pathram

Advertismentspot_img

സ്വകാര്യ ബസ് ഇടിച്ച് പെട്രോള്‍ പമ്പിന് തീപിടിച്ചു

പാലക്കാട്: കോങ്ങാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പിന് തീപ്പിടിച്ചു. പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് ഇടിച്ച് പെട്രോള്‍ ഡിസ്ട്രിബ്യൂഷന്‍ പോയന്റിലാണ് തീ പിടിച്ചത്. മണ്ണാര്‍ക്കാട്, പാലക്കാട് യൂണിറ്റുകളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു.

മിന്നല്‍ ഹര്‍ത്താലില്‍ വലഞ്ഞ് ജനങ്ങള്‍; ഉടമയെ കടയിലിട്ടു പൂട്ടി; വാഹനങ്ങള്‍ക്ക് തടയുന്നു; തിരവനന്തപുരത്തെ കടകളെ ഒഴിവാക്കി

തിരുവനന്തപുരം: കാസര്‍കോട് രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം. ആര്‍ദ്ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയതെ ജനങ്ങള്‍ വാഹനങ്ങള്‍ നിരത്തിലിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും കടകള്‍ തുറന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ്...

ഹര്‍ത്താല്‍ നടത്തുമ്പോള്‍ ഏഴ് ദിവസം മുന്‍പ് പ്രഖ്യാപിക്കണം; മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന്‌ യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി കേസെടുത്തു

കൊച്ചി: മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നു കോടതി പറഞ്ഞു. ഹര്‍ത്താലോ മിന്നൽ പണിമുടക്കോ പ്രഖ്യാപിക്കുമ്പോൾ ഏഴ് ദിവസത്തെ മുൻകൂര്‍ നോട്ടീസെങ്കിലും വേണമെന്നാണ് ഹൈക്കോടതി ഇടക്കാല...

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാലു സൈനികര്‍ക്ക് വീരമൃത്യു. പിംഗ്‌ലാന്‍ മേഖലയില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 55 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് വീരമൃത്യു വരിച്ചത്. മൂന്നു ഭീകരവാദികളെ സുരക്ഷാസേന വളഞ്ഞെന്നാണ് സൂചന. ഇവര്‍ക്ക് പുല്‍വാമയില്‍ സി ആര്‍...

ഹര്‍ത്താല്‍: കര്‍ശന സുരക്ഷയൊരുക്കും; പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് തുക ഈടാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു നടത്തുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും അടിയന്തിര നിര്‍ദ്ദേശം നല്‍കി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ...

ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട്‌

തിരുവനന്തപുരം: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ഇന്ന് തുടങ്ങാനിരുന്ന എസ്എസ്എസ്എല്‍സി, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി മാതൃകാ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കേരള സര്‍വകലാശാല...

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കെതിരേ സി.കെ വിനീത് പൊലീസില്‍ പരാതി നല്‍കി

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ നിയമനടപടിയുമായി ചെന്നൈയ്ന്‍ എഫ്.സി താരം സി.കെ വിനീത്. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് സി.കെ വിനീത് എറണാകുളം സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചെന്നൈ ബഌസ്‌റ്റേഴ്‌സ്...

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ

കാഞ്ഞങ്ങാട്: കാസര്‍കോട് പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ് കൊല്ലപ്പെട്ടത്. കൊലകള്‍ക്ക് പിന്നില്‍ സി.പി.എം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്...

pathram

Advertismentspot_img