു; കണ്ണില്ലാത്ത ക്രൂരത ഡല്‍ഹിയില്‍

ഡല്‍ഹി: ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതിന് ഡല്‍ഹിയില്‍ യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ തല്ലിക്കൊന്നു. മുപ്പതുകാരനായ പവന്‍കുമാര്‍ എന്ന യുവാവാണ് ഹോട്ടല്‍ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ഞായറാഴ്ച വൈകീട്ട് ഭക്ഷണം കഴിക്കാനായി പ്രീത് വിഹാറിലെ കമല്‍ ദാബയില്‍ എത്തിയതാണ് പവന്‍ കുമാര്‍....

സമ്മതിക്കില്ലാാ..! ഷുഹൈബ് വധക്കേസില്‍ സിബിഐ വേണ്ടാ…! സിബിഐ അന്വേഷണം ഒഴിവാക്കാന്‍ പുതിയ അടവുമായി സര്‍ക്കാര്‍

കൊച്ചി: ഷുഹൈബ് വധക്കേസില്‍ അപ്പീലുമായി സര്‍ക്കാര്‍. സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് നടപടി സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നാണ് വാദം. കേസ് ഡയറി അടക്കമുള്ള അന്വേഷണരേഖകള്‍ പരിശോധിക്കാതെയാണ് ഉത്തരവെന്നും...

പൊലീസിന്റെ കൂടെകൂടി രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചു, കാണാന്‍ ആഗ്രഹിക്കാത്തവരെ കാണാന്‍ അനുവദിച്ചു :വെളിപ്പെടുത്തലുമായി ഹാദിയ

കോഴിക്കോട്: തന്റെ പേരില്‍ ഇനി വിവാദം വേണ്ടെന്ന് ഹാദിയ. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഹാദിയ ഇക്കാര്യം പറഞ്ഞത്. രാഹുല്‍ ഈശ്വറിന് എതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. അദ്ദേഹം പൊലീസ് പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. താന്‍ കാണാന്‍ ആഗ്രഹിക്കാത്തവരെ കാണാന്‍ അനുവദിച്ചുവെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു....

മുസ്ലീങ്ങളെ വധിക്കണമെന്ന് ആഹ്വാനം ചെയ്ത് കത്തുവിതരണം

ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ലണ്ടനില്‍നിന്നും പുറത്തുവരുന്നത്. മുസ്ലീം മതവിശ്വാസികളെ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്ത് ലണ്ടനില്‍ കത്ത് വിതരണം നടത്തിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മൂന്നിന് മുമ്പായി ഒരു മുസ്ലീമിന്റെയെങ്കിലും ജീവനെടുക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ലഘുലേഖകള്‍ നിരവധി പേര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ലഘുലേഖ പോസ്റ്റ് വഴിയാണ് മിക്കവരുടെയും അടുത്ത്...

വീണ്ടും വിമാന ദുരന്തം; തീപിടിച്ച യാത്രാ വിമാനം തകര്‍ന്നുവീണു; നിരവധി പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ബംഗ്ലദേശില്‍ നിന്നുള്ള യാത്രാ വിമാനം നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തകര്‍ന്നു വീണു. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇന്നു രാവിലെയാണ് സംഭവം. റണ്‍വേയില്‍നിന്നു തെന്നിമാറിയ വിമാനം സമീപത്തെ ഫുട്‌ബോള്‍ മൈതാനത്തേക്ക് നിരങ്ങിനീങ്ങി അവിടെവച്ച് തീപിടിക്കുകയായിരുന്നു. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍...

ഭൂമി ഇടപാട് ; ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; അറസ്റ്റിനു സാധ്യത

തിരുവനന്തപൂരം: സിറോ മലബാര്‍ സഭ കോടികളുടെ ഭൂമിഇടപാട് അഴിമതിക്കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കിജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റിയന്‍ വടക്കുംമ്പാടന്‍, ഭൂമി ഇടപാടിലെ ഇടനിലക്കാരന്‍...

പൂച്ചയെ നല്ല രീതിയില്‍ പരിപാലിച്ചില്ല; യുവതിക്ക് കടുത്ത ശിക്ഷ

അബുദബി: സാധാരണ പൂച്ചകളുടെ ശല്യം അധികമായാല്‍ നാടുകടത്തുന്ന രീതിയുണ്ട് പല സ്ഥലങ്ങളിലും. നാട്ടിന്‍പുറത്തുപോലും ഇങ്ങനെ കണ്ടുവരാറുണ്ട്. എന്നാല്‍ ഇവിടെ സംഭവിച്ചത് നേരെ തിരിച്ചാണ്. പൂച്ചകളെ നല്ലരീതിയില്‍ പരിപാലിക്കാതിരുന്ന യുവതിയെ നാടുകടത്താന്‍ ഉത്തരവ്. അബുദാബി കോടതിയാണ് അറബ് വംശജയായ യുവതിയെ നാടുകടത്താന്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടില്‍...

ജോലിയില്‍ ഉയര്‍ച്ച; സുഹൃത്തുക്കളുടെ സഹായം; നിങ്ങളുടെ ഇന്ന് (12-03-2018)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2):ദൂരയാത്രകളുണ്ടാകും, സാമ്പത്തികമായി ചെലവ് അധികരിക്കും, ബന്ധുഗുണം ഉണ്ടാകും. മിഥുനക്കൂറ് ( മകയിരം 1/2,...

Most Popular

G-8R01BE49R7