വൈപ്പിൻ; വീണ് കട്ടിൽക്കുഴിയിലായാൽ ആർക്കും വിലയില്ലെന്നു ചില കാർന്നോന്മാരു പറയുന്നതു പോലെയാണ് ഞണ്ടുകളുടേയും അവസ്ഥ. അംഗഭംഗം ഇല്ലെങ്കിൽ വൻ ഡിമാൻഡ്, അല്ലെങ്കിലൊ… ഒരുത്തനും വേണ്ട. വിദേശത്തേക്കു കയറ്റിയയക്കുന്ന ഞണ്ടുകളുടെ കാര്യമാണ് ഈ പറഞ്ഞുവരുന്നത്. വൈപ്പിൻ ദ്വീപിന്റെ കിഴക്കുള്ള വീരൻ പുഴയിൽ നിന്ന് ലഭിച്ചതാണ് ചിത്രത്തിൽ കാണുന്ന വളർച്ചയെത്തിയ ഇറച്ചിക്ക് ഉറപ്പേറി മഡ് വിഭാഗത്തിൽ എത്തിയ പെൺ ഞണ്ട്. ഒന്നര കിലോഗ്രാമിൽ ഏറെ തൂക്കമുളളതിനാൽ ലഭിക്കേണ്ട വില 4000 രൂപ.
പക്ഷേ വലയിൽ നിന്ന് വേർപെടുത്തുന്നതിനിടെ ഇറുക്കു കാൽ ഒരെണ്ണം വേർപെട്ടതോടെ വില കുത്തനെ ഇടിഞ്ഞു. ഇതോടെ വില കൂപ്പുകുത്തിയത് വെറും 900 രൂപയിലേക്ക്. വിദേശത്തേക്കു കയറ്റി അയക്കാനുള്ള ഞണ്ടുകളെ യാഥൊരുവിധ കേടുപാടുകളുമില്ലാതെ ജീവനോടെ ചാക്കു നൂൽ ഉപയോഗിച്ച് കെട്ടി പ്രത്യേക കൂടകളിലാക്കി അയയ്ക്കുകയാണ് ചെയ്യുക.
എന്നാൽ അംഗഭംഗം വന്ന ഞണ്ടുകളുടെ ദേഹത്തുനിന്നും ദ്രാവക രൂപത്തിൽ ഇവയുടെ മാംസം ഒലിച്ചുപോവുമെന്നതിനാൽ അവ നാട്ടിലെ തീൻമേശയിലേക്കെത്തും. അതുകൊണ്ട് കാലൊടിഞ്ഞവ കയറ്റുമതിക്കാർ എടുക്കുകയില്ല. ഇത്തരത്തിൽ വിദേശിയാകേണ്ടതിനു പകരം സ്വദേശിയാകാനായിരുന്നു ഇവന്റേയും വിധി.
കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുള്ള കുഞ്ഞിനെ കരിങ്കൽ ഭിത്തിയിലടിച്ച് കൊലപ്പെടുത്തിയ സംഭവം; യുവതി വിഷം കഴിച്ച നിലയിൽ, ആത്മഹത്യശ്രമം കേസിൽ ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെ
Leave a Comment