കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുള്ള കുഞ്ഞിനെ കരിങ്കൽ ഭിത്തിയിലടിച്ച് കൊലപ്പെടുത്തിയ സംഭവം; യുവതി വിഷം കഴി‍ച്ച നിലയിൽ, ആത്മഹത്യശ്രമം കേസിൽ ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെ

കോഴിക്കോട്: കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ കടലിലെ കരിങ്കൽ ഭിത്തിയിലടിച്ച് കൊന്ന സംഭവത്തിൽ പ്രതിയായ കുഞ്ഞിന്റെ അമ്മ ശരണ്യ വിഷം കഴിച്ച നിലയിൽ. ആത്മഹത്യ ശ്രമം നടത്തിയ ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യ ശ്രമം നടത്തിയത്. കൂടെയാരുമില്ലെന്നാണ് നിഗമനം. കേസിൽ തളിപ്പറമ്പ് കോടതിയിൽ ഇന്ന് വിചാരണ തുടങ്ങാൻ ഇരിക്കെയാണ് ആത്മഹത്യശ്രമം.

2020ഫെബ്രുവരിയിലാണ് ശരണ്യ തന്റെ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നത്. കുഞ്ഞിനെ വീട്ടിൽനിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കൽഭിത്തിയിൽ തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ശരണ്യ തന്റെ കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.

അമ്മയുടെ ക്രൂരതയിൽ പ്രണവ്- ശരണ്യ ദമ്പതിമാരുടെ മകൻ വിയാൻ എന്ന കുട്ടിയുടെ മൃതദേഹം തയ്യിൽ കടപ്പുറത്തെ കരിങ്കൽ ഭിത്തികൾക്കിടയിൽ നിന്നായിരുന്നു കണ്ടെത്തിയത്. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ശരണ്യയും പ്രണവും. എന്നാൽ ഇവരുടെ ദാമ്പത്യത്തിൽ പിന്നീട് പ്രശ്‌നങ്ങൾ ഉണ്ടായി. ആദ്യം കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ പോലീസിനു മൊഴി നൽകിയിരുന്നത്. എന്നാൽ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ അവർ കുറ്റം സമ്മതിക്കുകയായിരുന്നു.

വിവാഹ ആലോചനയുമായി മലയാളി പെൺകുട്ടികളുടെ വീടുകളിലെത്തി നേരിട്ടു ചോദിക്കും..!!! 72 മലയാളി പെൺകുട്ടികളെ വിവാഹംചെയ്ത് അതിഥിത്തൊഴിലാളികൾ… !!! ബ്രോക്കർമാർ വഴിയും വിവാഹാലോചന…!!! റേഷൻകാർഡും മറ്റു രേഖകളുമുണ്ട്…!!! 3000 പേർ വോട്ടർ പട്ടികയിലും…!! ലൈഫ് മിഷൻ ഭവന പദ്ധതിയിലും അതിഥിത്തൊഴിലാളിക്ക് അംഗത്വം…

pathram desk 5:
Leave a Comment