Category: LATEST NEWS

പി.എസ്.സി പരീക്ഷ ജൂണ്‍ ഒമ്പതിലേക്ക് മാറ്റി

തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന കമ്പനി–കോര്‍പറേഷന്‍–ബോര്‍ഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പരീക്ഷകള്‍ ജൂണ്‍ ഒന്‍പതിലേക്കു മാറ്റി. 12.6 ലക്ഷത്തോളം പേരെഴുതുന്ന പരീക്ഷയാണിത്. സമയത്തില്‍ മാറ്റമില്ല. മേയ് 12നു തീരുമാനിച്ചിരുന്ന പരീക്ഷ, നടത്താനുള്ള കേന്ദ്രങ്ങളുടെ ലഭ്യതക്കുറവിനെ തുടര്‍ന്നാണു മാറ്റിയത്. രണ്ടു കാറ്റഗറികളിലായി 11,98,405 പേരാണ് അസിസ്റ്റന്റ്...

ടി.പി. വധക്കേസ് പ്രതി കുഞ്ഞനന്തനെ പുറത്തിറക്കാന്‍ സര്‍ക്കാരിന്റെ നീക്കം

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് കൂട്ടപ്പരോള്‍ അനുവദിച്ച് വിവാദമായതിന് പിന്നാലെ പുതിയ നീക്കവുമായി സര്‍ക്കാര്‍. ടി.പി. വധക്കേസ് പ്രതിയായ പി.കെ. കുഞ്ഞനന്തനു ശിക്ഷയിളവു നല്‍കാനാണ് പുതിയ നീക്കം. എഴുപത് വയസ്സുകഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യം കണക്കിലെടുത്തുള്ള ഇളവിനാണു നീക്കം നടക്കുന്നത്. ഇതിനായി പൊലീസ് ടിപിയുടെ...

നിഷ മാണിയുടെ മരുമകളല്ലേ അപ്പോ പിന്നെ ഇതിനപ്പുറവും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.. നിഷ ജോസിന്റെ പുസ്തകത്തിലെ പരാമര്‍ശത്തോട് പ്രതികരിച്ച് പി.സി ജോര്‍ജ്

തിരുവനന്തപുരം: ട്രെയിനില്‍ വെച്ച് തന്നെ ഒരു നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പ്രസ്താവനയോട് പ്രതികരിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. ഇതൊക്കെ ഒരു പുസ്തകം ഇറക്കുന്നതിന് മുന്‍പുള്ള പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടികളാണെന്ന് പി.സി ജോര്‍ജ് തുറന്നടിച്ചു. നിഷയുടെ പുസ്തകത്തില്‍...

കര്‍ഷക സമരം തകര്‍ത്ത സി.പി.ഐ.എം നടപടിയും ഫാസിസം; ബി.ജെ.പിയുടെ ഫാസിസത്തെ പോലെ ഇതും അപകടകരമാണെന്ന് പ്രകാശ് രാജ്

കാസര്‍കോട്: കണ്ണൂരില്‍ കര്‍ഷക സമരം തകര്‍ത്ത സി.പി.ഐ.എം നടപടിയും ഫാസിസമാണെന്ന് തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ്. ബി.ജെ.പി.യുടെ ഫാസിസം പോലെ തന്നെ ഇതും അപകടകരമാണെന്നും പ്രകാശ് രാജ് പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം...

ബി.ജെ.പിയ്ക്ക് വന്‍ തിരിച്ചടി; അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും

ന്യൂഡല്‍ഹി: ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വൈ.എസ്.ആര്‍ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും. ഇതോടെ 50 അംഗങ്ങളുടെ പിന്തുണയുമായി പ്രമേയ നോട്ടീസിന് പാര്‍ലിമെന്റില്‍ അനുമതിയാവും. ജഗന്‍മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വെള്ളിയാഴ്ച ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ പിന്തുണക്കുമെന്ന്...

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള നിര്‍ദേശം ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നതിന് സമാനമെന്ന് ആര്‍.ബാലകൃഷ്ണപിള്ള.

കൊല്ലം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിനെതിരെ ആഞ്ഞടിച്ച് ആര്‍. ബാലകൃഷ്ണപിള്ള. തീരുമാനം ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നതിന് സമാനമാണെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. നാലു വര്‍ഷം കഴിഞ്ഞു വരുന്ന സര്‍ക്കാരിന് ഇത് അധിക ബാധ്യതയുണ്ടാക്കും. ഉയര്‍ന്ന...

ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് ആശ്വാസം; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ ആലഞ്ചേരിക്ക് ആശ്വാസം. കര്‍ദിനാളിനെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്. നേരത്തെ കര്‍ദിനാളിനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് സ്വീകരിച്ച തുടര്‍ നടപടികളും തടഞ്ഞു. താമസം...

ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു. 12 വര്‍ഷത്തെ വിവാഹജീവിതത്തിനാണ് വനേസയും ഡോണള്‍ഡ് ട്രംപ് ജൂനിയറും തിരശീലയിടുന്നത്. വിവാഹമോചനം തേടി ഇരുവരം പരസ്പരസമ്മത ഉടമ്പടി കോടതിയില്‍ നല്‍കി. തമ്മിലും കുടുംബത്തോടുമുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തി പിരിയുന്നുവെന്ന് ദമ്പതികള്‍...

Most Popular

G-8R01BE49R7