Category: LATEST NEWS

ആക്റ്റിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് മന്ത്രി

സന്നിധാനം:ആക്റ്റിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി. യുവതികള്‍ക്ക് സംരക്ഷണം ഒരുക്കി സന്നിധാനത്തിനടുത്ത് എത്തിയ പൊലീസ് സംഘത്തിനോട് മടങ്ങാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശം നല്‍കി. ഐജി ശ്രീജിത്തിനോട് നേരിട്ട് ഫോണില്‍ വിളിച്ചാണ് മടങ്ങാന്‍ കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശംനല്‍കിയത്. ആക്റ്റിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന്...

‘അമ്മ’യുടെ അനൗദ്യോഗിക നിര്‍വാഹക സമിതി യോഗം ഇന്ന് ; ഭിന്നത പരിഹരിക്കാനും മോഹന്‍ലാല്‍

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ അനൗദ്യോഗിക നിര്‍വാഹക സമിതി യോഗം ഇന്ന് ചേരുമെന്ന് റിപ്പോര്‍ട്ട്. നിര്‍വാഹക സമിതിയിലെ ലഭ്യമായ അംഗങ്ങളെ ഉള്‍പ്പെടുത്തി മോഹന്‍ലാലിന്റെ അധ്യക്ഷതയിലായിരിക്കും യോഗം. ദിലീപുമായി ബന്ധപ്പെട്ടും അല്ലാതെയും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഉന്നയിച്ച വിഷയങ്ങളില്‍ 'അമ്മ'യിലെ അംഗങ്ങള്‍...

തൃപ്തി ദേശായിയെ പൊലീസ് കസ്റ്റഡിയില്‍

പുണെ: വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷിര്‍ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തൃപ്തി ദേശായി ഇവിടെ ഇന്നു സന്ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഷിര്‍ദി ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്‌നഗര്‍ എസ്പിക്ക് ഇവര്‍ കത്തയച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക്...

സമരം നടത്തുന്ന ബിജെപിക്ക് തിരിച്ചടി ; ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

സ്ത്രീപ്രവേശനം തടയാന്‍ കേരള ബിജെപി ശക്തമായി സമരം നടത്തുകയാണ്. എന്നാല്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് കേരളം സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഒക്ടോബര്‍ 15 ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തിനയച്ച കത്തിലാണ് നിര്‍ദ്ദേശമുള്ളത്. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉന്നയിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ്...

രണ്ടു വനിതകള്‍ മലകയറുന്നു; വനിതാ മാധ്യമ പ്രവര്‍ത്തക പൊലീസ് വേഷത്തില്‍; വന്‍ സുരക്ഷയൊരുക്കി പൊലീസ്

സന്നിധാനം: ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ വനിതാ മാധ്യമപ്രവര്‍ത്തക പോലീസ് വേഷത്തില്‍ സന്നിധാനത്തേക്ക് പുറപ്പെട്ടു. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ കവിതയാണ് പോലീസ് ഉപയോഗിക്കുന്ന ഹെല്‍മറ്റും ജാക്കറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ് നൂറിലധികം പോലീസുകാരുടെ വലയത്തില്‍ സന്നിധാനത്തേക്ക് പോകുന്നത്. നീലിമല വഴിയാണ് ഇവര്‍ പോകുന്നത്....

ശബരിമല പ്രശ്‌നം അയയുന്നു? ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്ന് കടകംപള്ളി; മുഖ്യമന്ത്രിയുടെ അഭിപ്രായം തേടും

സന്നിധാനം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രേവശിക്കുന്നത് സംബന്ധിച്ചുള്ള വിധിയില്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാവുന്ന വിഷയമാണിത്. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ല. സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാനാകാം ബോര്‍ഡ് ആഗ്രഹിക്കുന്നതെന്നും...

ശബരിമല സമരത്തില്‍നിന്ന് കോണ്‍ഗ്രസ് പിന്‍മാറുന്നു

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍നിന്ന് കോണ്‍ഗ്രസ് പിന്മാറിയേക്കും. ഇതുമായി ബന്ധപ്പെട്ട് തീവ്രസമരം വേണ്ടെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. ശബരിമല വിഷയത്തില്‍ കൊടിപിടിച്ചുള്ള സമരം വേണ്ടെന്നും നേതാക്കള്‍ പ്രകോപനപരമായ സമരരീതികളിലേക്ക് കടക്കരുതെന്നും രാഹുല്‍ ഗാന്ധി കേരള നേതാക്കളോട് വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ദില്ലിയില്‍ രാഹുല്‍...

ശബ്ദരേഖ സിപിഎം നേതാവിന്റേത്; കടകംപള്ളിയെ വെല്ലുവിളിച്ച് ശ്രീധരന്‍പിള്ള; സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് അല്ല; പിണറായിയെ കാണുമ്പോള്‍ കവാത്തു മറക്കുന്ന നപുംസകമാണ് ദേവസ്വം പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ശബ്ദ സന്ദേശം പുറത്തുവിട്ടുകൊണ്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ശബരിമല സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് ആര്‍എസ്എസുകാരാണെന്ന ആരോപണം അദ്ദേഹം തള്ളി. സുപ്രീം...

Most Popular