തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയാണിയാളും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും വൈറസ് വ്യാപനം തടയാന്‍ എല്ലാവരും മുന്‍കരുതല്‍...
ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ കേരളത്തിന് ഇനി പുണെ വെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കേണ്ടതില്ല. സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കും. ആലപ്പുഴയില്‍ നടത്തിയ വര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയതാണ് ഇക്കാര്യം.
കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ രാജ്യം ഇതുവരെ ആശ്രയിച്ചിരുന്നത് പുണെ...
ന്യൂഡല്‍ഹി: കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഐസോലേഷന്‍ വാര്‍ഡില്‍ തുടരുന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇയാള്‍ അടുത്തിടെ ചൈനാസന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ ആളാണെന്ന് കേന്ദ്ര സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. രോഗിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പുതിയ കൊറോണ വൈറസ്...
ചൈനയില്‍ നിന്ന് തിരിച്ചെത്തിയ ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പരിശോധനാഫലം പോസിറ്റീവ് ആകാനുള്ളത് സാധ്യതമാത്രമാണ്. ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
ജനുവരി 24-ാം തീയതി വുഹാനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയുടെ...
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയര്‍ ഇന്ത്യയുടെ രണ്ടാം പ്രത്യേക വിമാനം വുഹാനില്‍നിന്ന് ഉടന്‍ പുറപ്പെടും. യാത്രക്കാരുടെ ബോര്‍ഡിംഗ് തുടരുകയാണ്. പരിശോധനയില്‍ കൊറോണ ലക്ഷണങ്ങളില്ലാത്തവരെയാണ് രണ്ടാമത്തെ വിമാനത്തില്‍ തിരിച്ചെത്തിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ഡല്‍ഹിയില്‍ നിന്ന പുറപ്പെട്ട രണ്ടാം വിമാനം...
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 42 പേര്‍ മലയാളികളാണ്. 234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘം രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത്. ഇതില്‍ 211 വിദ്യാര്‍ഥികളും...
ലോക ജനതയെ ഭീതിയിലാഴ്ത്തി പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ ഭീതി മുതലെടുത്ത് കംപ്യൂട്ടറുകളില്‍ വൈറസ് ആക്രമണം. കൊറോണ രോഗത്തെ പറ്റിയുള്ള വിവരങ്ങളും സ്വകരിക്കേണ്ട മുന്നൊരുക്കങ്ങളും എന്ന തരത്തില്‍ സന്ദേശങ്ങള്‍ അയച്ചാണ് കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈബര്‍ സെക്യൂരിറ്റി സ്ഥാപനം കാസ്പര്‍കിയുടെ...
തിരുവനന്തപുരം:കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചതിനാൽ ഇന്ത്യയിൽ ആയൂർവേദവും ഹോമിയോയും യൂനാനിയും നിരോധിക്കണമെന്ന് കേരളത്തിലെ ഐഎംഎ മേധാവി ഡോ. സൂൽഫി നൂഹുവിന്‍റെ പ്രസ്താവന തികച്ചും പ്രതിഷേധാർഹമാണെന്ന് വൈദ്യമഹാസഭ ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ പ്രസ്താവനയിൽ അറിയിച്ചു.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ യൂനാനിയും ഹോമിയോവിലും മരുന്നുണ്ടെന്ന് വകുപ്പുകളുടെ...